ഹാലിഫാക്സ്: കെട്ടിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിൽ നിന്നുള്ള വ്യാജ സന്ദേശങ്ങളും അലാറങ്ങളും തടയുന്നതിനായി പുതിയ പിഴത്തുക ഘടനയുമായി ഹാലിഫാക്സ് റീജിയണൽ മുൻസിപ്പാലിറ്റി. സെപ്റ്റംബർ 1 മുതൽ വ്യാജ അലാറങ്ങൾക്ക് കൃത്യമായ നിരക്കിലുള്ള പിഴത്തുക ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. അടിയന്തര ഘട്ടങ്ങളിൽ അഗ്നിശമന സേനയുടെയും പൊലീസിന്റെയും സേവനം യഥാർത്ഥ ദുരന്തങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക് തടസ്സമില്ലാതെ ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ഉത്തരവ് പ്രകാരം മൂന്ന് യൂണിറ്റോ അതിൽ കുറവോ ഉള്ള പാർപ്പിട കെട്ടിടങ്ങൾക്ക് 50 ഡോളറും, വാണിജ്യ കെട്ടിടങ്ങൾക്കും വലിയ റസിഡൻഷ്യൽ സമുച്ചയങ്ങൾക്കും 300 ഡോളറുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. മോണം, കവർച്ച, തീപിടിത്തം എന്നിവ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളിൽ നിന്ന് തെറ്റായി പോകുന്ന അലാറങ്ങൾക്ക് ഇത് ബാധകമായിരിക്കും. മുൻപ് ഓരോ തെറ്റായ സന്ദേശത്തിനും തവണകൾ അനുസരിച്ച് തുക വർധിപ്പിച്ച് 500 ഡോളർ വരെ ഈടാക്കിയിരുന്ന ശൈലിയിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
നഗരത്തിൽ പ്രതിവർഷം അയ്യായിരത്തോളം വ്യാജ അലാറം സന്ദേശങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വലിയ കെട്ടിടങ്ങളിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും അടിയന്തരമായി അയക്കേണ്ടി വരുന്നത് യഥാർത്ഥ അപകടങ്ങളിൽപ്പെട്ടവർക്ക് സേവനം വൈകാൻ കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൃത്യമായ പരിപാലനത്തിലൂടെയും ജീവനക്കാർക്ക് ബോധവൽക്കരണം നൽകിയും ഇത്തരം തെറ്റായ അലാറങ്ങൾ ഒഴിവാക്കാൻ കെട്ടിട ഉടമകൾ ശ്രദ്ധിക്കണമെന്നും നഗരസഭ നിർദ്ദേശിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




