സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ജനങ്ങളെ വലച്ച് കെഎസ്ഇബിയുടെ അപ്രഖ്യാപിത ലോഡ്‌ഷെഡിങ്. ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുന്നത് സാധാരണമായിരിക്കുകയാണ്. വടക്കൻ ജില്ലകളിൽ ഒരാഴ്ച മുൻപേ നിയന്ത്രണം തുടങ്ങിയിരുന്നു. ഔദ്യോഗികമായി ലോഡ്‌ഷെഡിങ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ‘ലോഡ് റസ്ട്രിക്ഷന്‍’ എന്ന പേരിലാണ് കെഎസ്ഇബി നിലവിൽ വൈദ്യുതി വിതരണം തടയുന്നത്. ഉപയോഗം കുതിച്ചുയരുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ 30 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. എന്നാൽ, വൈദ്യുതി പ്രതിസന്ധി നേരിടാനുള്ള ക്രമീകരണങ്ങൾ മാത്രമാണ് നടത്തുന്നതെന്നാണ് ബോർഡിന്റെ ഔദ്യോഗിക വിശദീകരണം.
പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തീരുമാനമെടുക്കാതെ നീട്ടിവെച്ചത് പ്രതിസന്ധി ഇരട്ടിയാക്കി. കമ്മീഷൻ ആവശ്യപ്പെട്ട കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വീണ്ടും അപേക്ഷ നൽകാനാണ് ബോർഡിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. വേനൽ കടുത്തതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡുകൾ ഭേദിക്കുമ്പോഴും, അധിക വൈദ്യുതി കണ്ടെത്താനുള്ള നീക്കങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങുന്നത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുന്നു. വരും ദിവസങ്ങളിലും ചൂട് വർധിച്ചാൽ നിലവിലെ ‘ലോഡ് റസ്ട്രിക്ഷൻ’ കൂടുതൽ കടുക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
Electricity ‘cut off’ amid scorching heat; KSEB’s unannounced load shedding in the state!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



