കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പാണ്ട്യാലമുക്കിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും പരിശോധന നടത്തി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇ.ഡി സംഘം വീട്ടുപരിസരത്ത് എത്തിയത്. പാതിരിയാട് വില്ലേജ് ഓഫീസറിൽ നിന്നും ആവശ്യമായ വിവരങ്ങൾ ശേഖരിച്ച സംഘം, വില്ലേജ് ഓഫീസറെയും ഒപ്പം കൂട്ടിയാണ് പരിശോധനയ്ക്കായി വീട്ടിലെത്തിയത്.
വീടിന് അകത്തേക്ക് പ്രവേശിക്കാതെ പുറത്തുനിന്നുകൊണ്ടായിരുന്നു ഇ.ഡി സംഘത്തിന്റെ ഈ അപ്രതീക്ഷിത പരിശോധന. വീടിന്റെ ഘടനയും സ്ഥലവും സംബന്ധിച്ച സ്കെച്ച് പ്ലാൻ വിവരങ്ങളാണ് ഉദ്യോഗസ്ഥർ പ്രധാനമായും അന്വേഷിച്ചതെന്നാണ് സൂചന. പരിശോധന പൂർത്തിയാക്കിയ ശേഷവും ഇ.ഡി സംഘം കണ്ണൂരിൽ തന്നെ തുടരുന്നതായാണ് ലഭ്യമാകുന്ന വിവരം.
ED again at Pinarayi Vijayan’s house in Kannur; Inspection without entering
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





