Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Canadian Deported;അമേരിക്കൻ കുടിയേറ്റ നയം വില്ലനായി: കാനഡക്കാരൻ നാടുകടത്തൽ ഭീഷണിയിൽ

Canada Varthakal by Canada Varthakal
August 29, 2026
in Canada
Reading Time: 1 min read
Curtis Wright, centre, his fiancée Kayla Thomsen and their daughter are pictured in this undated handout photo. Wright was recently returned back to Canada from the U.S. on a removal order after being detained by ICE for the past nine months. THE CANADIAN PRESS/Handout - Kayla Thomsen (Mandatory Credit)

Curtis Wright,

കെലോന: കൗമാരപ്രായത്തിൽ ചെയ്ത ചെറിയൊരു തെറ്റിന്റെ പേരിൽ, അമേരിക്കയിലുള്ള സ്വന്തം മക്കളെ പിരിഞ്ഞ് ജന്മനാടായ കാനഡയിലേക്ക് മടങ്ങേണ്ടി വന്നിരിക്കുകയാണ് 40-കാരനായ കർത്തീസ് റൈറ്റിന്. 10 മാസത്തോളം നീണ്ട തടവറ വാസത്തിനും നിയമപോരാട്ടത്തിനും ശേഷമാണ് കർത്തീസ് കാനഡയിൽ തിരിച്ചെത്തിയത്.

WhatsApp Image 2026 08 29 at 8.24.14 AM 1

കാനഡയിൽ ജനിച്ച കർത്തീസ് റൈറ്റ് ചെറുപ്പത്തിലേ അമേരിക്കയിലെ ടെക്സസിലേക്ക് കുടിയേറിയതാണ്. വർഷങ്ങളായി ഹൂസ്റ്റണിൽ എണ്ണക്കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. എന്നാൽ 10 മാസം മുൻപ് മെക്സിക്കോയിൽ ഒരു ബിസിനസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് റൈറ്റിന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടായത്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ 22 വർഷം മുൻപത്തെ ഒരു പഴയ കേസിന്റെ വിവരങ്ങൾ പൊന്തിവന്നു.

ADVERTISEMENT

17-ാം വയസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾ റൈറ്റിന്റെ വണ്ടിയിൽ നിന്ന് ‘സനാക്സ്’ (Xanax) എന്ന ആകുലത കുറയ്ക്കാനുള്ള ഗുളികകൾ കണ്ടെത്തിയതായിരുന്നു ആ കേസ്. അന്ന് കമ്മ്യൂണിറ്റി സർവീസും ശിക്ഷയും പൂർത്തിയാക്കി അവസാനിപ്പിച്ച ആ പഴയ കേസ് ഉയർത്തിക്കാട്ടി ഉദ്യോഗസ്ഥർ റൈറ്റിനെ വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ ; കാനഡ പൗരത്വ അപേക്ഷകളിൽ കരുതൽ വേണം!; തെറ്റുകൾ ഒഴിവാക്കാൻ മുന്നറിയിപ്പ്

ടെക്സസിലെ അമേരിക്കൻ ഇമിഗ്രേഷൻ (ICE) കേന്ദ്രങ്ങളിൽ തനിക്ക് നേരിടേണ്ടി വന്നത് കടുത്ത അനുഭവങ്ങളാണെന്ന് കർത്തീസ് വെളിപ്പെടുത്തുന്നു. കഠിനമായ ചൂടുള്ള ടെക്സസിൽ, ഉറയുന്ന തണുപ്പുള്ള മുറികളിലാണ് ഞങ്ങളെ അടച്ചിട്ടത്. തറയിലെ കോൺക്രീറ്റിന് കാറ്റിനേക്കാൾ തണുപ്പായിരുന്നു. മനുഷ്യരായിട്ടല്ല, അവിടെ ഞങ്ങളെ മുറിയുടെയും കട്ടിലിന്റെയും നമ്പറുകൾ വിളിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്. മോശം ഭക്ഷണവും വൃത്തികെട്ട ടോയ്‌ലറ്റുകളുമായിരുന്നു അവിടെ.- റൈറ്റ് പറഞ്ഞു. എന്നാൽ ഇവിടുത്തെ സൗകര്യങ്ങൾ മോശമാണെന്ന വാദം അമേരിക്കൻ ഇമിഗ്രേഷൻ അധികൃതർ നിഷേധിച്ചു. തടവിലുള്ളവർക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ശുചിത്വവും നൽകുന്നുണ്ടെന്നാണ് അവരുടെ വാദം.

