Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിദേശ വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞു; ഗവേഷകരെ ആകർഷിക്കാനുള്ള കാനഡയുടെ നീക്കങ്ങൾക്ക് തിരിച്ചടിയോ?

Canada Varthakal by Canada Varthakal
November 26, 2026
in Canada
Reading Time: 1 min read
Representative Image

Representative Image

ടൊറന്റോ: വിദേശ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകൾ കാനഡ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെയും ഗവേഷണ രംഗത്തെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ആഗോള തലത്തിലുള്ള മികച്ച ഗവേഷകരെ കാനഡയിലേക്ക് ആകർഷിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ച 1.7 ബില്യൺ കനേഡിയൻ ഡോളറിന്റെ പദ്ധതിക്ക് പുതിയ കുടിയേറ്റ നിയന്ത്രണങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയാണ് ഇപ്പോൾ ശക്തമാകുന്നത്.

1 04 05 04 1 1 4

രാജ്യത്തെ രൂക്ഷമായ ഹൗസിം​ഗ് ക്രൈസിസും പൊതുസേവനങ്ങളിലെ അമിത സമ്മർദ്ദവും കുറയ്ക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തേക്ക് പ്രതിവർഷം 1,50,000 പുതിയ വിദേശ വിദ്യാർത്ഥികളെ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നാണ് കാനഡയുടെ ഏറ്റവും പുതിയ കുടിയേറ്റ നയം വ്യക്തമാക്കുന്നത്. 2024-ൽ 2,92,830 പുതിയ വിദ്യാർത്ഥികൾ എത്തിയ സ്ഥാനത്താണ് ഈ വൻ വെട്ടിക്കുറയ്ക്കൽ. ഇമിഗ്രേഷൻ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2026 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ പുതിയ വിദേശ വിദ്യാർത്ഥികളുടെ വരവിൽ 2024-നെ അപേക്ഷിച്ച് 80 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

ADVERTISEMENT

കോളേജുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതോടെ ഫീസ് വരുമാനത്തിൽ വലിയ ഇടിവുണ്ടാവുകയും പല പ്രമുഖ പൊതുമേഖലാ കോളേജുകളും പോളിടെക്നിക്കുകളും കോഴ്സുകൾ വെട്ടിക്കുറയ്ക്കാനും ജീവനക്കാരെ പിരിച്ചുവിടാനും നിർബന്ധിതരാവുകയും ചെയ്തു. കാനഡയിലെ ഏറ്റവും വലിയ പൊതുമേഖലാ കോളേജുകളിലൊന്നായ ഹംബർ പോളിടെക്നിക്കിൽ 2025-26 അധ്യയന വർഷത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്നായി ചുരുങ്ങി. ഇതോടെ 40 ദശലക്ഷം കനേഡിയൻ ഡോളറിന്റെ വരുമാന നഷ്ടം നേരിട്ട സ്ഥാപനം നിരവധി പ്രോഗ്രാമുകൾ റദ്ദാക്കുകയും ജീവനക്കാർക്കായി സ്വയം വിരമിക്കൽ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യൻ വിദ്യാർത്ഥികളും ആശങ്കയിൽ

കാനഡ വിദേശ വിദ്യാർത്ഥികൾക്ക് മുന്നിൽ വാതിലടയ്ക്കുകയാണെന്ന തെറ്റായ സന്ദേശമാണ് ഈ നിയന്ത്രണങ്ങൾ ലോകത്തിന് നൽകിയതെന്ന് ടൊറന്റോ സർവകലാശാല വൈസ് പ്രസിഡന്റ് ജോസഫ് വോങ് അഭിപ്രായപ്പെട്ടു. കാനഡയിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ സ്രോതസ്സായ ഇന്ത്യയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്ന് തവണയാണ് അദ്ദേഹം റിക്രൂട്ട്മെന്റ് ആവശ്യങ്ങൾക്കായി സന്ദർശനം നടത്തിയത്. സ്റ്റഡി പെർമിറ്റ് അപേക്ഷകളിലെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ആരംഭിച്ച നിയന്ത്രണങ്ങളെ തുടർന്ന്, 2025 ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം അപേക്ഷകളും കാനഡ തള്ളിയിരുന്നു. തങ്ങളുടെ വാതിലുകൾ ഇപ്പോഴും തുറന്നിരിക്കുകയാണെന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്നതാണ് നിലവിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ജോസഫ് വോങ് പറയുന്നു. അടിക്കടിയുള്ള ഫെഡറൽ നയമാറ്റങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചതായി ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയും ചൂണ്ടിക്കാട്ടുന്നു.

ഗവേഷണ രംഗത്തെ മത്സരം

അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാമത് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം പല സർവകലാശാലകളുടെയും ഗവേഷണ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും നടപടികൾ എടുക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി അമേരിക്കൻ സർവകലാശാലകളെ ആശ്രയിച്ചിരുന്ന ലോകോത്തര ഗവേഷകരെ ഈ സാഹചര്യം മുതലെടുത്ത് കാനഡയിലേക്ക് എത്തിക്കാനായിരുന്നു മാർക്ക് കാർണി സർക്കാരിന്റെ നീക്കം. ഇതിനായി പുതിയ ഗവേഷണ ഫണ്ടിംഗ് പ്രോഗ്രാമുകളിലൂടെ 625 ദശലക്ഷം കനേഡിയൻ ഡോളറിലധികം കാനഡ നീക്കിവെച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ എത്തുന്ന ഗവേഷകർക്ക് സ്ഥിരതാമസത്തിനുള്ള അതിവേഗ പാതകളും സർക്കാർ വാഗ്ദാനം ചെയ്യുന്നു.

Also Read: CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ

ഈ വർഷം മുതൽ ബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികളെ വിദേശ വിദ്യാർത്ഥി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പൊതുവായ നിയമമാറ്റങ്ങൾ പ്രതിഭകളെ കാനഡയിൽ നിന്ന് അകറ്റുമെന്ന് കനേഡിയൻ ഗവേഷണ സർവകലാശാലകളുടെ കൂട്ടായ്മയായ യു15 ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് അസെലിൻ മുന്നറിയിപ്പ് നൽകുന്നു. മറ്റ് രാജ്യങ്ങളുമായി കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ, മികച്ച വിദ്യാർത്ഥികളെയും ഗവേഷകരെയും ആകർഷിക്കാൻ സാധിച്ചില്ലെങ്കിൽ അവർ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുമെന്നും അത് കാനഡയ്ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Continue Reading
Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

1Password cyberattack
Canada

1Password-ൽ സൈബർ ആക്രമണം; ഉപഭോക്താക്കളുടെ പേരും ഇമെയിലും ചോർന്നു

by Canada Varthakal
November 26, 2026
Mark Carney Narendra Modi
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും; പ്രതീക്ഷ പങ്കുവെച്ച് കാനഡ

by Canada Varthakal
November 26, 2026
Jeswin joshi
Canada

കാനഡയിൽ മലയാളി വിദ്യാർത്ഥി അന്തരിച്ചു

by Canada Varthakal
November 26, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.