ഒട്ടാവ : എട്ട് വയസ്സും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്ത ‘കൊള്ളൈഡ് മാഗ്നറ്റ് ഗെയിം’ വിപണിയിൽ നിന്ന് പിൻവലിക്കുന്നതായി ഹെൽത്ത് കാനഡ അറിയിച്ചു. ഗെയിമിലെ കാന്തങ്ങൾ വിഴുങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. കാനഡയിലെ ടോയ്സ് ആന്റ് റെഗുലേഷൻസ് നിഷ്കർഷിക്കുന്ന കാന്തികശക്തി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഈ ഉൽപ്പന്നം പരാജയപ്പെട്ടതായി സാമ്പിൾ പരിശോധനയിൽ കണ്ടെത്തി.
ലോട്ട് നമ്പർ 4345460825, മോഡൽ നമ്പർ KLDE4056EF എന്നിവയുള്ള ഉൽപ്പന്നങ്ങളാണ് പിൻവലിക്കുന്നത്. 2025 നവംബറിനും 2026 മാർച്ചിനും ഇടയിൽ ഏകദേശം 9,270 ഗെയിമുകൾ കാനഡയിൽ വിറ്റഴിച്ചതായി നിർമ്മാതാക്കൾ അറിയിച്ചു. ഒന്നിലധികം കാന്തങ്ങൾ ഉള്ളിൽ ചെന്നാൽ അവ കുടലിൽ വെച്ച് പരസ്പരം ആകർഷിക്കപ്പെടാനും, ഇത് കുടലിലെ തടസ്സങ്ങൾക്കും ഭിത്തികളിൽ മുറിവുകൾ സംഭവിക്കാനും കാരണമാകുമെന്ന് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.
മാർച്ച് 27 വരെയുള്ള കണക്കനുസരിച്ച് കാനഡയിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉപഭോക്താക്കൾ ഈ ഗെയിം ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും സൗജന്യമായി പകരം ഉൽപ്പന്നം ലഭിക്കുന്നതിന് ലോട്ട് നമ്പറിന്റെ ചിത്രവും ബില്ലും സഹിതം ‘വാട്ട് ഡു യു മീം’ (What Do You Meme, LLC) എന്ന കമ്പനിയുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് customerservice@relatable.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
Children’s magnet game recalled; Health Canada warns of potential for fatal health problems
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



