വാൻകൂവർ: കാനഡയിലെ പ്രമുഖ ടി-10 ലീഗായ ‘കാനഡ സൂപ്പർ 60’ രണ്ടാം സീസണിന്റെ കളിക്കാരുടെ ഡ്രാഫ്റ്റ് വിജയകരമായി പൂർത്തിയായി. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ വാൻകൂവറിലെ പ്രശസ്തമായ ബിസി പ്ലേസ് സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടങ്ങൾ അരങ്ങേറുന്നത്.

വാൻകൂവർ ആങ്കേഴ്സ്, വൈറ്റ്‌റോക്ക് വാരിയേഴ്സ്, ബ്രാംപ്ടൺ ബ്ലിറ്റ്സ്, ടൊറന്റോ സിക്സേഴ്സ്, മിസിസാഗ മാസ്റ്റേഴ്സ്, മോൺട്രിയൽ റോയൽ ടൈഗേഴ്സ് എന്നീ ആറ് കരുത്തുറ്റ ഫ്രാഞ്ചൈസി ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. കെയ്റൺ പൊള്ളാർഡ്, നിക്കോളാസ് പൂരൻ, ആന്ദ്രെ റസൽ, ജോണി ബെയർസ്റ്റോ, മുസ്താഫിസുർ റഹ്മാൻ, മൊയീൻ അലി, ഇമാദ് വസീം തുടങ്ങിയ ലോകോത്തര താരങ്ങളും മുൻനിര കാനഡ കളിക്കാരും ഇത്തവണ വിവിധ ടീമുകൾക്കായി കളത്തിലിറങ്ങും.
പുരുഷ ടീമുകളുടെ ഡ്രാഫ്റ്റ് പൂർത്തിയായ പശ്ചാത്തലത്തിൽ, വനിതാ ടീമുകളുടെ വിവരങ്ങളും മത്സരക്രമവും ഉടൻ പുറത്തുവിടുമെന്ന് സംഘാടകർ അറിയിച്ചു. കാനഡയിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും ആരാധകർക്ക് വൻ കായികവിരുന്നൊരുക്കാനും ഈ ലീഗ് സഹായിക്കുമെന്ന് ലീഗ് പാർട്ണർ യുവരാജ് സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു.
Canada Super 60 Season 2 draft concluded; exciting times ahead at BC Place.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





