ഒന്റാറിയോ: അടുത്ത പത്തു വർഷത്തിനകം ഒന്റാറിയോയിലെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1 മില്യൺ സർവകലാശാലാ ബിരുദധാരികളെ ആവശ്യമായി വരുമെന്ന് കൗൺസിൽ ഓഫ് ഒന്റാറിയോ യൂണിവേഴ്സിറ്റീസിന്റെ (COU) റിപ്പോർട്ട് വ്യക്തമാക്കുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) മേഖലകളിലാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ ആവശ്യമുള്ളത്. സാധാരണയായി സർവകലാശാലാ ബിരുദം ആവശ്യമുള്ളതോ അല്ലെങ്കിൽ മുൻഗണന നൽകുന്നതോ ആയ സ്റ്റെം മേഖലകളിൽ 2026 മുതൽ 2035 വരെയുള്ള കാലയളവിൽ 200,000 ത്തിലധികം തൊഴിലാളികളെ ആവശ്യമായി വരുമെന്നാണ് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലെ വിലയിരുത്തൽ. തൊട്ടുപിന്നാലെയുള്ള ഹെൽത്ത് സയൻസ് മേഖലയിൽ 150,000 ത്തിനടുത്ത് ജീവനക്കാരെ ആവശ്യമുണ്ട്.
ആവശ്യങ്ങൾ കണക്കാക്കാൻ സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ലേബർ ഫോഴ്സ് സർവേ, 2021-ലെ സെൻസസ് എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്റാറിയോ ടെക് യൂണിവേഴ്സിറ്റി രജിസ്ട്രാറായ ജോ സ്റ്റോക്സ് ഈ പ്രവചനങ്ങൾ അത്ഭുതപ്പെടുത്തുന്നതല്ലെന്നും സ്റ്റെം ബിരുദധാരികളുടെ ആവശ്യം ഇതിലും ഉയർന്നേക്കാമെന്നും അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഭൂരിഭാഗം സ്റ്റെം പ്രോഗ്രാമുകളിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടുത്ത വർഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എയറോസ്പേസ് എഞ്ചിനീയറിംഗ് എന്നിവയിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ യൂണിവേഴ്സിറ്റി പദ്ധതിയിടുന്നുണ്ട്. മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകരുടെ എണ്ണം 2022-ലെ 12,000-ൽ നിന്ന് കഴിഞ്ഞ വർഷം 15,000 മുതൽ 16,000 വരെയായി ഉയർന്നതായി ഫാക്കൽറ്റി ഓഫ് എഞ്ചിനീയറിംഗ് ഡീൻ ഹെതർ ഷിയർഡൗൺ വ്യക്തമാക്കി.
ഉയർന്ന ഡിമാൻഡുള്ള ഇത്തരം പ്രോഗ്രാമുകളിൽ കൂടുതൽ സീറ്റുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് കൗൺസിൽ ഓഫ് കനേഡിയൻ യൂണിവേഴ്സിറ്റീസ് (COU) പ്രസിഡന്റും സി.ഇ.ഒ.യുമായ സ്റ്റീവ് ഒർസിനി അറിയിച്ചു. കഴിഞ്ഞ മാസം, ഹെൽത്ത് കെയർ, സ്റ്റെം തുടങ്ങിയ പ്രോഗ്രാമുകളിൽ 30,000 കൂടുതൽ പോസ്റ്റ്-സെക്കൻഡറി സീറ്റുകൾ സൃഷ്ടിക്കുമെന്ന നിലവിലെ പ്രതിബദ്ധത 1.7 ബില്യൺ ഡോളർ ചിലവിൽ 40,000 സീറ്റുകൾ കൂടി വർദ്ധിപ്പിക്കുമെന്ന് ഫോർഡ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ബിരുദധാരികൾ ഒന്റാറിയോയിലുണ്ടെന്ന് ഉറപ്പാക്കാൻ പൊതുസഹായത്തോടെ പ്രവർത്തിക്കുന്ന പോസ്റ്റ്-സെക്കൻഡറി മേഖലയെ തുടർന്നും പിന്തുണയ്ക്കുമെന്ന് മിനിസ്ട്രി ഓഫ് കോളേജസ് ആൻഡ് യൂണിവേഴ്സിറ്റീസ് വക്താവ് ബിയാങ്ക ജിയാക്കോബോണി വ്യാഴാഴ്ച അയച്ച ഇമെയിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Council of Universities Project in Ontario: STEM field a major priority in the job market
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





