Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ടൊറന്റോയിൽ ഭവന വിപ്ലവം! 2.7 ബില്യൺ ഡോളറിന്റെ പദ്ധതിയുമായി മാർക്ക് കാർണി

Canada Varthakal by Canada Varthakal
August 9, 2026
in Canada
Reading Time: 1 min read
Mark-Carney.

ടൊറന്റോ: നഗരത്തിൽ വർദ്ധിച്ചുവരുന്ന വാടക നിരക്കുകൾക്കും ഭവന പ്രതിസന്ധിക്കും പരിഹാരമായി 2.7 ബില്യൺ കനേഡിയൻ ഡോളറിന്റെ വൻകിട ഭവന പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പിലാക്കുന്ന ഈ പങ്കാളിത്ത പദ്ധതിയിലൂടെ 18-ലധികം പ്രൊജക്റ്റുകളിലായി 5,600 പുതിയ വാടക വീടുകളാണ് ടൊറന്റോയിൽ നിർമ്മിക്കുന്നത്. ഇതിൽ 1,800 വീടുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിലും വാടക നിയന്ത്രണങ്ങളോടെയുമാണ് ലഭ്യമാക്കുന്നത്. മൊത്തം വീടുകളുടെ 80 ശതമാനത്തോളം വരുന്ന 4,500 വീടുകളുടെ നിർമ്മാണം ഈ വർഷാവസാനത്തോടെ തന്നെ ആരംഭിക്കും.

WhatsApp Image 2026 08 03 at 2.31.52 AM 1

പാർക്ക്ഡേൽ, സ്കാർബറോയിലെ 158 ബോറോ ഡ്രൈവ് തുടങ്ങിയ വാടക വർദ്ധനവും ഒഴിപ്പിക്കലും രൂക്ഷമായ പ്രദേശങ്ങളിലാണ് ഈ പദ്ധതികൾ പ്രധാനമായും കേന്ദ്രീകരിക്കുന്നത്. ടൊറന്റോയിൽ ജോലി ചെയ്യുന്ന ഏതൊരാൾക്കും ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് പ്രഖ്യാപന വേളയിൽ മേയർ ഒലീവിയ ചൗ വ്യക്തമാക്കി.

ADVERTISEMENT

ഈ ഭവന പദ്ധതി പ്രധാനമായും രണ്ടു വിഭാഗങ്ങളിലായാണ് നടപ്പിലാക്കുന്നത്. ഒന്നാമതായി, ‘ബിൽഡ് കാനഡ ഹോംസ്’ വഴി നഗരസഭയുടെ ഭൂമിയിൽ ലാഭച്ഛേച്ഛയില്ലാതെ നടപ്പിലാക്കുന്ന വിഭാഗത്തിൽ 310 മില്യൺ ഡോളറിലധികം ചെലവഴിച്ച് 9 പ്രൊജക്റ്റുകളിലായി 1,900 വീടുകൾ നിർമ്മിക്കും. ഇതിനായി ടൊറന്റോ നഗരസഭ 530 മില്യൺ ഡോളറിന്റെ പങ്കാളിത്തവും 99 വർഷത്തെ സ്വത്ത് നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമതായി, സ്വകാര്യ മേഖല നിർമ്മിച്ച് സർക്കാർ ആകർഷകമായ സാമ്പത്തിക സഹായം നൽകുന്ന വിഭാഗത്തിലൂടെ 1.8 ബില്യൺ ഡോളർ ഫണ്ടിംഗിൽ 3,700 പുതിയ വീടുകൾ നിർമ്മിക്കും. ഇതോടൊപ്പം 15 ഡെനിസൺ അവന്യൂവിലെ തദ്ദേശീയ സമുദായങ്ങളുടെ നേതൃത്വത്തിലുള്ള 100 വീടുകളുടെ നിർമ്മാണവും പരിസ്ഥിതി സൗഹൃദപരമായ തടി, ജിയോതെർമൽ ഊർജ്ജം എന്നിവ ഉപയോഗിച്ചുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, പ്രഖ്യാപനത്തെ വിമർശിച്ച് പ്രതിപക്ഷ കൺസർവേറ്റീവ് എം.പി സ്കോട്ട് എച്ചിസൺ രംഗത്തെത്തി. മുൻപ് പ്രഖ്യാപിച്ചതോ നിലവിൽ നിർമ്മാണം നടക്കുന്നതോ ആയ പദ്ധതികൾ പുതിയ പാക്കേജിലാക്കി വീണ്ടും അവതരിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും, ഇത് നിലവിലെ ഭവനക്ഷാമത്തിന് ശാശ്വത പരിഹാരമാകില്ലെന്നും അദ്ദേഹം ആരോപിച്ചു.

Housing revolution in Toronto! Mark Carney unveils $2.7 billion plan.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada job
Canada

ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ; കാനഡയിൽ തൊഴില്ലായ്മ നിരക്ക് രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

by Canada Varthakal
August 9, 2026
NEG-ECP
Canada

11 മേഖലകൾ, ഒരൊറ്റ ലക്ഷ്യം; ‘NEG-ECP’ പങ്കാളിത്തം പുതിയ തലത്തിലേക്ക്

by Canada Varthakal
August 9, 2026
Mark Carney
Canada

അമേരിക്കയുമായുള്ള ചർച്ചകൾക്കിടെ നിർണായക തീരുമാനം; പ്രധാനമന്ത്രി മാർക്ക് കാർണി ഒരാഴ്ചത്തേക്ക് പാർട്ട് ടൈം ജോലിയിൽ

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.