ഓട്ടവ: ഡൊണാൾഡ് ട്രംപ് രണ്ടാമതും അമേരിക്കൻ പ്രസിഡന്റായി വന്നതോടെ, യു.എസ്. ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചും അമേരിക്കയിലേക്കുള്ള യാത്രകൾ ഒഴിവാക്കിയും കാനഡക്കാർ പ്രതിഷേധിക്കുന്നു. ട്രംപ് കാനഡയ്‌ക്കെതിരെ ആരംഭിച്ച വ്യാപാര യുദ്ധത്തിലും കടുത്ത നിലപാടുകളിലും പ്രതിഷേധിച്ചാണ് ഈ നീക്കം.

വർഷങ്ങളായി ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്കയിലെ സൗത്ത് കരോലിനയിലേക്ക് പോയിരുന്ന ഒന്റാറിയോ സ്വദേശിയായ ടോം ഹോൾഡറും ഭാര്യയും ഇത്തവണ യാത്ര വേണ്ടെന്നുവെച്ചു. ഇതിനായി മുൻകൂട്ടി നൽകിയ 4,000 അമേരിക്കൻ ഡോളർ, അതായത് ഏകദേശം മൂന്നര ലക്ഷത്തോളം ഇന്ത്യൻ രൂപ ഉപേക്ഷിച്ചാണ് ഇവർ യാത്ര റദ്ദാക്കിയത്. ഇനി അമേരിക്കയിലേക്ക് പോകില്ലെന്നും പകരം കാനഡയിൽ തന്നെ സ്വന്തമായി ഒരു വീട് വാങ്ങുമെന്നുമാണ് അവർ പറയുന്നത്.
പ്രമുഖ കനേഡിയൻ ഓൺലൈൻ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ആയിരക്കണക്കിന് സാധാരണക്കാരായ കാനഡക്കാർ സമാനമായ രീതിയിൽ പ്രതിഷേധിക്കുന്ന വിവരം പുറത്തുവന്നത്. അതേസമയം, വില അല്പം കൂടുതലാണെങ്കിലും അമേരിക്കൻ സാധനങ്ങൾ ഒഴിവാക്കി കാനഡയിൽ തന്നെ ഉണ്ടാക്കുന്ന സാധനങ്ങൾ വാങ്ങാനാണ് ഭൂരിഭാഗം പേരുടെയും തീരുമാനം.
ALSO READ ; വ്യാജ വിപണിയെ തളച്ചു; നിയമപരമായ കഞ്ചാവ് വിൽപ്പനയിൽ കാലിഫോർണിയയെ മറികടന്ന് കാനഡ
അബദ്ധത്തിൽ വാങ്ങിപ്പോയ അമേരിക്കൻ സാധനങ്ങൾ കടകളിൽ തിരികെ നൽകിയ സംഭവങ്ങൾ വരെയുണ്ട്. ശൈത്യകാലത്ത് അമേരിക്കയിലെ ഫ്ലോറിഡയിലും അരിസോണയിലും പോയി മാസങ്ങളോളം താമസിച്ചിരുന്ന പലരും അവിടുത്തെ വീടുകൾ വിറ്റഴിച്ച് കാനഡയിലേക്ക് തന്നെ മടങ്ങുകയാണ്.
പലരും ആമസോൺ പോലുള്ള അമേരിക്കൻ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നുള്ള വാങ്ങലുകളും നിർത്തിവെച്ചു. നമ്മുടെ രാജ്യത്തെ സാമ്പത്തികമായി തകർക്കാൻ നോക്കുന്ന ഒരു രാജ്യത്ത് പോയി പണം ചെലവാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല, എന്നാണ് പ്രതിഷേധിക്കുന്ന കാനഡക്കാരുടെ നിലപാട്.
അതേസമയം, രാഷ്ട്രീയ കാരണങ്ങളാൽ അമേരിക്കയിലെ സാധാരണക്കാരായ കച്ചവടക്കാരെ ശിക്ഷിക്കരുത് എന്ന് കരുതി ഇപ്പോഴും അമേരിക്കൻ സാധനങ്ങൾ വാങ്ങുന്ന ചെറിയൊരു വിഭാഗവും കാനഡയിലുണ്ട്. എങ്കിലും, ഭൂരിഭാഗം ജനങ്ങളും ട്രംപിന്റെ നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




