കുട്ടികളുടെ മെഡിക്കൽ റെക്കോർഡുകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവിശ്യയിലെ മാതാപിതാക്കൾക്ക് അയച്ച കത്തിൽ വ്യക്തതക്കുറവുണ്ടായിരുന്നതായി ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസ് (NLHS) സമ്മതിച്ചു. സ്കൂളുകൾ വഴി പങ്കുവെച്ച ജൂൺ 19-ലെ മെമ്മോ കൃത്യമായി അവലോകനം ചെയ്യാതെയാണ് അയച്ചതെന്നും ഇതിലുണ്ടായ അസ്പഷ്ടതയ്ക്കും മാതാപിതാക്കൾക്കുണ്ടായ ആശങ്കകൾക്കും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും ആരോഗ്യ അതോറിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കത്തുമായി ബന്ധപ്പെട്ട ആശയവിനിമയം മികച്ച രീതിയിൽ കൈകാര്യം ചെയ്യണമായിരുന്നുവെന്ന് പ്രീമിയർ ടോണി വേക്കാമും വ്യക്തമാക്കി. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ രൂപീകരണം, കമ്മ്യൂണിക്കേഷൻ പ്രക്രിയകൾ ശക്തമാക്കാൻ ഹെൽത്ത് സർവീസസിനും വിദ്യാഭ്യാസ വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രീമിയറുടെ പ്രസ്താവനയിൽ പറയുന്നു.
ഹെൽത്ത് അതോറിറ്റിയുടെ ഇടക്കാല ചീഫ് ഇൻഫർമേഷൻ ഓഫീസറായ സ്റ്റീവൻ ലോക്കിയർ ഒപ്പിട്ട കത്താണ് മാതാപിതാക്കൾക്ക് ലഭിച്ചിരുന്നത്. നിലവിലുള്ള നിയമപ്രകാരം 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ മെഡിക്കൽ വിവരങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അവകാശമുണ്ട്. എന്നാൽ കുട്ടികൾക്ക് 12 വയസ്സ് തികയുന്നത് മുതൽ അവരുടെ ‘പ്രോക്സി ആക്സസ്’ തുടർന്നും ലഭിക്കുന്നതിന് കുട്ടികളുടെ അനുമതി ആവശ്യമാണെന്ന് കത്തിൽ വിശദീകരിച്ചിരുന്നു. ഈ കത്ത് പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ആഴ്ച വിഷയത്തിൽ ആദ്യമായി പ്രതികരിച്ച പ്രീമിയർ വേക്കാം, നിലവിലുള്ള പേഴ്സണൽ ഹെൽത്ത് ഇൻഫർമേഷൻ ആക്ടിൽ (Personal Health Information Act) ആവശ്യമായ നിയമഭേദഗതികൾ വരുത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.
ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി വാഗ്ദാനം ചെയ്തുകൊണ്ട് മുൻപ് ഹെൽത്ത് അതോറിറ്റി നടത്തിയ ആഭ്യന്തര സൈബർ സെക്യൂരിറ്റി ഫിഷിങ് വിവരങ്ങളുമായി ബന്ധപ്പെട്ട് ഇതേ സ്റ്റീവൻ ലോക്കിയറും ഇടക്കാല സിഇഒ റൺ ജോൺസണും ജൂൺ പകുതിയോടെ പരസ്യമായി ക്ഷമ ചോദിച്ചിരുന്നു.
Children’s medical record information: NLHS says letter to parents lacks clarity
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




