Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇനി വാണിജ്യ ബഹിരാകാശ യുഗം: ചരിത്ര ദൗത്യവുമായി കാനഡയും സ്പേസ് എക്സും

Canada Varthakal by Canada Varthakal
August 11, 2026
in Canada
Reading Time: 1 min read
commercial spaceflight

credits bnnbloomberg

ഓട്ടവ: വാണിജ്യ ബഹിരാകാശ മേഖലയിലേക്ക് തങ്ങളുടെ ആദ്യ ചുവടുവെപ്പുമായി കാനഡ. നാസയുടെ വരാനിരിക്കുന്ന ‘സ്പേസ് എക്സ് ക്രൂ-13’ ദൗത്യത്തിൽ പങ്കെടുക്കുന്നതോടെ, ഒരു സ്വകാര്യ കമ്പനിയുടെ റോക്കറ്റിൽ ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ കനേഡിയൻ ബഹിരാകാശ സഞ്ചാരിയായി ജോഷ്വാ കുട്രിക് ചരിത്രത്തിന്റെ ഭാഗമാകും.

WhatsApp Image 2026 08 03 at 2.31.52 AM 1

അടുത്ത മാസമാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ഈ നാലംഗ ദൗത്യം ആരംഭിക്കുന്നത്. ആറുമാസം നീണ്ടുനിൽക്കുന്ന ദൗത്യത്തിൽ ശാസ്ത്ര ഗവേഷണങ്ങളും ബഹിരാകാശ നിലയത്തിന്റെ പരിപാലനവുമാണ് കുട്രിക്കും സംഘവും ലക്ഷ്യമിടുന്നത്. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലും ഫാൽക്കൺ 9 റോക്കറ്റിലുമാണ് തങ്ങൾ പറക്കുന്നതെന്നും, കനേഡിയൻ സ്പേസ് ഏജൻസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ദൗത്യമെന്നും കുട്രിക് വ്യക്തമാക്കി. ബഹിരാകാശ രംഗം എത്രത്തോളം വലിയ മാറ്റങ്ങൾക്കാണ് വിധേയമാകുന്നത് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

പ്രധാനമായും രണ്ട് മേഖലകളിലാണ് ഈ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദീർഘകാല ബഹിരാകാശ വാസം സഞ്ചാരികളുടം ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കുകയാണ് ആദ്യത്തേത്. ബഹിരാകാശത്ത് പൂജ്യം ഗുരുത്വാകർഷണ അന്തരീക്ഷത്തിൽ ശരീരത്തിൽ പ്രായമാകുന്ന പ്രക്രിയ വേഗത്തിലാകുമെന്നതിനാൽ, ഭൂമിയിലെ വിവിധ രോഗങ്ങളെക്കുറിച്ച് കൂടുതൽ കാര്യക്ഷമമായി പഠിക്കാൻ ഈ സാഹചര്യം സഹായിക്കും. ഇത് ഭൂമിയിലെ വൈദ്യശാസ്ത്ര രംഗത്തിനും വലിയ സംഭാവന നൽകും. വിമാനങ്ങളുടെയും സമുദ്ര പര്യവേഷണങ്ങളുടെയും തുടക്കകാലത്തിന് സമാനമായ ഒരു നിർണായക ഘട്ടത്തിലൂടെയാണ് ബഹിരാകാശ മേഖല ഇപ്പോൾ കടന്നുപോകുന്നതെന്നും, ഇത് ഭാവി ലോകത്തെ പൂർണ്ണമായും മാറ്റിമറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കാനഡയുടെ ബഹിരാകാശ സാമ്പത്തികരംഗം വൻ കുതിച്ചുചാട്ടത്തിലാണ്. കനേഡിയൻ സ്പേസ് ഏജൻസിയുടെ പുതിയ റിപ്പോർട്ട് പ്രകാരം 2024-ൽ മാത്രം ഈ മേഖല 5 ബില്യൺ ഡോളറിന്റെ വരുമാനമാണ് ഉണ്ടാക്കിയത്. രാജ്യത്തിന്റെ ജിഡിപിയിലേക്ക് 3.8 ബില്യൺ ഡോളർ സംഭാവന നൽകാൻ ഇതിനായി. ഈ മേഖലയിലെ തൊഴിലവസരങ്ങൾ 14,622 ആയി ഉയർന്നു, ഇതിൽ 72 ശതമാനവും സ്റ്റെം (STEM) പശ്ചാത്തലമുള്ളവരാണ്. കൂടാതെ ബഹിരാകാശ ഉപകരണ നിർമ്മാണ മേഖലയിൽ മാത്രം 50 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.

The Era of Commercial Spaceflight Begins: Canada and SpaceX Embark on a Historic Mission

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada-US trade talks
Canada

താരിഫ് ഭീഷണി ഒഴിവാക്കാൻ തിരക്കിട്ട നീക്കം; കാനഡ – അമേരിക്ക വ്യാപര ചർച്ചകൾ അന്തിമഘട്ടത്തിൽ

by Canada Varthakal
August 11, 2026
toyota
Canada

ഡിസ്‌പ്ലേ സ്ക്രീനിൽ സാങ്കേതിക തകരാർ; ഈ മോഡൽ വാഹനങ്ങൾ തിരിച്ചുവിളിച്ച് ടൊയോട്ട

by Canada Varthakal
August 11, 2026
canada alert system
Canada

ഇനി അനാവശ്യ അലാറമില്ല, അലേർട്ട് സിസ്റ്റത്തിൽ മാറ്റം; എൻവയോൺമെന്റ് കാനഡയുടെ പുതിയ സംവിധാനം ഇങ്ങനെ

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.