Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിലെ ‘Driver Inc.’ ; ട്രക്ക് ഡ്രൈവർമാരെ കബളിപ്പിക്കുന്ന വമ്പൻ തട്ടിപ്പ്

Canada Varthakal by Canada Varthakal
June 25, 2025
in Canada
Reading Time: 1 min read
കാനഡയിലെ ‘Driver Inc.’ ; ട്രക്ക് ഡ്രൈവർമാരെ കബളിപ്പിക്കുന്ന വമ്പൻ തട്ടിപ്പ്

കാനഡയിലെ ട്രക്കിങ് വ്യവസായത്തിൽ ‘Driver Inc.’ എന്ന പേരിൽ വ്യാപകമായ നിയമലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് കനേഡിയൻ ട്രക്കിങ് അലയൻസ് (CTA) വെളിപ്പെടുത്തി. ഈ തട്ടിപ്പ് ഒരു ബില്യൺ ഡോളറിലധികം നികുതി നഷ്ടം രാജ്യത്തിനുണ്ടാക്കുന്നതായി അലയൻസ് ആരോപിച്ചു. ഈ മോഡൽ പ്രകാരം, കമ്പനികൾ ഡ്രൈവർമാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിന് പകരം സ്വതന്ത്ര കരാറുകാരായി (independent contractors) തെറ്റായി രേഖപ്പെടുത്തുകയാണ്. ഇത് കമ്പനികൾക്ക് പേയ് റോൾ നികുതികളും തൊഴിൽ അവകാശങ്ങളും ഒഴിവാക്കാൻ വഴിയൊരുക്കുന്നതായി സി.ടി.എ. ചൂണ്ടിക്കാട്ടി.

സി.ടി.എ. പ്രസിഡൻ്റും സി.ഇ.ഒയുമായ സ്റ്റീഫൻ ലാസ്കോവ്സ്കി ഈ വിഷയത്തെ “നികുതി തട്ടിപ്പ്” എന്നാണ് വിശേഷിപ്പിച്ചത്. ഈ തട്ടിപ്പിലൂടെ കമ്പനികൾക്ക് 30% വരെയുള്ള മത്സരപരമായ നേട്ടം ലഭിക്കുമ്പോൾ, തൊഴിലാളികൾക്ക് മിനിമം വേതനം, അവധി വേതനം, സുരക്ഷാ പരിരക്ഷ തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നഷ്ടമാകുന്നു,” അദ്ദേഹം പറഞ്ഞു. 2021-ൽ ഫെഡറൽ തലത്തിൽ നിയമലംഘനം തടയാൻ നിയമം കൊണ്ടുവന്നെങ്കിലും, ആവശ്യമായ കർശന നടപടികൾ ഉണ്ടായില്ലെന്ന് ലാസ്കോവ്സ്കി ആരോപിച്ചു. 2024-ൽ നിയമം ശക്തിപ്പെടുത്തിയെങ്കിലും കാര്യമായ ഫലങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

ഈ തട്ടിപ്പിന് പുതിയ കുടിയേറ്റക്കാരെയാണ് കമ്പനികൾ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. 2018-ൽ വിദ്യാർത്ഥിയായി കാനഡയിലെത്തിയ പഞ്ചാബിൽ നിന്നുള്ള കർണവീർ സിംഗ് താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചു. ആദ്യം ജോലി ചെയ്ത രണ്ട് കമ്പനികളും അദ്ദേഹത്തെ ഇൻകോർപ്പറേറ്റ്ഡ് ഡ്രൈവറായി തെറ്റായി രേഖപ്പെടുത്തുക മാത്രമല്ല, ശമ്പളം നൽകാനും വിസമ്മതിച്ചു. മൂന്നു മാസത്തോളം കാത്തിരുന്നതിന് ശേഷമാണ് ഒരു കമ്പനിയിൽ നിന്ന് പണം കിട്ടിയത്. എന്നാൽ മറ്റൊരു കമ്പനിയിൽ നിന്ന് 40,000 ഡോളർ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിംഗ് പറഞ്ഞു.

ഈ പ്രവണത ട്രക്കിങ് വ്യവസായത്തിന്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്ക ഉയർത്തുന്നതായി ക്രിസ്ക ട്രാൻസ്പോർട്ടേഷൻ ഗ്രൂപ്പിന്റെ ഉടമ മാർക്ക് സീമൂർ അഭിപ്രായപ്പെട്ടു. ന്യായമായ നികുതിയടച്ച്, ജീവനക്കാരെ നിയമപ്രകാരം കൈകാര്യം ചെയ്യുന്ന ഞങ്ങളെപ്പോലുള്ള കമ്പനികൾക്ക് ഈ വ്യവസായത്തിൽ ഇനി മത്സരിക്കാൻ കഴിയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റോൺ ലാൻജെവിൻ, ഫ്രാൻസി ലാൻജെവിൻ എന്നീ ദമ്പതികളും ഈ ‘Driver Inc.’ മോഡൽ സുരക്ഷാ മാനദണ്ഡങ്ങളെയും തകർക്കുന്നതായി ആരോപിക്കുന്നു.

നിലവിൽ, കാനഡ റെവന്യൂ ഏജൻസിയും (CRA) എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡയും (ESDC) സംയുക്തമായി ഈ നിയമലംഘനങ്ങൾക്കെതിരെ നടപടികൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. 2023 മുതൽ ESDC 540 പരിശോധനകളും 320 ബോധവൽക്കരണ സെഷനുകളും നടത്തിയിട്ടുണ്ട്.

കമ്പനികൾ T4A ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കാത്തതിന് പിഴ ചുമത്തുന്നതിലെ അപാകതകൾ പരിഹരിക്കാനും ശ്രമങ്ങൾ നടക്കുന്നു. “ഒറ്റ കനേഡിയൻ സമ്പദ്‌വ്യവസ്ഥ” (One Canadian Economy) എന്ന പുതിയ ആശയം വെറുമൊരു പ്രമേയമല്ലെന്നും, അത് വ്യവസായങ്ങൾക്ക് ശക്തമായ സന്ദേശം നൽകുന്നുണ്ടെന്നും ലാസ്കോവ്സ്കി ചൂണ്ടിക്കാട്ടി. “ഇത് കാനഡയുടെ സാമ്പത്തിക ഭാവിക്കും അത്യന്താപേക്ഷിതമായ ഒരു നീക്കമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

crime law
Canada

കാനഡയിലെ ക്രിമിനൽ നിയമ വ്യവസ്ഥയിൽ വൻ മാറ്റങ്ങൾ വരുന്നു; പുതിയ നിയമങ്ങൾ അടുത്ത മാസം പ്രാബല്യത്തിൽ

by Canada Varthakal
June 16, 2026
Mic accidentally turned on; Secret trade talks between Trump and Carney during G7 summit leaked
Canada

അബദ്ധത്തിൽ മൈക്ക് ഓണായി; ജി7 ഉച്ചകോടിക്കിടെ ട്രംപും കാർണിയും നടത്തിയ രഹസ്യ വ്യാപാര ചർച്ച പുറത്ത്

by Canada Varthakal
June 16, 2026
airoplane
Canada

അമേരിക്കൻ യാത്രകളിൽ ഇടിവ്; പകരം യൂറോപ്പിലേക്ക് ആളേറുന്നു, പുതിയ റെക്കോർഡിലേക്ക് ഹാലിഫാക്സ് വിമാനത്താവളം

by Canada Varthakal
June 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.