Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Super El Nino; കാനഡയിൽ ‘സൂപ്പർ എൽ നിനോ’ എത്തുന്നു; കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത

Canada Varthakal by Canada Varthakal
August 15, 2026
in Canada
Reading Time: 1 min read
al nino

al nino

ഒന്റാരിയോ; അടുത്ത ഏതാനും മാസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ശക്തമായ ‘എൽ നിനോ’ പ്രതിഭാസം രൂപപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധർ. 2026-27ലെ വടക്കൻ അർധഗോളത്തിലെ ശരത്കാലത്തും ശീതകാലത്തും വളരെ ശക്തമായ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 90 ശതമാനത്തിലേറെയാണെന്ന് യു.എസ്. ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്റർ ഓഗസ്റ്റ് 13ന് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. കാനഡയിലും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
6f4495fd 0c1e 4ca1 9d97 ee5bc6e1c114

എന്താണ് ‘സൂപ്പർ എൽ നിനോ’?

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥാ രീതികളെ സ്വാധീനിക്കുന്ന ആഗോള കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. സാധാരണയായി രണ്ട് മുതൽ നാല് വർഷം വരെ ഇടവേളകളിലാണ് ഇത് സംഭവിക്കുന്നത്. ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ചൂടേറിയ ജലം കിഴക്കോട്ട് നീങ്ങുകയും സമുദ്രോപരിതല താപനിലയിൽ വലിയ വർധനയുണ്ടാകുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. വടക്കൻ അർധഗോളത്തിലെ ശീതകാലത്താണ് എൽ നിനോ സാധാരണയായി ഏറ്റവും ശക്തമാകുന്നത്.

പസഫിക് സമുദ്രത്തിലെ ജലത്തിന്റെ താപനില സാധാരണ നിലയിൽ നിന്ന് രണ്ട് ഡിഗ്രി സെൽഷ്യസിലധികം ഉയരുമ്പോഴാണ് അതിനെ ‘സൂപ്പർ എൽ നിനോ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തവണ താപനില ഏകദേശം 3.5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവചനം. അതിനാൽ തന്നെ ശക്തമായ സൂപ്പർ എൽ നിനോയ്ക്കാണ് സാധ്യത.

ADVERTISEMENT

റെക്കോർഡ് ചൂടിലേക്ക് എൽ നിനോ?

കഴിഞ്ഞ ഒരു മാസത്തിനിടെ എൽ നിനോ നിരീക്ഷിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞർ താപനിലയിൽ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തിയതായി ടൊറന്റോ സർവകലാശാലയിലെ ഫിസിക്സ് പ്രൊഫസർ കെന്റ് മൂർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ശക്തമായ എൽ നിനോയ്ക്കായിരിക്കും ഇത്തവണ സാക്ഷ്യം വഹിക്കുകയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

READ MORE ; Canada Roadside Attractions; ദിനോസർ മുതൽ ഭീമൻ ലോബ്സ്റ്റർ വരെ; കാനഡയുടെ റോഡ്സൈഡ് കഥ മാറുന്നു!

എൽ നിനോയുടെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ താപനില ഏകദേശം നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015ലെ ശക്തമായ എൽ നിനോയിൽ ഏകദേശം മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഏകദേശം ഒരു ഡിഗ്രി അധികം ചൂട് രേഖപ്പെടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

കാനഡയിലെ ശീതകാലത്തെയും ബാധിക്കുമോ?

സൂപ്പർ എൽ നിനോ കാനഡയിൽ പൊതുവെ സാധാരണയേക്കാൾ ചൂടേറിയ ശീതകാലത്തിന് കാരണമാകാറുണ്ട്. ഇത്തവണ പ്രതിഭാസം കൂടുതൽ ശക്തമായതിനാൽ അതിന്റെ സ്വാധീനവും കൂടുതൽ പ്രകടമായേക്കുമെന്ന് വിദഗ്ധർ പറയുന്നു. പടിഞ്ഞാറൻ, മധ്യ കാനഡയിലായിരിക്കും ഈ ചൂടേറിയ കാലാവസ്ഥയുടെ സ്വാധീനം കൂടുതൽ അനുഭവപ്പെടാൻ സാധ്യത. അതേസമയം കരീബിയൻ മേഖലയിൽ എൽ നിനോ ചുഴലിക്കാറ്റുകളുടെ രൂപീകരണം കുറയ്ക്കുന്ന പ്രവണതയുണ്ട്.

ഇതിന്റെ ഫലമായി അറ്റ്ലാന്റിക് തീരത്തുകൂടി കാനഡയിലേക്ക് എത്തുന്ന ചുഴലിക്കാറ്റുകളുടെ സാധ്യതയും ഇത്തവണ കുറയാൻ ഇടയുണ്ടെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് മാരിടൈം പ്രവിശ്യകളിൽ ഇതിന്റെ സ്വാധീനം അനുഭവപ്പെടാം.

കടൽജീവജാലങ്ങളിലും മാറ്റം

കാനഡയിലെ സമുദ്രപരിസ്ഥിതിയിലും എൽ നിനോയുടെ സ്വാധീനം ഇതിനകം തന്നെ പ്രകടമാകാൻ തുടങ്ങിയതായി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡേവിഡ് ഫിലിപ്പ് പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിൽ സാധാരണയായി കാണപ്പെടാത്ത ഒരു ഇനം ഡോൾഫിനെ കണ്ടെത്തിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സമുദ്രജലത്തിന്റെ താപനിലയിലും പ്രവാഹങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ മത്സ്യങ്ങളുടെയും മറ്റ് സമുദ്രജീവികളുടെയും സഞ്ചാരരീതിയെ സ്വാധീനിച്ചേക്കാം.

അതുകൊണ്ടുതന്നെ സാധാരണയായി കാണാത്ത പുതിയ മത്സ്യ ഇനങ്ങളും മറ്റ് സമുദ്രജീവികളും കാനഡയുടെ തീരപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ശക്തമായ സൂപ്പർ എൽ നിനോ കാനഡയുടെ ശീതകാല കാലാവസ്ഥയ്ക്കൊപ്പം സമുദ്രജീവജാലങ്ങളിലും ശ്രദ്ധേയമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: canadaCanada Climate Newscanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Canada Grocery Benefit
Canada

നിങ്ങളുടെ അക്കൗണ്ടിൽ പണമെത്തിയോ? കാനഡയിൽ ഗ്രോസറീസ് ബെനഫിറ്റ് തുക ഇന്ന് അക്കൗണ്ടുകളിലേക്ക്

by Canada Varthakal
October 5, 2026
Jupiter behind Moon
Canada

കാനഡയിൽ നാളെ അപൂർവ്വ ആകാശക്കാഴ്ച: ചന്ദ്രന് പിന്നിൽ വ്യാഴം മറയും; തത്സമയം കാണാം

by Canada Varthakal
October 5, 2026
Medical Transport Jet Crash
Canada

മെഡിക്കൽ വിമാനാപകടം: തിരച്ചിൽ അവസാനിപ്പിച്ച് കോസ്റ്റ് ഗാർഡ്; ആറുപേരും മരിച്ചതായി വിമാനക്കമ്പനി

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.