പകൽ പാരമ്പര്യത്തിന്റെ നിറവും സായാഹ്നത്തിൽ ആഘോഷത്തിന്റെ ആവേശവും.. സാംസ്കാരിക പരിപാടികൾ, ഓണസദ്യ, യുവാക്കൾക്കായി DJ നൈറ്റ്, എല്ലാവർക്കുമായി വൈവിധ്യമാർന്ന ആഘോഷങ്ങളുമായി ഓണനിലാവ് 2026.
കേപ് ബ്രെട്ടൺ മലയാളി അസോസിയേഷൻ (CBMA) സംഘടിപ്പിക്കുന്ന ‘ഓണനിലാവ് 2026’ ഓഗസ്റ്റ് 29-ന് Glace Bay Miners Forum-ൽ അരങ്ങേറും. 2021 മുതൽ പ്രവർത്തിക്കുന്ന അസോസിയേഷന്റെ അഞ്ചാം വാർഷികം (5 Years of Togetherness) ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. “Day Time Tradition, Evening Celebration” എന്ന ആശയമാണ് പരിപാടിയുടെ പ്രധാന പ്രമേയം. പകൽ സമയം ഓണത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും ആഘോഷിക്കുമ്പോൾ, സായാഹ്നത്തിൽ സംഗീതവും ആഘോഷത്തിന്റെ ആവേശവും നിറഞ്ഞ മറ്റൊരു അനുഭവമാണ് സംഘാടകർ ഒരുക്കുന്നത്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന തരത്തിൽ, മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന ആഘോഷമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
ഓണത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് പ്രാധാന്യം നൽകിയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളവും ഫ്യൂഷൻ അവതരണവും, തിരുവാതിര, സംഗീതം, നൃത്തം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിലെത്തും. “Feel the Rhythm. Live the Tradition.” എന്ന സന്ദേശത്തോടെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനൊപ്പം, കാനഡയിലെ മലയാളി സമൂഹത്തെ കൂടുതൽ അടുപ്പിക്കുന്ന വേദിയാകുക എന്ന ലക്ഷ്യവുമാണ് സംഘാടകർ മുന്നോട്ടുവയ്ക്കുന്നത്. Culture, Tradition, Togetherness എന്ന മൂല്യങ്ങളാണ് ഓണനിലാവ് 2026-ന്റെ മുഖമുദ്ര.
ഓണത്തിന്റെ അവിഭാജ്യ ഘടകമായ ഓണസദ്യയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും. 20-ലധികം പരമ്പരാഗത വിഭവങ്ങൾ ഉൾപ്പെടുന്ന Pure Vegetarian സദ്യയായിരിക്കും. Pure Veg, Traditional, Delicious എന്ന പ്രത്യേകതയോടെയാണ് സദ്യ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. എല്ലാ പ്രായക്കാരെയും ഉൾക്കൊള്ളുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ സൗജന്യ പ്രവേശനം ലഭിക്കും. കുട്ടികൾക്കായി പ്രത്യേക Kids Fun Zone ഒരുക്കുന്നതോടൊപ്പം വിവിധ സമ്മാനങ്ങളും ഉണ്ടായിരിക്കും.
അതേസമയം, സുഹൃത്തുക്കൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന ഒരു ആഘോഷവേദിയെന്ന നിലയിലാണ് ഓണനിലാവ് 2026 സംഘടിപ്പിച്ചിരിക്കുന്നത്. “Made for Memories”, “Feel the Rhythm. Create Big Memories!” എന്നീ സന്ദേശങ്ങളാണ് പരിപാടിയുടെ ആശയത്തെ കൂടുതൽ ശക്തമാക്കുന്നത്. പകൽ സാംസ്കാരിക പരിപാടികൾക്ക് ശേഷം സംഗീതം, നൃത്തം, വിനോദപരിപാടികളുമായി ഡിജെ പരിപാടിയിലേക്ക് കടക്കും.. Exciting Prizes എന്നിവയോടെ ആഘോഷം ആവേശഭരിതമാകും.
Non-stop Vibes, Friends & Family, Unforgettable Experience എന്നിവ വാഗ്ദാനം ചെയ്യുന്ന ഈ ആഘോഷം യുവാക്കളെയും സംഗീതാസ്വാദകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. “One Day. Endless Memories.” എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന ഓണനിലാവ് 2026-ൽ പങ്കെടുക്കാൻ സംഘാടകർ QR കോഡ് വഴി മുൻകൂട്ടി രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. Canada Varthakal-ന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ പാരമ്പര്യവും ആധുനിക ആഘോഷത്തിന്റെ ആവേശവും ഒരേ വേദിയിൽ അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഏവരെയും ഓഗസ്റ്റ് 29-ന് Glace Bay Miners Forum-ലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു..
ഓണനിലാവ് 2026-ൽ പങ്കെടുക്കാൻ താഴെ നൽകിയിരിക്കുന്ന QR കോഡ് സ്‌കാൻ ചെയ്തോ, നൽകിയിരിക്കുന്ന ലിങ്ക് വഴിയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. https://www.zeffy.com/en-CA/ticketing/ponpulari–2026
Cape Breton Malayali Association’s ‘Onanilavu 2026’ on August 29.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





