Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ യുവതലമുറ കടക്കെണിയിൽ; ‘Buy Now Pay Later’ പദ്ധതികൾ സാമ്പത്തിക ഭീഷണി ഉയർത്തുന്നു

Canada Varthakal by Canada Varthakal
December 14, 2025
in Canada
Reading Time: 1 min read
klarna

ടൊറന്റോ: കാനഡയിലെ 35 വയസ്സിന് താഴെയുള്ളവർക്കിടയിൽ കടബാധ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം രാജ്യത്തെ യുവജനങ്ങളിൽ റെക്കോർഡ് എണ്ണം പേരാണ് കടത്തിൽനിന്ന് കരകയറനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ സമീപിച്ചത്. ‘ഇപ്പോൾ വാങ്ങുക, പിന്നീട് പണം നൽകുക’ (Buy Now, Pay Later – BNPL) പോലുള്ള ധനകാര്യ പദ്ധതികളുടെ വ്യാപനം ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കാനഡയിലെ ഒരു പ്രമുഖ കടാശ്വാസ നോൺ-പ്രോഫിറ്റ് സ്ഥാപനമാണ് ദി ക്രെഡിറ്റ് കൗൺസിലിംഗ് സൊസൈറ്റി. ഈ വർഷം ചരിത്രത്തിൽ ആദ്യമായാണ് ഈ കൗൺസിലിംഗ് സൊസൈറ്റിയിൽ 18 നും 34 നും ഇടയിൽ പ്രായമുള്ള ഏറ്റവും കൂടുതൽ പേർ സഹായത്തിനായി എത്തിച്ചേർന്നത്. കാൽഗറി ഓഫീസിൽ മാത്രം, കൗൺസിലർമാർ കണ്ട ക്ലയിൻ്റുകളിൽ നാലിലൊന്നിനടുത്ത് ഈ പ്രായപരിധിയിൽ ഉള്ളവരായിരുന്നു. വിദ്യാർത്ഥി വായ്പകൾ, ആദ്യമായി കൈകാര്യം ചെയ്യുന്ന ക്രെഡിറ്റ് കാർഡ് ബാധ്യതകൾ, സാവധാനം മാത്രം വർധിക്കുന്ന വരുമാനത്തിന് വിപരീതമായി കുതിച്ചുയരുന്ന ജീവിതച്ചെലവ് എന്നിവയാണ് യുവജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. പലരും തങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നില്ലല്ലോ എന്നോർത്ത് കടുത്ത നിരാശയിലാണ്.

ADVERTISEMENT

‘ബൈ നൗ, പേ ലേറ്റർ’ (BNPL) പ്ലാനുകളുടെ ലഭ്യതയാണ് യുവതലമുറയുടെ കടബാധ്യത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമായി വിദഗ്ധർ വിലയിരുത്തുന്നത്. ക്ലർണ (Klarna), അഫേം (Affirm), പേപാൽ (PayPal) തുടങ്ങിയ BNPL സേവനങ്ങൾ ഇപ്പോൾ കാനഡയിലെ ഉപഭോക്താക്കൾക്ക് ഓൺലൈൻ ഷോപ്പിംഗിൽ വ്യാപകമായി ലഭ്യമാണ്. ക്രെഡിറ്റ് കാർഡ് എടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ സാധനങ്ങൾ തവണകളായി വാങ്ങാൻ ഇത് അവസരം നൽകുന്നു. പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ചെറിയ തുകകളുടെ പേയ്മെന്റുകൾ ഒരിടത്ത് കേന്ദ്രീകരിക്കാത്തതിനാൽ മൊത്തം ബാധ്യതയുടെ വലുപ്പം മനസ്സിലാക്കാനും, ഇവ കൈകാര്യം ചെയ്യാനും യുവജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉപഭോക്തൃ വായ്പകളുടെ വർദ്ധനവ് സമ്പദ്‌വ്യവസ്ഥയിലെ തകർച്ചയുടെ ‘മുന്നറിയിപ്പ് സൂചന’ നൽകുന്നതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ക്രെഡിറ്റ് റിപ്പോർട്ടിംഗ് സ്ഥാപനമായ ഇക്വിഫാക്‌സിൻ്റെ (Equifax) വിവരങ്ങൾ പ്രകാരം, കഴിഞ്ഞ രണ്ട് വർഷമായി മറ്റ് പ്രായപരിധികളെ അപേക്ഷിച്ച് 30 വയസ്സിന് താഴെയുള്ള ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശരാശരി ബാധ്യത അതിവേഗം വർധിക്കുന്നുണ്ടെന്നാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ, ഈ വിഭാഗക്കാർക്കിടയിൽ ക്രെഡിറ്റ് കാർഡ് കുടിശ്ശിക വരുത്തുന്നതിൻ്റെ വളർച്ചാ നിരക്കും ഏറ്റവും ഉയർന്നതാണ്. ഈ വർഷം മൂന്നാം പാദത്തിൽ, 18 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ ഏകദേശം 20-ൽ ഒരാൾ ഒരു ക്രെഡിറ്റ് കാർഡ് പേയ്‌മെൻ്റ് മുടക്കി. 18-നും 25-നും ഇടയിലുള്ളവരുടെ കുടിശ്ശിക നിരക്ക് (Delinquency rate) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.58 ശതമാനം വർധിച്ച് 2.11 ശതമാനത്തിലെത്തി.

ട്രാൻസ്‌യൂണിയൻ്റെ (TransUnion) മൂന്നാം പാദ റിപ്പോർട്ടും 1995-നും 2010-നും ഇടയിൽ ജനിച്ചവരുടെ കുടിശ്ശിക നിരക്കിൽ വർധനവ് രേഖപ്പെടുത്തുന്നു. ഈ യുവതലമുറയിലെ ഏകദേശം 84 ശതമാനം പേർക്ക് ക്രെഡിറ്റ് കാർഡുകൾ ഉണ്ട്. കടാശ്വാസം തേടി വരുന്ന യുവ ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഉണ്ടാകുന്ന ആഘാതം 6-7 വർഷം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. അതേസമയം, യുവജനങ്ങൾക്കിടയിൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നത് ഒരു സാമൂഹിക പ്രശ്നമായി തുറന്നു സംസാരിക്കുന്നതിൽ മടി കുറവുണ്ടെന്നും, നേരത്തെ സഹായം തേടാൻ അവർ തയ്യാറാകുന്നുണ്ടെന്നതും ആശ്വാസകരമായ കാര്യമാണെന്നും ക്രെഡിറ്റ് കൗൺസിലർമാർ കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Canada's youth in debt trap: 'Buy now, pay later' approach raises concerns
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada Minimum Wage Increase
Canada

വിലക്കയറ്റത്തിനിടയിൽ ആശ്വാസം; കാനഡയിൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ

by Canada Varthakal
September 2, 2026
A mother and son
Canada

ടംബ്ലർ റിഡ്ജ് വെടിവെപ്പ് ; മുന്നറിയിപ്പ് കിട്ടിയിട്ടും പൊലീസിനെ അറിയിച്ചില്ല: 8 പേരുടെ മരണത്തിൽ എഐ കമ്പനി പ്രതിക്കൂട്ടിൽ

by Canada Varthakal
September 2, 2026
Canada Fuel Tax
Canada

Canada Fuel Tax: ഇന്ധന നികുതി ഇളവ് നീട്ടാൻ കാർണി സർക്കാർ: ആശ്വാസം 2027 ജനുവരി 31 വരെ തുടരും

by Canada Varthakal
September 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.