ഒട്ടാവ: മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തൊഴിലവസരങ്ങളും തേടി കാനഡയിലേക്ക് കുടിയേറുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും കാത്തിരിക്കുന്നത് കടുത്ത തൊഴിൽ പ്രതിസദ്ധിയെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നാണ് ഒടുവിലത്തെ വാർത്താ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പഠനം പൂർത്തിയാക്കി കരിയർ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കും, നിലവിൽ താൽക്കാലിക ജോലികൾ ചെയ്ത് ജീവിക്കുന്നവർക്കും വലിയ തിരിച്ചടിയാണ് നിലവിലെ സാഹചര്യം സൃഷ്ടിക്കുന്നത്.
ആഗോള സാമ്പത്തിക മന്ദഗതിയും ആഭ്യന്തര വിപണിയിലെ അസ്ഥിരതയുമാണ് കാനഡയിലെ തൊഴിൽ വിപണിയെ പെട്ടെന്ന് നിശ്ചലമാക്കിയത്. രാജ്യത്തെ പ്രമുഖ കോർപ്പറേറ്റ് കമ്പനികളും വൻകിട വ്യവസായ സ്ഥാപനങ്ങളും പുതിയ ജീവനക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് (Hiring Freeze). പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ഉള്ള ജോലികളിൽ വെട്ടിക്കുറയ്ക്കൽ നടത്തുന്നതും കാനഡയിൽ കരിയർ സ്വപ്നം കണ്ട് എത്തുന്ന തുടക്കക്കാരായ ഉദ്യോഗാർത്ഥികളുടെ വഴി പൂർണ്ണമായും അടയ്ക്കുന്നതിന് കാരണമായി.
നിലവിലെ കടുത്ത പ്രതിസന്ധിയിൽ നിന്ന് കാനഡയിലെ യുവ തൊഴിൽ വിപണി അത്രവേഗം കരകയറില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. വിപണിയിലെ മന്ദഗതി തുടരുന്നതിനാൽ തൊഴിൽ രംഗം സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ഇനിയും ഒരുപാട് മാസങ്ങൾ എടുത്തേക്കാം. പെട്ടെന്നൊരു മാറ്റം വിപണിയിൽ ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ വരും മാസങ്ങളിലും ഉദ്യോഗാർത്ഥികൾ കടുത്ത മത്സരത്തെയും പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടി വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കാനഡയിലെത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ദൈനംദിന ജീവിതച്ചെലവുകൾ കണ്ടെത്താൻ സഹായകരമായിരുന്ന വേനൽക്കാല ജോലികളെയും ഈ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് പാർട്ട് ടൈം ജോലികളുടെയും താൽക്കാലിക ഒഴിവുകളുടെയും എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാനഡയിലെ യുവതലമുറയുടെ സാമ്പത്തിക ഭദ്രത തകർക്കുന്നതിനൊപ്പം അവരുടെ ഭാവി കരിയർ വളർച്ചയെക്കൂടി ഈ തൊഴിലില്ലായ്മ ദോഷകരമായി ബാധിക്കുമെന്നാണ് ഈ രംഗത്തെ പുതിയ വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്.
Canada's job slump will continue; Hiring ban at major companies, young generation in dire straits
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





