📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Politics

കാനഡയെ ഊർജ്ജ ശക്തിയാക്കാൻ കാർണിയുടെ എണ്ണ-വാതക കമ്പനികളുമായി പുതിയ പങ്കാളിത്തം

Canada Varthakal by Canada Varthakal
June 2, 2025
in Politics, Canada
Reading Time: 1 min read
കാനഡയെ ഊർജ്ജ ശക്തിയാക്കാൻ കാർണിയുടെ എണ്ണ-വാതക കമ്പനികളുമായി പുതിയ പങ്കാളിത്തം

കാനഡയെ ഒരു ഊർജ്ജ മഹാശക്തിയാക്കി മാറ്റാനുള്ള തന്റെ പദ്ധതികൾക്കായി പ്രധാനമന്ത്രി മാർക്ക് കാർണി കാൽഗരിയിൽ എണ്ണ-വാതക മേഖലയിലെ പ്രമുഖരുമായി നടത്തി. പ്രധാനമന്ത്രിയായതിന് ശേഷം കാൽഗറിയിലേയ്ക്കുള്ള ആദ്യത്തെ സന്ദർശനത്തിൽ, ഊർജ്ജ മേഖലയിലെ 25ൽ അധികം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

ടൂർമലൈൻ ഓയിൽ സിഇഒ മൈക്കൽ റോസ്, പാത്ത്‌വേസ് അലയൻസ് പ്രസിഡന്റ് കെൻഡാൽ ഡിലിംഗ്, എടിസിഒ സിഇഒ നാൻസി സതേൺ, ഇംപീരിയൽ ഓയിൽ പ്രസിഡന്റ് ജോൺ വേലൻ, സെനോവസ് എനർജി പ്രസിഡന്റ് ജോൺ മക്കെൻസി എന്നിവരാണ് ഈ യോഗത്തിലെ പ്രധാന പ്രതിനിധികളായിരുന്നു. ഏപ്രിൽ 28ൽ നടന്ന തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം കാർണിയെ അഭിനന്ദിച്ചു കൊണ്ട് കാനഡയിലെ മുപ്പത്തിയെട്ട് ഊർജ്ജ കമ്പനികളുടെ സിഇഒമാർ ഒരു കത്ത് അയച്ചിരുന്നു. ജീ7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്താൻ പ്രധാനമന്ത്രി നൽകിയ വാഗ്ദാനം നടപ്പിലാക്കാൻ സഹായിക്കുന്ന നയങ്ങൾ കത്തിൽ അവർ നിർദേശിച്ചു.

ADVERTISEMENT

എണ്ണ-വാതക ഉൽപ്പാദകരുടെ മേലുള്ള ഫെഡറൽ എമിഷൻ ഗ്യാപ് നിർത്തലാക്കുന്നതും വ്യവസായത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതിനായി വാണിജ്യ കാർബൺ വില നിർണ്ണയം റദ്ദാക്കുന്നതും കത്തിൽ ഉൾപ്പെട്ടിരുന്നു. പ്രധാന പദ്ധതികളുടെ ഫലങ്ങൾ വിലയിരുത്താനുള്ള നിയമമായ ഇംപാക്റ്റ് അസസ്മെന്റ് ആക്റ്റിലും, ബ്രിട്ടീഷ് കൊളംബിയയുടെ തീരപ്രദേശങ്ങളിൽ 12,500 മെട്രിക് ടണ്ണിൽ കൂടുതലുള്ള ക്രൂഡ് എണ്ണ കൊണ്ടുപോകുന്ന എണ്ണ ടാങ്കറുകൾക്ക് നിരോധനം ഏർപ്പെടുത്തിയ ഓയിൽ ടാങ്കർ മൊറട്ടോറിയം ആക്റ്റിലും മാറ്റം വരുത്തണമെന്നും സിഇഒമാർ ചർച്ചയിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

കാർണി തന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ഊർജ്ജ അടിസ്ഥാന സൗകര്യ പദ്ധതികളുടെ അവലോകനങ്ങൾ വേഗത്തിൽ തീർക്കുമെന്ന് പറഞ്ഞിരുന്നു.
തെരെഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം വാഗ്ദാനം ചെയ്തത്, ഓരോ പദ്ധതിക്കും ഓരോ അവലോകനം എന്ന രീതിയാണ് പിന്തുടക്കുക, സംസ്ഥാനങ്ങളും പ്രദേശങ്ങളും നടത്തുന്ന വിലയിരുത്തലുകൾ അംഗീകരിച്ചുകൊണ്ടാണ് ഇത് നടക്കുക. ഫെഡറൽ സർക്കാർ കഴിഞ്ഞ വർഷം അവസാനം പുതിയ എമിഷൻ നിയന്ത്രണങ്ങൾ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി, 2030 മുതൽ 2032 തമ്മിൽ ഏതെങ്കിലും സമയത്ത്, 2019ലെ നിലയിൽ നിന്ന് 35 ശതമാനം കുറച്ച് എമിഷൻ കുറയ്ക്കാൻ എണ്ണയും വാതകവുമായ പ്രവർത്തനങ്ങൾക്ക് നിർബന്ധമാകും.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്
Canada

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

by Canada Varthakal
May 14, 2026
പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി
Canada

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

by Canada Varthakal
May 14, 2026
പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.