Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

കാനഡയിലേക്ക് കുടിയേറാൻ ആ​​ഗ്രഹിക്കുന്നവരുടെ ചികിത്സാ ചെലവ് പരിധി പുതുക്കി; പുതിയ മാറ്റങ്ങൾ അറിയാം

Canada Varthakal by Canada Varthakal
January 6, 2026
in Uncategorized
Reading Time: 1 min read
canada flag

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസമായി ഇമിഗ്രേഷൻ വിഭാഗത്തിന്റെ പുതിയ പ്രഖ്യാപനം. 2026-ലേക്കുള്ള ‘എക്സസീവ് ഡിമാൻഡ് കോസ്റ്റ് ത്രെഷോൾഡ്’ (Excessive Demand Cost Threshold) കാനഡ ഉയർത്തി. ഒരു അപേക്ഷകന്റെ ആരോഗ്യസ്ഥിതി കാനഡയിലെ പൊതുജനാരോഗ്യ സംവിധാനത്തിന് എത്രത്തോളം സാമ്പത്തിക ബാധ്യതയുണ്ടാക്കും എന്ന് കണക്കാക്കുന്ന മാനദണ്ഡമാണിത്. കാനഡയിലെ കുടിയേറ്റ നിയമപ്രകാരം (IRPA), ഒരു അപേക്ഷകന്റെ ചികിൽസയ്ക്കായി കാനഡ സർക്കാർ വൻതുക ചിലവാക്കേണ്ടി വരുമെന്ന് കണ്ടാൽ അപേക്ഷ നിരസിക്കാറുണ്ട്. ഇതിനെയാണ് ‘മെഡിക്കൽ ഇൻഅഡ്മിസിബിലിറ്റി’ എന്ന് പറയുന്നത്. 2026-ൽ ഈ പരിധി താഴെ പറയുന്ന രീതിയിൽ പുതുക്കി നിശ്ചയിച്ചു:

അഞ്ചു വർഷത്തേക്ക്: 1,44,390 കനേഡിയൻ ഡോളർ (ഏകദേശം 88 ലക്ഷം രൂപ).

ADVERTISEMENT

ഒരു വർഷത്തേക്ക്: 28,878 കനേഡിയൻ ഡോളർ (ഏകദേശം 17.6 ലക്ഷം രൂപ).

2025-നെ അപേക്ഷിച്ച് ഏകദേശം 8,580 ഡോളറിന്റെ വർധനവാണ് അഞ്ചു വർഷത്തെ പരിധിയിൽ വരുത്തിയിരിക്കുന്നത്. ഇതിലൂടെ ചെറിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇനി കാനഡ കുടിയേറ്റം എളുപ്പമാകും. സന്ദർശക വിസ, സ്റ്റുഡന്റ് വിസ, വർക്ക് പെർമിറ്റ് എന്നിവയ്ക്ക് അപേക്ഷിക്കുന്നവർക്കും പി.ആർ ആഗ്രഹിക്കുന്നവർക്കും ഈ നിയമം ബാധകമാണ്. എന്നാൽ അഭയാർത്ഥികൾ, സ്പോൺസർ ചെയ്യപ്പെട്ട പങ്കാളികൾ (Spouse), ആശ്രിതരായ മക്കൾ എന്നിങ്ങനെ ചില വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്:

ചികിൽസാ ചെലവ് കുറവാണെങ്കിലും, അപേക്ഷകന് നൽകേണ്ടി വരുന്ന ചികിൽസ കാനഡയിലെ നിലവിലുള്ള രോഗികളുടെ കാത്തിരിപ്പ് സമയം വർദ്ധിപ്പിക്കുമെങ്കിൽ അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ, അത് പരിഹരിക്കാൻ താൻ എന്ത് ചെയ്യുമെന്ന് വിശദീകരിക്കുന്ന ഒരു പ്ലാൻ സമർപ്പിക്കാൻ അപേക്ഷകന് അവസരം ലഭിക്കും. സ്വകാര്യ ഇൻഷുറൻസ് വഴിയോ മറ്റോ മരുന്നുകളുടെ ചെലവ് വഹിക്കാമെന്ന് ഇതിലൂടെ അറിയിക്കാം. ഒരു ആരോഗ്യപ്രശ്നം ഉണ്ടെന്ന് കരുതി അപേക്ഷ ഉടൻ നിരസിക്കില്ല. ഇമിഗ്രേഷൻ വിഭാഗം അയക്കുന്ന ‘പ്രൊസീജറൽ ഫെയർനസ് ലെറ്റർ’ (Procedural Fairness Letter) ലഭിച്ചാൽ കൃത്യമായ മെഡിക്കൽ റിപ്പോർട്ടുകൾ സഹിതം 90 ദിവസത്തിനുള്ളിൽ മറുപടി നൽകിയാൽ മതിയാകും. ലളിതമായി പറഞ്ഞാൽ, കാനഡയിലെ പൊതു ആരോഗ്യ സംവിധാനത്തിന് അമിത ഭാരമാകാത്ത വിധം ആരോഗ്യസ്ഥിതിയുള്ള ആർക്കും ഇനി ആത്മവിശ്വാസത്തോടെ കുടിയേറ്റത്തിന് ശ്രമിക്കാം.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

Canada Increases Excessive Demand Cost Threshold On Health Services In 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ 6 രാജ്യങ്ങൾ; ‘ഇന്റർനാഷണൽ ഫയർവർക്ക് ഫെസ്റ്റിവലിന്റെ 29-ാം പതിപ്പ് ജൂലൈ 29 മുതൽ
Uncategorized

ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ 6 രാജ്യങ്ങൾ; ‘ഇന്റർനാഷണൽ ഫയർവർക്ക് ഫെസ്റ്റിവലിന്റെ 29-ാം പതിപ്പ് ജൂലൈ 29 മുതൽ

by Canada Varthakal
July 27, 2026
Canada_PM_Mark_Carney
Uncategorized

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; മൂന്ന് സീറ്റുകളിലേക്ക് ആഗസ്റ്റ് 31-ന് ജനവിധി

by Canada Varthakal
July 26, 2026
job fraud
Uncategorized

കാനഡയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: പത്തനംതിട്ട സ്വദേശി പിടിയിൽ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.