Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ഇതാണോ കാനഡയിലെ ചികിത്സ?’; ഇന്ത്യക്കാരന്റെ മരണത്തിൽ ആശുപത്രിയെയും സർക്കാരിനെയും കടന്നാക്രമിച്ച് ഇലോൺ മസ്ക്

Canada Varthakal by Canada Varthakal
December 26, 2025
in Canada
Reading Time: 1 min read
Elon Musk reacts to viral video linked to Indian-origin man’s death in Canada

credits financial express

ഒട്ടാവ: കാനഡയിലെ ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ച സംഭവത്തിൽ കനേഡിയൻ സർക്കാരിനും ആരോഗ്യ സംവിധാനങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. ആൽബർട്ടയിലെ ഗ്രേ നൺസ് ഹോസ്പിറ്റലിൽ ചികിത്സ വൈകിയതിനെത്തുടർന്ന് പ്രശാന്ത് ശ്രീകുമാർ (44) മരണപ്പെട്ട സംഭവത്തിലാണ് മസ്കിന്റെ പ്രതികരണം. “സർക്കാർ ആരോഗ്യ പരിരക്ഷ നടത്തുമ്പോൾ അത് ഡി.എം.വി (മോട്ടോർ വാഹന വകുപ്പ്) പോലെ മോശമായിരിക്കും” എന്നാണ് കാനഡയിലെ സർക്കാർ നിയന്ത്രിത ആരോഗ്യ സംവിധാനത്തെ പരിഹസിച്ച് മസ്ക് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ആശുപത്രിയിൽ നിന്ന് പ്രശാന്തിന്റെ ഭാര്യ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ ഭർത്താവിനെ ആശുപത്രി അധികൃതർ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവർ വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. കടുത്ത നെഞ്ചുവേദനയുമായി ഉച്ചയ്ക്ക് 12:15-ന് ആശുപത്രിയിലെത്തിയ പ്രശാന്തിനെ രാത്രി 8:50 വരെ എമർജൻസി റൂമിൽ ഇരുത്തി. രക്തസമ്മർദ്ദം (BP) 210 വരെ ഉയർന്നിട്ടും വെറും ‘ടൈലനോൾ’ (Tylenol) ഗുളിക മാത്രമാണ് നൽകിയതെന്നും നെഞ്ചുവേദന അടിയന്തര സാഹചര്യമല്ലെന്നാണ് ജീവനക്കാർ പറഞ്ഞതെന്നും അവർ ആരോപിക്കുന്നു.

ADVERTISEMENT

ചികിത്സയ്ക്കായി അകത്തേക്ക് വിളിച്ച ഉടനെ പ്രശാന്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയമത്രയും സുരക്ഷാ ജീവനക്കാർ തന്നോട് മോശമായാണ് പെരുമാറിയതെന്നും നീതി ലഭിക്കണമെന്നും പ്രശാന്തിന്റെ ഭാര്യ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ഒരു മനുഷ്യന്റെ ജീവൻ പോകുമ്പോഴും ഭാര്യയോട് ‘മര്യാദയ്ക്ക് പെരുമാറൂ’ എന്ന് പറയാനാണ് ആശുപത്രി അധികൃതർക്ക് താല്പര്യമെന്നും അവർ കുറ്റപ്പെടുത്തി. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കാനഡയിലെ ആരോഗ്യരംഗത്തെ വീഴ്ചകളെ മസ്ക് കടന്നാക്രമിച്ചത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Elon Musk slams death of Indian-origin man at Canadian hospital

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നേപ്പാൾ ദുരന്തത്തിന് ഒരാഴ്ച; കാനഡയിലെ കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലും കാത്തിരിപ്പിലും
Canada

നേപ്പാൾ ദുരന്തത്തിന് ഒരാഴ്ച; കാനഡയിലെ കുടുംബങ്ങൾ ഇപ്പോഴും ആശങ്കയിലും കാത്തിരിപ്പിലും

by Canada Varthakal
September 2, 2026
Canadian school trips (AP Photo/Charles Rex Arbogast)
Canada

സുരക്ഷാ ഭീഷണി: വിദേശ പഠനയാത്രകൾക്ക് വിലക്കേർപ്പെടുത്തി കനേഡിയൻ സ്കൂളുകൾ

by Canada Varthakal
September 2, 2026
FRAUD ALERT
Canada

Canada Job Fraud കനേഡിയൻ കമ്പനിയിൽ ഉയർന്ന ജോലി, വൻതുക സാലറി; അഹമ്മദാബാദിലെ യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ, സംഭവം ഇങ്ങനെ

by Canada Varthakal
September 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.