Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഫ്രാൻസ് മുതൽ അൽബേനിയ വരെ: യൂറോപ്പിനെ പിടിച്ചുകുലുക്കുന്ന Gen Z പ്രക്ഷോഭത്തിന് പിന്നിലെന്ത്?

Canada Varthakal by Canada Varthakal
October 26, 2026
in World
Reading Time: 1 min read
Europe Gen Z protests

Image credits: screen grab

പാരീസ്: ഉയർന്ന വാടക, വിലക്കയറ്റം, തൊഴിലില്ലായ്മ, മോശം സ്കൂൾ സൗകര്യങ്ങൾ എന്നിവ കാരണം സ്വന്തം ഭാവിയെക്കുറിച്ച് ആശങ്കയിലായ ‘Gen Z’ യൂറോപ്പിലുടനീളം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ ആയിരക്കണക്കിന് ചെറുപ്പക്കാരാണ് സർക്കാരുകൾക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുന്നത്.

CT CLIENT WEB ADS Ajay

വ്യത്യസ്ത രാജ്യങ്ങളിൽ പ്രാദേശിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചതെങ്കിലും യുവാക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ സമാനമാണ്. സ്പെയിനിൽ പ്രായമായ സ്ത്രീയെ വീട്ടിൽ നിന്ന് പുറത്താക്കിയതിനെതിരെ ആണെങ്കിൽ, ഫ്രാൻസിൽ മെച്ചപ്പെട്ട സ്കൂൾ സൗകര്യങ്ങൾ ആവശ്യപ്പെട്ടാണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്. കൂടാതെ അൽബേനിയയിൽ വലിയ പണക്കാർ നടപ്പിലാക്കുന്ന ആഡംബര നിർമ്മാണ പദ്ധതികൾക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ രാഷ്ട്രീയ പ്രശ്നമായി മാറി. അതുപോലെ ഇറ്റലിയിലും പോർച്ചുഗലിലും വീട്ടുവാടക കൂടിയത് അവിടെ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലാക്കി.

ADVERTISEMENT

സ്വന്തമായി ഒരു വീട് സ്വന്തമാക്കാനോ കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസം നേടാനോ സുരക്ഷിതമായ ജോലി കണ്ടെത്താനോ സാധിക്കാത്ത സാഹചര്യമാണ് ഇന്നുള്ളതെന്ന് യുവാക്കൾ വ്യക്തമാക്കുന്നു. AI വ്യാപനം, തൊഴിൽ വിപണിയിലെ അനിശ്ചിതത്വം, കാലാവസ്ഥാ വ്യതിയാനം എന്നിവ യുവതലമുറയുടെ ഭാവി പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കുന്നു. യുവതലമുറയുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട നിലപാടാണ് ഈ പ്രതിഷേധങ്ങൾക്ക് ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ സൗകര്യങ്ങളിലും സൗജന്യ സേവനങ്ങളിലും സർക്കാർ കൂടുതൽ നിക്ഷേപം നടത്തണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നു. ഫ്രാൻസിലെ പ്രധാന വിദ്യാർത്ഥി യൂണിയനായ യു.എൻ.ഇ.എഫ് (UNEF) ഭവന നിർമ്മാണത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു. അധ്യാപകരുടെ കുറവും മോശം സ്കൂൾ അന്തരീക്ഷവും ചൂണ്ടിക്കാട്ടി ഫ്രാൻസിൽ വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ച് തെരുവിലിറങ്ങിയിട്ടുണ്ട്.

അൽബേനിയയിൽ തുടരുന്ന പ്രതിഷേധങ്ങൾ വൻ രാഷ്ട്രീയ സംഘർഷത്തിലേക്ക് വഴിമാറി. പ്രധാനമന്ത്രി എഡി രാമ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭകർ രംഗത്തെത്തിയെങ്കിലും ഈ നീക്കത്തെ സർക്കാരും പ്രധാനമന്ത്രിയും തള്ളിപ്പറഞ്ഞു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് സർക്കാരിന്റെ ആരോപണം. എന്നാൽ തങ്ങൾക്ക് ഒരു പുതിയ സർക്കാരും വലിയ മാറ്റവുമാണ് വേണ്ടതെന്ന് സമരക്കാർ തുറന്നടിക്കുന്നു.

Also Read: എക്സ്പ്രസ് എൻട്രി PNP ഡ്രോ: 2026 ഒക്ടോബർ 26-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം

സമരം വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 31-ന് ജർമ്മനിയിൽ ‘Gen Z regelt’ എന്ന സംഘടനയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബർ 11-ന് സ്പെയിനിൽ പൊതു പണിമുടക്കും നവംബർ 20-ന് ബ്രിട്ടനിലും ഇറ്റലിയിലും വിദ്യാഭ്യാസ ചെലവുകൾ വർദ്ധിക്കുന്നതിനെതിരെ ഒരു ദിന പണിമുടക്കും വിദ്യാർത്ഥി യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: world news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

British Airways BA239
World

ആ വിമാനം രണ്ടാമതും ലാൻ്റ് ചെയ്തു; ഇപ്പോഴും അതേ പ്രശ്നം, ഇനി?

by Canada Varthakal
November 25, 2026
Mohammed Ashiq
World

റാസൽഖൈമ ബസപകടം; മരിച്ച നാലാമത്തെ മലയാളിയെയും തിരിച്ചറിഞ്ഞു

by Canada Varthakal
November 25, 2026
Ras Al Khaimah bus accident
World

റാസൽഖൈമ വാഹനാപകടം: മരിച്ചവരിൽ രണ്ട് കണ്ണൂർ സ്വദേശികളടക്കം 11 ഇന്ത്യക്കാർ, തിരിച്ചറിയൽ നടപടികൾ തുടരുന്നു

by Canada Varthakal
November 25, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.