ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) 2026 സെപ്റ്റംബർ 4-ന് തങ്ങളുടെ ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി (Express Entry) ഡ്രോ ഫലങ്ങൾ പുറത്തുവിട്ടു. ഹെൽത്ത്‌കെയർ (Healthcare) കൂടാതെ സോഷ്യൽ അസിസ്റ്റൻസ് (Social Assistance) മേഖലയിലുള്ള ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ടാണ് ഈ പ്രത്യേക കാറ്റഗറി അധിഷ്ഠിത ഡ്രോ സംഘടിപ്പിച്ചത്.
ഈ റൗണ്ടിൽ മൊത്തം 3,500 ഐടിഎ (ITA – Invitations to Apply) ആണ് വിതരണം ചെയ്തത്. 475 ആയിരുന്നു ഈ ഡ്രോയുടെ കട്ട്-ഓഫ് സ്കോർ (CRS). 2026 മേയ് 26-ന് മുൻപ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ റൗണ്ടിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടെ, ഈ വർഷം ഹെൽത്ത്‌കെയർ മേഖലയിൽ നിന്ന് മാത്രം കാനഡ പെർമനന്റ് റെസിഡൻസിക്കായി ക്ഷണിക്കപ്പെട്ടവരുടെ എണ്ണം 11,500 ആയി ഉയർന്നു.
Also Read : Express Entry Draw: 2026 സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
എക്സ്പ്രസ് എൻട്രി പൂളിൽ ഹെൽത്ത്‌കെയർ, സോഷ്യൽ അസിസ്റ്റൻസ് മേഖലകളിൽ ജോലിപരിചയമുള്ളവർക്ക് കാനഡ പിആർ (PR) വേഗത്തിൽ നേടാനുള്ള മികച്ച അവസരമാണിത്. ITA ലഭിച്ചവർ നിശ്ചിത സമയത്തിനുള്ളിൽ ആവശ്യമായ രേഖകൾ സഹിതം PR അപേക്ഷ പൂർത്തിയാക്കേണ്ടതുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









