Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

2027-ലെ CRA പേയ്‌മെന്റുകൾ; ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ പുറത്ത്

Canada Varthakal by Canada Varthakal
November 22, 2026
in Canada
Reading Time: 1 min read
CRA payment

Image credits: screen grab

ഓട്ടവ: കാനഡയിലെ ഫെഡറൽ, പ്രവിശ്യാ ആനുകൂല്യങ്ങളുടെ 2027-ലെ പേയ്‌മെന്റ് തീയതികൾ കാനഡ റവന്യൂ ഏജൻസി പുറത്തുവിട്ടു. കാനഡ ചൈൽഡ് ബെനിഫിറ്റ്, കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്, കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് തുടങ്ങിയ ആറ് പ്രധാന പദ്ധതികളുടെ പേയ്‌മെന്റ് തീയതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2027 ജനുവരി മുതൽ ഡിസംബർ വരെയുള്ള പേയ്‌മെന്റുകൾ ഏത് ദിവസങ്ങളിലാണ് ലഭിക്കുകയെന്ന് പുതിയ കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്.

1 1 4

പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനും വാടക നൽകുന്നതിനും കുട്ടികളുടെ സംരക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കാനഡയിലെ നിരവധി കുടുംബങ്ങൾ CRA നൽകുന്ന സാമ്പത്തിക സഹായം ഉപയോഗിക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ ചിലത് എല്ലാ മാസവും മറ്റു ചിലത് മൂന്ന് മാസത്തിലൊരിക്കലുമാണ് ലഭിക്കുന്നത്. ഓരോ പദ്ധതിയിലും ലഭിക്കുന്ന തുകയും പണം ലഭിക്കുന്ന തീയതിയും അതിനുള്ള യോഗ്യത അനുസരിച്ച് വ്യത്യാസപ്പെടും.

ADVERTISEMENT

കുറഞ്ഞ വരുമാനമുള്ളവർക്ക് പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായമാണ് കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ്. 2026 ജൂലൈയിൽ പഴയ ജിഎസ്ടി/എച്ച്എസ്ടി ക്രെഡിറ്റിന് പകരമായാണ് ഈ പദ്ധതി ആരംഭിച്ചത്. 2027-ൽ ജനുവരി 5, ഏപ്രിൽ 5, ജൂലൈ 5, ഒക്ടോബർ 5 എന്നിങ്ങനെ നാല് തവണകളായാണ് പണം ലഭിക്കുക. അർഹരായ അവിവാഹിതർക്ക് ഒരു വർഷം പരമാവധി 679 ഡോളറും കുട്ടികളില്ലാത്ത ദമ്പതികൾക്ക് 890 ഡോളറും ലഭിക്കും. ഒരു കുട്ടിയുള്ള ഒറ്റ രക്ഷിതാവിന് വർഷത്തിൽ 1,124 ഡോളർ വരെ ലഭിക്കാനും അർഹതയുണ്ട്.

കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് നൽകുന്ന കാനഡ വർക്കേഴ്‌സ് ബെനിഫിറ്റിന്റെ തുക 2027-ൽ മൂന്ന് തവണകളായാണ് ലഭിക്കുക. ജനുവരി 12, ജൂലൈ 12, ഒക്ടോബർ 12 തീയതികളിലാണ് പണം ലഭിക്കുക. മുൻവർഷത്തെ നികുതി റിട്ടേണിന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട ആനുകൂല്യത്തുകയുടെ ഒരു ഭാഗമാണ് നേരത്തെ നൽകുന്നത്. 2027 ജൂലൈയിലെ പേയ്‌മെന്റ് മുതൽ 2026-ലെ നികുതി റിട്ടേണിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ തുക കണക്കാക്കുക. ഈ പദ്ധതിയിലൂടെ അർഹരായ അവിവാഹിതർക്ക് പരമാവധി 1,665 ഡോളറും കുടുംബങ്ങൾക്ക് 2,869 ഡോളറും ലഭിക്കും.

