Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കേന്ദ്ര ബജറ്റ് കമ്മി കുറഞ്ഞേക്കും; കാനഡയുടെ പുതുക്കിയ സാമ്പത്തിക റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ

Canada Varthakal by Canada Varthakal
April 28, 2026
in Canada
Reading Time: 1 min read
കേന്ദ്ര ബജറ്റ് കമ്മി കുറഞ്ഞേക്കും; കാനഡയുടെ പുതുക്കിയ സാമ്പത്തിക റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ

ഒട്ടാവ : കാനഡയുടെ വസന്തകാല സാമ്പത്തിക അവലോകനം ധനമന്ത്രി ഫ്രാൻസ്വ-ഫിലിപ്പ് ഷാംപെയ്ൻ ഇന്ന് വൈകുന്നേരം നർമ്മലമെന്റിൽ അവതരിപ്പിക്കും. രാജ്യം സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്നും മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ കുറഞ്ഞ ബജറ്റ് കമ്മി മാത്രമേ ഉണ്ടാകൂ എന്നും പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിലും കമ്മി കുറയ്ക്കുന്നതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചതായി അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചു.

നവംബർ 4-ന് അവതരിപ്പിച്ച ബജറ്റിൽ 2025-26 സാമ്പത്തിക വർഷത്തിൽ 78.3 ബില്യൺ ഡോളർ കമ്മി ഉണ്ടാകുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, ധനമന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള കമ്മി  $57  ബില്യൺ ഡോളർ മാത്രമാണ്. വർദ്ധിച്ച ഫെഡറൽ വരുമാനവും എണ്ണവിലയിലുണ്ടായ വർദ്ധനവുമാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

ADVERTISEMENT

ഇന്നത്തെ അവലോകനത്തിൽ ‘കാനഡ സ്ട്രോങ്ങ് ഫണ്ട്’ (Canada Strong Fund) എന്ന പേരിൽ $25.5 ബില്യൺ ഡോളറിന്റെ ദേശീയ പരമാധികാര സമ്പത്ത് നിധി (Sovereign Wealth Fund) പ്രധാനമന്ത്രി പ്രഖ്യാപിക്കും. സാധാരണക്കാർക്കും നേരിട്ട് നിക്ഷേപം നടത്താൻ കഴിയുന്ന ഈ ഫണ്ട് രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി വിനിയോഗിക്കും. കൂടാതെ, യുവജനങ്ങളെ വൈദഗ്ധ്യ തൊഴിൽ മേഖലയിലേക്ക് (Skilled Trades) ആകർഷിക്കുന്നതിനുള്ള പദ്ധതികളും കായിക വിനോദങ്ങൾക്കായുള്ള പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

അതേസമയം, ലിബറൽ സർക്കാരിന്റെ സാമ്പത്തിക അവലോകനത്തെ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്ര് വിമർശിച്ചു. ബജറ്റ് കമ്മി പൂർണ്ണമായും ഒഴിവാക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം ഊർജ്ജ വിപണിയെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ, ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് ഈ സാമ്പത്തിക അവലോകനം മുൻഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Central budget deficit may decrease; Canada’s updated economic report in Parliament today

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Hockey Night in Canada Punjabi
Canada

18 വർഷത്തെ പാരമ്പര്യത്തിന് വിരാമം: ‘ഹോക്കി നൈറ്റ് ഇൻ കാനഡ പഞ്ചാബി’ ഷോ അവസാനിപ്പിച്ച് റോജേഴ്സ് മീഡിയ

by Canada Varthakal
August 14, 2026
Ontario Premier Doug Ford
Canada

ഒന്റാറിയോയിൽ ഇനി സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടില്ല! വ്യാജ താമസക്കാർക്കും താത്കാലിക വിസക്കാർക്കും നിയന്ത്രണങ്ങൾ

by Canada Varthakal
August 14, 2026
Ships are anchored in the Strait of Hormuz
Canada

ഹോർമൂസിൽ ​ഗതാ​ഗതം തടസ്സപ്പെത്തി,അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണി; ഇറാൻ ഉദ്യോ​ഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.