കാനഡയുടെ ഉന്നത നാവിക കമാൻഡർ വൈസ്-അഡ്മിറൽ ആംഗസ് ടോപ്ഷി അന്റാർട്ടിക്കയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സൈനികവൽക്കരണം നിരോധിക്കുന്ന നിലവിലുള്ള ഉടമ്പടികൾ ഉണ്ടെങ്കിലും ആ മേഖലയിൽ ആഗോള മത്സരം തീവ്രമാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി.
(H.M.C.S) മാർഗരറ്റ് ബ്രൂക്ക് എന്ന കാനഡയുടെ നാവിക കപ്പലിൽ സംസാരിച്ച അദ്ദേഹം ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വർധിച്ചുവരുന്ന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുകയും, ഈ വികസനങ്ങൾ മനസ്സിലാക്കുന്നത് കാനഡയുടെ വിശാലമായ സുരക്ഷാ താൽപര്യങ്ങൾക്ക് നിർണായകമാണെന്ന് വാദിക്കുകയും ചെയ്തു.






