ഒട്ടാവ: കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ കൂടുതൽ പേർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). 2025 ഡിസംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിൽ നടന്ന നറുക്കെടുപ്പിൽ 1,123 ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA – Invitation to Apply) ഇൻവിറ്റേഷൻ നൽകിയത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ കോംപ്രഹെൻസീവ് റാങ്കിംഗ് സിസ്റ്റം (Comprehensive Ranking System – CRS) സ്കോർ 729 ആയിരുന്നു. 2025 മാർച്ച് 5, യൂണിവേഴ്സൽ കോർഡിനേറ്റഡ് ടൈം (UTC) 05:10:48 ന് മുമ്പ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സൃഷ്ടിച്ചവരെയാണ് ഈ ഡ്രോയിൽ പരിഗണിച്ചത്.
ഈ വർഷം PNP വിഭാഗത്തിൽ നടന്ന ഏറ്റവും വലിയ നറുക്കെടുപ്പുകളിൽ ഒന്നാണ് ഇന്ന് ( ഡിസംബർ 8,2025) നടന്നത്. പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് അവരുടെ CRS സ്കോറിൽ 600 പോയിന്റുകൾ അധികമായി ലഭിക്കുന്നതുകൊണ്ടാണ് കട്ട് ഓഫ് സ്കോർ 729-ൽ എത്തിയത്. നവംബർ 28-ന് നടന്ന ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്കായുള്ള നറുക്കെടുപ്പിനും നവംബർ 25-ലെ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) നറുക്കെടുപ്പിനും ശേഷമാണ് പുതിയ PNP നറുക്കെടുപ്പ് നടന്നത്. 2025-ൽ ഇതുവരെ എക്സ്പ്രസ് എൻട്രി വഴി 95,599 പേർക്ക് ഐ.ടി.എ നൽകിയിട്ടുണ്ട്.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Express Entry PNP Draw December 8 , 2025






