കാനഡയിലെ ബ്രെഡ് വില നിയന്ത്രിച്ചതുമായി ബന്ധപ്പെട്ട കേസിൽ, കനേഡിയൻ ഉപഭോക്താക്കൾക്ക് 500 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. ലോബ്ലോ കോസ് ലിമിറ്റഡും അതിന്റെ മാതൃസ്ഥാപനമായ ജോർജ് വെസ്റ്റൺ ലിമിറ്റഡും ഉൾപ്പെട്ട ഈ കേസിൽ, ക്ലെയിം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സ്ട്രാസ്ബർഗ് വിങ്ഫീൽഡ് സാസോ LLP, ഓവർ ടെയ്ലർ LLP എന്നിവർ അറിയിച്ചു. 2001-ൽ ആരംഭിച്ച ഈ കേസ് കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിയമപോരാട്ടങ്ങളിൽ ഒന്നായിരുന്നു.
2001 ജനുവരി 1-നും 2021 ഡിസംബർ 31-നും ഇടയിൽ പാക്കേജ് ചെയ്ത ബ്രെഡ്, ബൺസ്, റോളുകൾ, ബാഗെൽസ്, നാൻ, ഇംഗ്ലീഷ് മഫിൻ, റാപ്പുകൾ, പിറ്റ, ടോർട്ടില എന്നിവ വാങ്ങിയ യോഗ്യരായ കനേഡിയൻ ഉപഭോക്താക്കൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഡിസംബർ 12-നകം പൂരിപ്പിച്ച ക്ലെയിം ഫോം സമർപ്പിക്കണം. അപേക്ഷകർ വാങ്ങിയ ബ്രെഡിന്റെ ബില്ലുകളോ മറ്റ് തെളിവുകളോ ഹാജരാക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
2021 ഡിസംബർ 31 വരെ ക്യുബെക്കിന് പുറത്ത് കാനഡയിലെവിടെയും താമസിച്ചവർക്ക് CanadianBreadSettlement.ca എന്ന വെബ്സൈറ്റിലും, അതേ കാലയളവിൽ ക്യുബെക്കിൽ താമസിച്ചവർക്ക് QubecBreadSettlement.ca എന്ന വെബ്സൈറ്റിലും ഓൺലൈനായി ഫോമുകൾ ലഭിക്കും. ഈ വെബ്സൈറ്റുകൾ സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ പൂർത്തിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ഈ വെബ്സൈറ്റുകൾ ഉപയോഗിക്കാം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canadians can claim compensation in the bread scandal; here's how



