📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

കാനഡയിൽ സെർവിക്കൽ കാൻസർ വ്യാപിക്കുന്നു: അടിയന്തിര ഇടപെടൽ വേണമെന്ന് ആരോഗ്യവിദഗ്ധർ

Canada Varthakal by Canada Varthakal
February 26, 2026
in Health
Reading Time: 1 min read
medicine

ഒട്ടാവ: രാജ്യത്ത് സെർവിക്കൽ കാൻസർ (ഗർഭാശയമുഖ അർബുദം) ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ ഫെഡറൽ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവിദഗ്ധർ രംഗത്ത്. ബുധനാഴ്ച ഒട്ടാവയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഡോക്ടർമാരുടെ സംഘടന ഈ മുന്നറിയിപ്പ് നൽകിയത്. പൂർണ്ണമായും തടയാനാകുന്ന ഈ രോഗം നിലവിൽ ഒരു ആരോഗ്യ പ്രതിസന്ധിയായി മാറിയിരിക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

2040-ഓടെ സെർവിക്കൽ കാൻസർ രാജ്യത്തുനിന്ന് തുടച്ചുനീക്കുമെന്ന് 2025 ജൂലൈയിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലെ പ്രവർത്തനങ്ങൾ അപര്യാപ്തമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. ഷാനൺ സാൽവഡോർ പറഞ്ഞു. 2025-ൽ മാത്രം 1,650 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 430 ഓളം മരണങ്ങൾ സംഭവിക്കുകയും ചെയ്‌തെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലുള്ള പാപ് (Pap) പരിശോധനാരീതിയിലെ പോരായ്മകളും എച്ച്.പി.വി (HPV) വാക്സിനേഷൻ നിരക്കിലെ കുറവുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി പറയുന്നത്. നിലവിൽ രാജ്യത്തെ വാക്സിനേഷൻ നിരക്ക് 64 ശതമാനം മാത്രമാണ്. ഇത് ലക്ഷ്യമിട്ടതിനേക്കാൾ വളരെ താഴെയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ADVERTISEMENT

രോഗനിർണ്ണയത്തിനായി ദേശീയതലത്തിൽ എച്ച്.പി.വി ഡി.എൻ.എ പരിശോധനാരീതി നടപ്പിലാക്കണമെന്നാണ് വിദഗ്ധരുടെ പ്രധാന ശുപാർശ. ആശുപത്രികളിൽ പോകാതെ തന്നെ സ്ത്രീകൾക്ക് സ്വയം സാമ്പിളുകൾ ശേഖരിക്കാവുന്ന ‘സെൽഫ് സ്ക്രീനിംഗ് കിറ്റുകൾ’ ലഭ്യമാക്കുന്നത് രോഗം നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കും. യാത്രാസൗകര്യമില്ലാത്ത ഗ്രാമപ്രദേശങ്ങളിലും ആദിവാസി വിഭാഗങ്ങൾക്കിടയിലും ഇത്തരം പരിശോധനാ കിറ്റുകൾ വിതരണം ചെയ്യുന്നത് വലിയ മാറ്റമുണ്ടാക്കും. നിലവിൽ ആദിവാസി വിഭാഗങ്ങളിലെ
സ്ത്രീകൾക്കിടയിൽ രോഗം വൈകി കണ്ടെത്തുന്നതും മരണനിരക്ക് കൂടുന്നതും ഗുരുതരമായ പ്രശ്നമായി തുടരുന്നുണ്ടെന്ന് മാനിറ്റോബയിലെ പ്രവിശ്യാ ചുമതലയുള്ള ഡോ. സാറ കിയാൻ പറഞ്ഞു.

ADVERTISEMENT

രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ ലാഭകരമാണ് പ്രതിരോധ പ്രവർത്തനങ്ങളെന്ന് ഡോ. സാൽവഡോർ ചൂണ്ടിക്കാട്ടി. 2024-ൽ ചികിത്സയ്ക്കായി 132 മില്യൺ ഡോളർ ചിലവായപ്പോൾ, അർഹരായ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാൻ അഞ്ചു വർഷത്തേക്ക് 106 മില്യൺ ഡോളർ മാത്രമേ വരികയുള്ളൂവെന്നും അവർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ച് വാക്സിനേഷൻ, ആധുനിക സ്ക്രീനിംഗ്, കൃത്യമായ ചികിത്സ എന്നീ മൂന്ന് കാര്യങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ ആവശ്യം.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t

Cervical cancer spreading in Canada: Health experts call for urgent intervention
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ
Health

‘എൻഡോമെട്രിയോസിസ്’ വെറുമൊരു രോഗമല്ല: ഗർഭസ്ഥ ശിശുക്കളിൽ ജനനവൈകല്യത്തിന് സാധ്യതയെന്ന് പഠനം; ആശങ്കയിൽ സ്ത്രീകൾ

by Canada Varthakal
May 11, 2026
can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.