സറി: ക്രിക്കറ്റ് കാനഡ പ്രസിഡന്റ് അർവീന്ദർ ഖോസയുടെ വീടിന് നേരെ വീണ്ടും വെടിവെപ്പ്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഖോസയുടെ വീട് ലക്ഷ്യമിട്ട് അക്രമികൾ വെടിയുതിർക്കുന്നത്. സറിയിലുള്ള സൗത്ത് ന്യൂട്ടൺ മേഖലയിലെ വസതിക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് ഖോസയും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സറി പോലീസ് സർവീസിന്റെ (SPS) എക്സ്റ്റോർഷൻ റെസ്‌പോൺസ് ടീം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മെയ് 20-നും ഖോസയുടെ വീടിന് നേരെ സമാനമായ രീതിയിൽ വെടിവെപ്പുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെ, ഭീഷണിപ്പെടുത്തി പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ വെടിയുതിർത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ, പ്രദേശത്തെ സിസിടിവി (CCTV), ഡാഷ്‌കാം ദൃശ്യങ്ങളോ ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കനേഡിയൻ ക്രിക്കറ്റ് ഭരണസമിതിയെ ചുറ്റിപ്പറ്റി വൻ വിവാദങ്ങൾ പുകയുന്നതിനിടയിലാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. ക്രിക്കറ്റ് കാനഡയിലെ അഴിമതി, ഒത്തുകളി ശ്രമങ്ങൾ, അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുടെ ഇടപെടലുകൾ എന്നിവയെക്കുറിച്ച് കഴിഞ്ഞ ഏപ്രിലിൽ ‘ദി ഫിഫ്ത് എസ്റ്റേറ്റ്’ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ട് വലിയ ചർച്ചയായിരുന്നു.
ക്രിക്കറ്റ് ബി.സി.യുടെ പ്രസിഡന്റ് പദവി കൂടി വഹിക്കുന്ന അർവീന്ദർ ഖോസയ്ക്ക്, കുപ്രസിദ്ധമായ ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ചില പ്രാദേശിക കളിക്കാരുമായി സമ്പർക്കമുണ്ടെന്ന് ഈ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. 2025-ൽ ഒരു ദേശീയ ടീം കളിക്കാരനെ ഇവർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാൽ ഖോസയും മറ്റ് ഭാരവാഹികളും ഈ ആരോപണങ്ങളെല്ലാം നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
Cricket Canada president’s Surrey home targeted in extortion-related shooting for 2nd time
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