കുട്ടികളുള്ള അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന കാനഡ ചൈൽഡ് ബെനിഫിറ്റ് (CCB) 2027-ലും എല്ലാ മാസവും ലഭിക്കും. ജനുവരി 20, ഫെബ്രുവരി 19, മാർച്ച് 19, ഏപ്രിൽ 20, മേയ് 20, ജൂൺ 18, ജൂലൈ 20, ഓഗസ്റ്റ് 20, സെപ്റ്റംബർ 20, ഒക്ടോബർ 20, നവംബർ 19, ഡിസംബർ 13 എന്നീ തീയതികളിലാണ് പണം നൽകുക. 2026-27 വർഷത്തിൽ ആറ് വയസ്സിൽ താഴെയുള്ള ഓരോ കുട്ടിക്കും ഒരു വർഷം പരമാവധി 8,157 ഡോളറും ആറ് മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് 6,883 ഡോളറും ലഭിക്കും. എന്നാൽ കുടുംബത്തിന്റെ വാർഷിക വരുമാനവും കുട്ടികളുടെ പ്രായവും അനുസരിച്ച് ലഭിക്കുന്ന തുകയിൽ മാറ്റമുണ്ടാകും.

ഒന്റാരിയോയിലെ അർഹരായ താമസക്കാർക്ക് ലഭിക്കുന്ന ട്രിലിയം ബെനിഫിറ്റിന്റെ 2027-ലെ പേയ്‌മെന്റ് തീയതികളും CRA പുറത്തുവിട്ടിട്ടുണ്ട്. ജനുവരി 8, ഫെബ്രുവരി 10, മാർച്ച് 10, ഏപ്രിൽ 9, മേയ് 10, ജൂൺ 10, ജൂലൈ 9, ഓഗസ്റ്റ് 10, സെപ്റ്റംബർ 10, ഒക്ടോബർ 8, നവംബർ 10, ഡിസംബർ 10 തീയതികളിലാണ് പണം ലഭിക്കുക. Additional tax, electricity costs, property tax എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് സഹായങ്ങളാണ് ഈ ആനുകൂല്യത്തിൽ ഉൾപ്പെടുന്നത്. സാധാരണയായി എല്ലാ മാസവും പണം ലഭിക്കും. എന്നാൽ ഒരു വർഷം ലഭിക്കേണ്ട ആകെ തുക 500 ഡോളറോ അതിൽ കുറവോ ആണെങ്കിൽ 12 മാസത്തെ തുകയും ഒരുമിച്ച് നൽകും.

ആൽബർട്ടയിലെ കുറഞ്ഞ വരുമാനമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് നൽകുന്ന ചൈൽഡ് ആൻഡ് ഫാമിലി ബെനിഫിറ്റ് 2027-ൽ നാല് തവണകളായാണ് ലഭിക്കുക. ഫെബ്രുവരി 26, മേയ് 27, ഓഗസ്റ്റ് 27, നവംബർ 26 തീയതികളിലാണ് പണം നൽകുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണവും കുടുംബത്തിന്റെ വരുമാനവും അനുസരിച്ചാണ് ലഭിക്കുന്ന തുക തീരുമാനിക്കുന്നത്. കുടുംബം സമർപ്പിക്കുന്ന വാർഷിക നികുതി റിട്ടേണിലെ വിവരങ്ങൾ പരിശോധിച്ചാണ് CRA ഈ ആനുകൂല്യം നൽകുന്നത്. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.

ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലെ അർഹരായ ഭിന്നശേഷിക്കാർക്കുള്ള ഡിസെബിലിറ്റി ബെനിഫിറ്റിന്റെ പേയ്‌മെന്റ് തീയതികളും പുറത്തുവിട്ടിട്ടുണ്ട്. 2027 ജനുവരി 25, ഫെബ്രുവരി 25, മാർച്ച് 25, ഏപ്രിൽ 23, മേയ് 25, ജൂൺ 25, ജൂലൈ 23, ഓഗസ്റ്റ് 25, സെപ്റ്റംബർ 24, ഒക്ടോബർ 25, നവംബർ 25, ഡിസംബർ 24 തീയതികളിലാണ് തുക ലഭിക്കുക. പ്രതിമാസം പരമാവധി 400 ഡോളർ വരെ ലഭിക്കുന്ന ഈ ആനുകൂല്യത്തിന് 18നും 64നും ഇടയിൽ പ്രായമുള്ളവരും ഡിസെബിലിറ്റി ടാക്സ് ക്രെഡിറ്റിന് അർഹത നേടിയവരുമായിരിക്കണം.

അതേസമയം, ഈ ആനുകൂല്യങ്ങൾ തുടർച്ചയായി ലഭിക്കുന്നതിന് ഗുണഭോക്താക്കൾ ഓരോ വർഷവും നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. 2026-27 ആനുകൂല്യ വർഷത്തിലെ തുകകൾ പ്രധാനമായും 2025-ലെ നികുതി റിട്ടേണിനെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. 2027 ജൂലൈ മുതലുള്ള പുതിയ ആനുകൂല്യത്തുകകൾ 2026-ലെ നികുതി റിട്ടേണും കുടുംബ സാഹചര്യങ്ങളിലെ മാറ്റങ്ങളും പരിഗണിച്ചായിരിക്കും പുനർനിശ്ചയിക്കുക. വരുമാനം, ദാമ്പത്യ നില, അഡ്രസ്, കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും എണ്ണം എന്നിവയിൽ മാറ്റമുണ്ടായാൽ CRA-യെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Also Read: കാനഡ എക്‌സ്പ്രസ് എൻട്രിയിൽ പുതിയ പരിഷ്കാരം: ആർക്കൊക്കെയാണ് നേട്ടം? അറിയാം

ഓരോ വർഷവും നികുതി റിട്ടേൺ കൃത്യസമയത്ത് സമർപ്പിക്കേണ്ടത് പ്രധാനമാണ്. വൈകി സമർപ്പിച്ചാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടാകാം. ചിലപ്പോൾ പണം ലഭിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും സാധ്യതയുണ്ട്. ആനുകൂല്യത്തുക കൃത്യസമയത്ത് ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിയായി നൽകുകയും മൈ CRA അക്കൗണ്ടിലെ വിവരങ്ങൾ പുതുക്കുകയും വേണം. അതേസമയം, കാനഡ പെൻഷൻ പ്ലാൻ (CPP), ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) എന്നിവ CRA വഴിയല്ല വിതരണം ചെയ്യുന്നത്. സർവീസ് കാനഡയാണ് ഈ രണ്ട് ആനുകൂല്യങ്ങളുടെയും പേയ്‌മെന്റുകൾ കൈകാര്യം ചെയ്യുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Cadbury Dairy Milk Oreo
Canada

കാഡ്ബറി ചോക്ലേറ്റിൽ വീണ്ടും പിസ്ത സാന്നിധ്യം; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് മൊണ്ടെലെസ് കാനഡ ഇൻകോർപ്പറേറ്റഡ്

by Canada Varthakal
November 22, 2026
drone crop spraying
Canada

കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാൻ ഡ്രോണുകൾ; പ്രതീക്ഷയോടെ കനേഡിയൻ കർഷകർ

by Canada Varthakal
November 22, 2026
Smokey's Tree Stump
Canada

പൂർത്തിയാകാതെ പോയ കാട്ടുതീ സ്മാരകം; മാനിറ്റോബയിലെ ‘സ്മോക്കീസ് ട്രീ സ്റ്റമ്പിന്റെ’ കഥ

by Canada Varthakal
November 22, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.