ഒട്ടാവ: കനേഡിയൻ അധികൃതർ രാജ്യവ്യാപകമായി നടത്തിയ ഒരു ഓപ്പറേഷനിലൂടെ ആയിരക്കണക്കിന് കിലോ നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. “ദേശീയ ഫെന്റനൈൽ സ്പ്രിന്റ് 2.0” എന്ന് പേരിട്ട ഈ ഓപ്പറേഷനിലൂടെ 386 കിലോഗ്രാം ഫെന്റനൈൽ, 5,989 കിലോഗ്രാം കൊക്കെയ്ൻ, 1,708 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്നിവയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി.) പിടിച്ചെടുത്തത്. 2025 മെയ് 20 മുതൽ ഒക്ടോബർ 31 വരെ നടന്ന ഈ സംരംഭത്തിൽ 21 കനേഡിയൻ നിയമ നിർവ്വഹണ ഏജൻസികളും സർക്കാർ പങ്കാളികളും കനേഡിയൻ ഇന്റഗ്രേറ്റഡ് റെസ്പോൺസ് ടു ഓർഗനൈസ്ഡ് ക്രൈം (CIROC) എന്ന സംവിധാനത്തിന്റെ ഏകോപനത്തിൽ പങ്കെടുത്തു.
“CIROC-ന്റെ ലക്ഷ്യം വ്യക്തമാണ്, സംഘടിത കുറ്റകൃത്യങ്ങൾ കണ്ടെത്താനും പിന്തുടരാനും ചെറുക്കാനും തകർക്കാനും വേണ്ടിയുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുക,” ആർ.സി.എം.പി. അസിസ്റ്റന്റ് കമ്മീഷണറും CIROC-ന്റെ സഹ അധ്യക്ഷയുമായ ബോണി ഫെർഗൂസൺ പ്രസ്താവനയിൽ പറഞ്ഞു. “കമ്മ്യൂണിറ്റികളെ സുരക്ഷിതമായി നിലനിർത്തുന്നതിൽ കനേഡിയൻ നിയമ നിർവ്വഹണ ഏജൻസികളും ഇന്റലിജൻസ് ഏജൻസികളും സർക്കാർ പങ്കാളികളും ഒരുമിച്ച് പ്രവർത്തിക്കുന്നത് നിർണായകമാണ്.
ഫെന്റനൈൽ ഇറക്കുമതി, ഉത്പാദനം, കടത്ത് എന്നിവ തടസ്സപ്പെടുത്താനും തകർക്കാനും ശ്രമിക്കുന്ന അസംഖ്യം നിയമപാലകരുടെ നിശ്ചയദാർഢ്യമാണ് ഇന്നത്തെ ഈ ഫലങ്ങൾ വ്യക്തമാക്കുന്നത്.” മയക്കുമരുന്ന് പിടിച്ചെടുത്തതിന് പുറമെ, 8,136 അറസ്റ്റുകളും കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഫെന്റനൈൽ കടത്തിയ 217 വ്യക്തികളും ഉൾപ്പെടുന്നു. കൂടാതെ, 13.46 ദശലക്ഷം ഡോളർ (ഏകദേശം 112 കോടിയിലധികം ഇന്ത്യൻ രൂപ) പണവും അധികൃതർ പിടിച്ചെടുത്തു.
ഫെന്റനൈൽ പിടിച്ചെടുക്കലുകളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് അമേരിക്കയിലേക്ക് കടത്താൻ ശ്രമിച്ചത് എന്നും, ഈ ഓപ്പറേഷൻ ആഭ്യന്തര വിപണിയുടെ വ്യാപ്തി വെളിപ്പെടുത്തിയതായും ആർ.സി.എം.പി. ഉദ്യോഗസ്ഥർ അറിയിച്ചു. “തങ്ങൾ
CIROC നൽകുന്ന വിവരങ്ങൾ അനുസരിച്ച്, മയക്കുമരുന്ന് വേട്ടകളിൽ ഭൂരിഭാഗവും നടന്നത് ഒന്റാരിയോയിലാണ്. എന്നാൽ, മയക്കുമരുന്ന് നിർമ്മാണത്തിനുള്ള മുന്നോടി രാസവസ്തുക്കളുടെ (precursor chemicals) പിടിച്ചെടുക്കലുകളിൽ 83 ശതമാനവും (224 കിലോഗ്രാം) ക്യൂബെക്കിൽ നിന്നാണ്. മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തതിൽ 51 ശതമാനവും ബ്രിട്ടീഷ് കൊളംബിയയിലാണ്. ഈ ഓപ്പറേഷന് മുമ്പും അതിനിടയിലും ആരംഭിച്ച നിരവധി അന്വേഷണങ്ങൾ ഇപ്പോഴും സജീവമായി തുടരുകയാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
canadian-authorities-seize-thousands-of-kilos-of-illicit-drugs-1346m-in-cash-in-operation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