തന്റെ 8-ഉം 11-ഉം വയസ്സുള്ള രണ്ട് ആൺമക്കൾ ഇപ്പോഴും ടെക്സസിലാണ് കഴിയുന്നത്. മക്കളുടെ കൂടെ നിൽക്കാൻ വേണ്ടി മാത്രമാണ് മാസങ്ങളോളം തടവറയിൽ കിടന്ന് നിയമപോരാട്ടം നടത്തിയത്. എന്നാൽ കേസ് ഇനിയും മാസങ്ങൾ നീളുമെന്ന് കണ്ടതോടെയാണ് കഴിഞ്ഞ ജൂലൈയിൽ പോരാട്ടം അവസാനിപ്പിച്ച് കാനഡയിലേക്ക് വരാൻ റൈറ്റ് തീരുമാനിച്ചത്.

“22 കൊല്ലം മുൻപ് 17 വയസ്സുള്ളപ്പോൾ ചെയ്ത ഒരു തെറ്റിന്റെ പേരിൽ രണ്ട് അമേരിക്കൻ കുട്ടികൾക്കാണ് അവരുടെ അച്ഛനെ നഷ്ടപ്പെടുന്നത്. ഇത് കുടിയേറ്റക്കാരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, ഒരുപാട് അമേരിക്കൻ കുടുംബങ്ങളുടെ സമാധാനം തകർക്കുന്ന ഒന്നാണ്,” റൈറ്റ് സങ്കടത്തോടെ പറയുന്നു.

നിലവിൽ കാനഡയിലെ കെലോനയിൽ മാതാപിതാക്കളുടെ വീട്ടിലാണ് റൈറ്റ് ഉള്ളത്. പ്രതിശ്രുത വധു കൈല തോംസണും രണ്ടു വയസ്സുള്ള മകളും ഒപ്പമുണ്ട്. ഉടൻ തന്നെ കാനഡയിലെ എഡ്മണ്ടനിലേക്ക് മാറി പഴയ കമ്പനിയിൽ തന്നെ ജോലി നേടാനുള്ള ശ്രമത്തിലാണ് റൈറ്റ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada September 2026 Changes
Canada

കാനഡയിൽ സെപ്റ്റംബർ 1 മുതൽ വൻ മാറ്റങ്ങൾ! ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ആ പ്രധാന കാര്യങ്ങൾ ഇവയാണ്

by Canada Varthakal
August 29, 2026
The Isha Foundation, a non-profit spiritual organization hosting a pilgrimage in Nepal, reports that 10 Torontonian pilgrims are among the thousands missing.
Canada

Canadians-Missing-Nepal-Floods;പ്രളയത്തിൽപ്പെട്ട് ടിബറ്റ് അതിർത്തി; കൈലാസ യാത്രയ്ക്കിടെ 12 കനേഡിയൻ പൗരന്മാരെ കാണാതായി!

by Canada Varthakal
August 29, 2026
Peng Zhang, 43, of Toronto (left) and Bingbing Dong, 41, of Markham (right), are shown. The two are both facing charges in connection with an investment fraud investigation. (Toronto Police Service)
Canada

Toronto Real Estate fraud; ടൊറന്റോയിൽ റിയൽ എസ്റ്റേറ്റിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: കമ്പനി പൂട്ടി ചൈനയിലേക്ക് മുങ്ങി ഉടമകൾ!; അറസ്റ്റ്

by Canada Varthakal
August 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.