Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയ്‌ക്കെതിരായ ട്രംപിന്റെ താരിഫിൽ അതൃപ്തി; വ്യാപാര യുദ്ധത്തിൽ പ്രതിസന്ധിലായി ഇരുരാജ്യങ്ങളും

Canada Varthakal by Canada Varthakal
August 11, 2026
in Canada
Reading Time: 1 min read
കാനഡയ്‌ക്കെതിരായ ട്രംപിന്റെ താരിഫിൽ അതൃപ്തി; വ്യാപാര യുദ്ധത്തിൽ പ്രതിസന്ധിലായി ഇരുരാജ്യങ്ങളും

വാഷിംഗ്‌ടൺ: കാനഡയ്‌ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച
ഉയർന്ന ഇറക്കുമതി താരിഫിനെതിരെ യു.എസ് ജനങ്ങൾക്കിടയിൽ ശക്തമായ അമർഷം. അടുത്ത സൗഹൃദത്തിലുള്ള കാനഡയ്‌ക്കെതിരായ പുതിയ താരിഫ് പ്രഖ്യാപനങ്ങൾ അമേരിക്കക്കാർക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിലയിരുത്തൽ. അതിർത്തി കടന്നുള്ള വ്യാപാര തർക്കങ്ങൾ ഇരുരാജ്യങ്ങളിലെയും സാധാരണക്കാരെ സാരമായി ബാധിക്കുന്നുവെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.

കാനഡയിൽ നിന്നുള്ള വൻകിട വ്യാവസായിക ഉൽപന്നങ്ങൾ, വൈൻ, ഹോക്കി സ്റ്റിക്കുകൾ, സിമന്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം പുതിയ താരിഫ് ചുമത്തുന്ന ഉത്തരവിൽ കഴിഞ്ഞ മാസമാണ് ട്രംപ് ഒപ്പുവെച്ചത്. കാനഡയുടെ വിവേചനപരമായ വ്യാപാര നയങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. കാനഡയിലെ പ്രവിശ്യകൾ യു.എസ് മദ്യത്തിന് ഏർപ്പെടുത്തിയ നിരോധനവും, ഡെയറി മേഖലയിലെ വിപണി നിയന്ത്രണങ്ങളും, വാഹന ഇറക്കുമതിയിലെ ക്വാട്ടയുമാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാൽ, അമേരിക്കൻ ഭരണകൂടത്തിന്റെ ഈ ഏകപക്ഷീയ നിലപാടിനെതിരെ വാഷിംഗ്‌ടണിലെ സാധാരണക്കാരും വിനോദസഞ്ചാരികളും രൂക്ഷമായാണ് പ്രതികരിച്ചത്.

ADVERTISEMENT

മുൻപ് സൗഹൃദത്തിലായിരുന്ന അയൽരാജ്യത്തിന് മേൽ പെട്ടെന്ന് ഭാരമേറിയ താരിഫുകൾ അടിച്ചേൽപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഇത് ആത്യന്തികമായി അമേരിക്കൻ ഉപഭോക്താക്കളെ മാത്രമാണ് ബാധിക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു. വ്യക്തിപരമായ അധികാരം കാണിക്കാനായി എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ ഇരുരാജ്യങ്ങളിലെയും തൊഴിലാളികളുടെ ഉപജീവനത്തെ തകർക്കുമെന്നും ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് പരിഹാരം കാണാനായി കാനഡയുടെ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക്, മുഖ്യ ചർച്ചാപ്രതിനിധി ജാനി ചാരെറ്റ് എന്നിവർ ഈ ആഴ്ച വാഷിംഗ്‌ടണിലെത്തും. എന്നാൽ അമേരിക്കൻ ഭരണകൂടത്തിലെ ആരുമായാണ് ഇവർ കൂടിക്കാഴ്ച നടത്തുകയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

വ്യാപാര തർക്കങ്ങൾ രൂക്ഷമാകുമ്പോഴും ഇരുരാജ്യങ്ങളുടെയും സാമ്പത്തിക അടിത്തറ എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പ്രചാരണങ്ങളുമായി കനേഡിയൻ അമേരിക്കൻ ബിസിനസ് കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. ഡിജിറ്റൽ ഗെയിമുകളിലൂടെയും ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രതിദിന വ്യാപാരം ജനങ്ങളുടെ നിത്യജീവിതത്തെയും നികുതിപ്പണത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് സി.എ.ബി.സി വ്യക്തമാക്കുന്നു. കാനഡ-യു.എസ്-മെക്സിക്കോ കരാർ പുനഃപരിശോധനയിലായിരിക്കുന്ന ഈ ഘട്ടത്തിൽ, വിപണിയിലെ തടസ്സങ്ങൾ ഇരുരാജ്യങ്ങൾക്കും ഒരുപോലെ നഷ്ടമാണെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Dissatisfaction with Trump’s tariffs against Canada; Both countries in crisis in trade war

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

us- canada
Canada

കാനഡ-യുഎസ് വ്യാപാരബന്ധത്തില്‍ അനിശ്ചിതത്വം; പുതിയ കരാറുകള്‍ക്ക് പിന്നാലെ സമ്മര്‍ദം ശക്തം

by Canada Varthakal
September 23, 2026
Canada Mexico flag
Canada

മെക്സിക്കൻ പൗരന്മാർക്ക് വിസാ നിയന്ത്രണം: കാനഡയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
September 23, 2026
Carney Government
Canada

വികസനം വേഗത്തിലാക്കാൻ കാർണി സർക്കാർ; ബിൽ C-39 പാർലമെന്റിൽ

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.