Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

എല്ലാം വളരെ പെട്ടന്നായിരുന്നു; 6.3 ഓവറിൽ കളി തീർന്നു; ഡൽഹിയെ തകർത്തെറിഞ്ഞ് ബെംഗളൂരു

Canada Varthakal by Canada Varthakal
April 27, 2026
in Sports
Reading Time: 1 min read
എല്ലാം വളരെ പെട്ടന്നായിരുന്നു; 6.3 ഓവറിൽ കളി തീർന്നു; ഡൽഹിയെ തകർത്തെറിഞ്ഞ് ബെംഗളൂരു

ഡൽഹി : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്തെറിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി. അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം വെറും 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബെംഗളൂരു മറികടന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പവർപ്ലേ പ്രകടനത്തിനാണ് ഡൽഹി ഇന്ന് സാക്ഷ്യം വഹിച്ചത്. പവർപ്ലേ അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ വെറും 13 റൺസ് മാത്രമാണ് ടീമിന് നേടാനായത്. ഒരു ഘട്ടത്തിൽ എട്ട് റൺസിന് ആറ് വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞ ഡൽഹിയെ 30 റൺസെടുത്ത അഭിഷേക് പോറലും 19 റൺസെടുത്ത ഡേവിഡ് മില്ലറും ചേർന്നാണ് 75 റൺസിലെങ്കിലും എത്തിച്ചത്. ബെംഗളൂരുവിനായി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും വീഴ്ത്തി ഡൽഹി ബാറ്റിങ് നിരയെ നിഷ്പ്രഭമാക്കി. മൂന്ന് ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വഴങ്ങിയാണ് ഭുവനേശ്വർ മൂന്ന് വിക്കറ്റുകൾ എറിഞ്ഞിട്ടത്.

WhatsApp Image 2026 04 13 at 6.35.27 AM 2

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റേത് മികച്ച തുടക്കമായിരുന്നു. വിരാട് കോലിയും ജേക്കബ് ബെത്തലുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. രണ്ടോവറിൽ 13 റൺസാണ് ടീമെടുത്തത്. എന്നാൽ മൂന്നാം ഓവറിൽ കൈൽ ജാമിസണെ ബെത്തൽ രണ്ട് തവണ അതിർത്തികടത്തി. അഞ്ചാം പന്തിൽ താരം പുറത്തായി. 11 പന്തിൽ 20 റൺസാണ് ബെത്തലിന്റെ സമ്പാദ്യം. വൺഡൗണായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും അടിച്ചുകളിച്ചതോടെ ടീം അതിവേഗം ലക്ഷ്യത്തോടടുത്തു.

ADVERTISEMENT

നാലാം ഓവറിൽ 12 റൺസാണ് പിറന്നത്. അഞ്ചാം ഓവറിലും കത്തിക്കയറിയ പടിക്കൽ ടീമിനെ അമ്പത് കടത്തി. രണ്ട് വീതം സിക്‌സറും ഫോറുമടക്കം 21 റൺസാണ് ഓവറിൽ ആർസിബി അടിച്ചെടുത്തത്. പവർപ്ലേ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസെന്ന നിലയിലായിരുന്നു ബെംഗളൂരു. ഏഴാം ഓവറിൽ രണ്ട് സിക്സറടിച്ച് കോലി ടീമിന് ജയം സമ്മാനിച്ചു. കോലി 15 പന്തിൽ നിന്ന് 23 റൺസും പടിക്കൽ 13 പന്തിൽ നിന്ന് 34 റൺസുമെടുത്തു. ജയത്തോടെ ആത്മവിശ്വാസം വർധിപ്പിച്ച ബെംഗളൂരു പോയിന്റ് പട്ടികയിലും നില മെച്ചപ്പെടുത്തി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Delhi Capitals lost 6 wickets for only 8 runs in a disastrous powerplay start

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Turning a blind eye to Abhishek's poor form; Sanju's fans lash out at the selection board.
Sports

അഭിഷേകിന്റെ മോശം ഫോം കണ്ടില്ലെന്ന് നടിക്കുന്നു; സെലക്ഷൻ ബോർഡിനെതിരെ ആഞ്ഞടിച്ച് സഞ്ജു ആരാധകർ

by Canada Varthakal
July 26, 2026
Third T20 against Zimbabwe: Half-century for Vaibhav Suryavanshi; India heading towards a strong score.
Sports

സിംബാബ്‌വെക്കെതിരായ മൂന്നാം ട്വന്റി-20: വൈഭവ് സൂര്യവംശിക്ക് അർധസെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

by Canada Varthakal
July 26, 2026
'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.
Sports

‘രാജസ്ഥാൻ വിട്ടത് വലിയ റിസ്ക്, ആത്മവിശ്വാസം തന്നത് ധോണി’; വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.