📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

നോക്കിനിൽക്കെ ‘കവർ’ മാറി; ലാപ്ടോപ്പ് വിൽക്കാൻ പോയ എഡ്മന്റൺ സ്വദേശിക്ക് 4,500 ഡോളർ നഷ്ടമായി

Canada Varthakal by Canada Varthakal
May 11, 2026
in Alberta
Reading Time: 1 min read
money

എഡ്മന്റൺ: ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴി ലാപ്ടോപ്പ് വിൽക്കാൻ ശ്രമിച്ച എഡ്മന്റൺ സ്വദേശിയായ റിക് എന്നയാൾക്ക് 4,500 ഡോളർ നഷ്ടമായി. കഴിഞ്ഞ ഞായറാഴ്ച എഡ്മന്റണിലെ സൗത്ത്‌ഗേറ്റ് മാളിൽ വെച്ച് നടന്ന പണമിടപാടിനിടയിലാണ് വിദഗ്ദ്ധമായ രീതിയിൽ ഇയാൾ തട്ടിപ്പിനിരയായത്. തന്റെ പക്കലുള്ള വിലകൂടിയ ഡെൽ ലാപ്ടോപ്പ് വിൽക്കുന്നതിനായി ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിൽ നൽകിയ പരസ്യം കണ്ട് എത്തിയ വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്.

06c89c9c 964d 46d5 b18b 82beef596e9f

വാങ്ങാൻ എത്തിയ വ്യക്തി പണമടങ്ങിയ കവർ റിക്കിന് കൈമാറുകയും അദ്ദേഹം അത് രണ്ട് തവണ എണ്ണി ബോധ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ റിക്കിന്റെ ശ്രദ്ധമാറ്റി യഥാർത്ഥ പണമടങ്ങിയ കവർ കൈക്കലാക്കിയ പ്രതി, പകരം വ്യാജ നോട്ടുകളും പത്രക്കഷണങ്ങളും നിറച്ച മറ്റൊരു കവർ കൈമാറി സ്ഥലം വിടുകയായിരുന്നു. പൊതുസ്ഥലത്ത് വെച്ച് നേരിട്ട് കണ്ടുമുട്ടിയിട്ടും തട്ടിപ്പിന് ഇരയായതിന്റെ ആഘാതത്തിലാണ് ഇദ്ദേഹം. സംഭവത്തിൽ ഉടൻ തന്നെ മാൾ അധികൃതരെയും എഡ്മന്റൺ പൊലീസിനെയും വിവരം അറിയിച്ചു.

ADVERTISEMENT

ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ഇടപാടുകൾ നടത്തുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സുരക്ഷിതമായ പണമിടപാടുകൾക്കായി എഡ്മന്റൺ പൊലീസിന്റെ നാല് സ്റ്റേഷനുകളിൽ ‘Buy and Sell Exchange Zones’ എന്ന പേരിൽ ക്യാമറ നിരീക്ഷണമുള്ള പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഭാവിയിൽ ഇത്തരം വിൽപനകൾ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് മാത്രമേ നടത്തുകയുള്ളൂവെന്നും, സമാനമായ തട്ടിപ്പിനിരയാകുന്നവർ പരാതി നൽകാൻ മടിക്കരുതെന്നും റിക് പറഞ്ഞു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Facebook Marketplace scam: $4.5K stolen during laptop sale in Edmonton
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ
Alberta

പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ

by Canada Varthakal
May 10, 2026
2 Albertans had contact with hantavirus case on flight
Alberta

വിമാനയാത്രയ്ക്കിടെ ഹാന്റാവൈറസ് സമ്പർക്കം: ആൽബർട്ടയിൽ രണ്ട് പേർ നിരീക്ഷണത്തിൽ

by Canada Varthakal
May 9, 2026
Khalid Ahmad won $7 million on the April 6 Daily Grand draw
Alberta

അടിച്ചു മോനെ…! ഡെയിലി ഗ്രാൻഡ് ലോട്ടറി നറുക്കെടുപ്പിൽ 7 മില്യൺ ഡോളർ സമ്മാനം സ്വന്തമാക്കി കാൽഗറി സ്വദേശി

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.