ന്യൂഡൽഹി ∙ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്നു പ്രഖ്യാപിക്കും. ഹൈക്കമാൻഡിന്റെ ഫോർമുല സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്താനുള്ള നടപടി മാത്രമാണ് ബാക്കി. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും മൂന്ന് വട്ടം നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങളും ഈ തീരുമാനത്തിൽ നിർണായകമായിട്ടുണ്ട്.
ഹൈക്കമാൻഡ് തയ്യാറാക്കിയ പ്രത്യേക ഫോർമുല കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്തുന്ന നടപടികൾ ഇന്ന് രാവിലെ പൂർത്തിയാകും. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഇന്ദിരാഭവനിൽ ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
ഇന്നലെ രാത്രി തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയെങ്കിലും ചർച്ചകൾ പൂർത്തിയാക്കി ഇന്ന് അറിയിക്കാമെന്ന് ജയറാം രമേശ് വ്യക്തമാക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവരുമായും രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞിട്ടുണ്ട്. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ കേരളം കാത്തിരുന്ന ആ പ്രഖ്യാപനം ഇന്ന് ഉച്ചയോടെ യാഥാർഥ്യമാകും.
Congress’s CM announcement today
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




