Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

“കരാർ ഇല്ലെങ്കിൽ അമേരിക്കക്ക് കൗണ്ടർ താരിഫ്”; ട്രംപിന് മുന്നറിയിപ്പുമായി കാർണി!

Canada Varthakal by Canada Varthakal
June 20, 2025
in Canada
Reading Time: 1 min read
carney

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പുതിയ സാമ്പത്തിക സുരക്ഷാ കരാർ മുപ്പത് ദിവസത്തിനുള്ളിൽ നടന്നില്ലെങ്കിൽ അമേരിക്കൻ സ്റ്റീലിനും അലുമിനിയത്തിനും കാനഡ പ്രതികാര തീരുവ വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. ഈ മാസമാദ്യം ട്രംപ് ഈ ലോഹങ്ങളുടെ ഇറക്കുമതി താരിഫ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഇരട്ടിപ്പിച്ചതിനെ തുടർന്നാണ് കാർണിയുടെ പ്രസ്താവന. അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്ന കാനഡയെ ഈ നീക്കം സാരമായി ബാധിക്കും.

രണ്ട് രാജ്യങ്ങളും ജൂലൈ 21നകം പുതിയ സാമ്പത്തിക സുരക്ഷാ കരാർ പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് താനും ട്രംപും തിങ്കളാഴ്ച സമ്മതിച്ചതായി കാർണി പറഞ്ഞിരുന്നു. “അമേരിക്കയുമായുള്ള വ്യാപാര കരാറിലെ പുരോഗതിക്ക് അനുസൃതമായി ജൂലൈ 21ന് അമേരിക്കൻ സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കുള്ള നിലവിലെ പ്രതികാര തീരുവ കാനഡ പരിഷ്കരിക്കും” കാർണി പത്രസമ്മേളനത്തിൽ പറഞ്ഞു. പുതിയ സാമ്പത്തിക സുരക്ഷാ ബന്ധം സൃഷ്ടിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതി കാണുമെന്നുള്ള പ്രതീക്ഷയിലാണ് ട്രംപിന്റെ ജൂണിലെ താരിഫ് വർധനയ്ക്ക് ഉടനടി തുല്യമായ മറുപടി നൽകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

12.6 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും 3 ബില്യൺ ഡോളർ വിലയുള്ള അലുമിനിയം ഉൽപ്പന്നങ്ങൾക്കുമായി മാർച്ച് 13-ന് കാനഡ 25 ശതമാനം പ്രതികാര തീരുവ ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തിന്റെ ഭാഗമായി തീരുവ രഹിത കനേഡിയൻ ഉൽപ്പാദകർക്കും വ്യാപാര പങ്കാളികൾക്കും ഫെഡറൽ സ്റ്റീൽ, അലുമിനിയം സംഭരണത്തിൽ മത്സരിക്കാൻ അവസരമൊരുക്കുന്ന പുതിയ നിയമങ്ങൾ കാനഡ നടപ്പാക്കും.

കാനഡയുടെ വിപണി സംരക്ഷിക്കാനും വ്യാപാരത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനുമായി സ്വതന്ത്ര വ്യാപാര കരാർ ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അളവിൽ മാത്രം പരിമിതപ്പെടുത്തുന്ന പുതിയ താരിഫ് നിയമങ്ങൾ കാനഡ കൊണ്ടുവരുമെന്ന് കാർണി പറഞ്ഞു.റോയൽ ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൾ പ്രകാരം കാനഡയുടെ മൊത്തം സ്റ്റീൽ, അലുമിനിയം കയറ്റുമതിയുടെ 90 ശതമാനത്തിലധികവും അമേരിക്കയിലേക്കാണ് അയക്കുന്നത്. അതേസമയം അമേരിക്കൻ സ്റ്റീൽ കയറ്റുമതിയുടെ അഞ്ചിലൊന്നും അലുമിനിയം കയറ്റുമതിയുടെ 50 ശതമാനവും കാനഡയാണ് വാങ്ങുന്നത്. ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സുപ്രധാന ലോഹ വ്യാപാരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

കാർണിയുടെ നേതൃത്വത്തിൽ കാനഡ പ്രതിരോധം മുതൽ എണ്ണ, വാതക പൈപ്പ് ലൈനുകൾ വരെയും ഭവന ശേഷിയുടെ ഇരട്ടിപ്പിക്കൽ വരെയുമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഒരു പരമ്പര ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം ടൺ കണക്കിന് സ്റ്റീലും അലുമിനിയവും ആവശ്യമായി വരും. “വ്യവസായത്തിനുള്ള എല്ലാ തരത്തിലുള്ള പിന്തുണയിലും ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. അത് ഫെഡറൽ പദ്ധതികൾക്കായി കനേഡിയൻ സ്റ്റീലും അലുമിനിയവും വാങ്ങുന്നതിൽ നിന്ന് ആരംഭിക്കുന്നു,” മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ കാർണി പറഞ്ഞു.

പുതിയ നടപടികളുടെ ഭാഗമായി കനേഡിയൻ നിർമ്മിത ഉൽപ്പന്നങ്ങളിൽ കനേഡിയൻ സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും ഉപയോഗത്തിന് സർക്കാർ മുൻഗണന നൽകും. താരിഫ് നയത്തിന്റെ കീഴിൽ സ്റ്റീൽ, അലുമിനിയം വിപണികൾ എങ്ങനെ മാറുന്നുവെന്ന് നിരീക്ഷിക്കാൻ ഒരു ടാസ്ക് ഫോഴ്സിനെ നിയമിക്കുമെന്നും കാർണി കൂട്ടിച്ചേർത്തു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada dollar
Canada

ഒന്റാറിയോ ട്രില്ലിയം ബെനിഫിറ്റ്: ഓഗസ്റ്റിലെ പേയ്മെന്റ് ഈ ദിവസം അക്കൗണ്ടിലെത്തും

by Canada Varthakal
August 9, 2026
Surya's surprise and emotional reactions make the moment heartfelt
Canada

5 വർഷത്തെ കാത്തിരിപ്പ്; മാതാപിതാക്കളെ ഞെട്ടിച്ച് കാനഡയിൽ നിന്ന് ഇന്ത്യൻ യുവാവിന്റെ സർപ്രൈസ് എൻട്രി

by Canada Varthakal
August 9, 2026
Jugaad Dhami
Canada

വോണിലെ അമ്യൂസ്‌മെന്റ് പാർക്കിൽ പെൺകുട്ടിക്ക് ലൈംഗികാതിക്രമം: 19-കാരനായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.