കാൽഗറി; കാൽഗറി നഗരത്തിലെ പൊതുഗതാഗത സംവിധാനമായ CTrain സ്റ്റേഷനുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി 34 പുതിയ ട്രാൻസിറ്റ് പീസ് ഓഫീസർമാർ കൂടി ചുമതലയേറ്റു. മേവാട്ട ആർമറിയിൽ വെള്ളിഴാഴ്ച നടന്ന ചടങ്ങിലാണ് ഇവരുടെ ബിരുദദാനം നിർവ്വഹിക്കപ്പെട്ടത്. പുതിയ ഓഫീസർമാർ എത്തിയതോടെ നഗരത്തിലെ ആകെ ട്രാൻസിറ്റ് പീസ് ഓഫീസർമാരുടെ എണ്ണം 212 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. കാൽഗറി ട്രാൻസിറ്റ് സംവിധാനത്തിൽ പൊതുജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രാൻസിറ്റ് പബ്ലിക് സേഫ്റ്റി ഡെപ്യൂട്ടി ചീഫ് കോറി പോർട്ടർ വ്യക്തമാക്കി.
ഉടൻ ആരംഭിക്കാനിരിക്കുന്ന Calgary Stampede ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഓഫീസർമാരുടെ സേവനം ഏറെ നിർണായകമാണെന്ന് അധികൃതർ വിലയിരുത്തുന്നു. ജൂലൈ 2 രാത്രി മുതൽ ജൂലൈ 13 രാവിലെ വരെ സിട്രെയിൻ സർവീസുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുക, കാൽഗറി പൊലീസുമായുള്ള പങ്കാളിത്തം ശക്തമാക്കുക, പരിശോധനകൾ വർദ്ധിപ്പിക്കുക തുടങ്ങിയ അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏൾട്ടൺ/സ്റ്റാംപീഡ്, വിക്ടോറിയ പാർക്ക്/സ്റ്റാംപീഡ് സ്റ്റേഷനുകളിൽ മുഴുവൻ സമയവും ഓഫീസർമാരെ വിന്യസിക്കുമെന്നും കാൽഗറി ട്രാൻസിറ്റ് അറിയിച്ചു.
ദീർഘനാളായി നേരിട്ടിരുന്ന ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ പുതിയ നിയമനം സഹായിക്കുമെന്ന് അമാൽഗമേറ്റഡ് ട്രാൻസിറ്റ് യൂണിയൻ ലോക്കൽ 583 പ്രസിഡന്റ് മൈക്ക് മഹാർ വ്യക്തമാക്കി. 2026-ലെ ബജറ്റ് വഴി കാൽഗറി ട്രാൻസിറ്റിന്റെ സുരക്ഷയ്ക്കായി ഒൻപത് ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് നഗരസഭ അനുവദിച്ചിട്ടുള്ളത്. 1981-ൽ പ്രവർത്തനം ആരംഭിച്ച സിട്രെയിൻ, പ്രവൃത്തിദിവസങ്ങളിൽ 1,50,000-ത്തിലധികം യാത്രക്കാർ ആശ്രയിക്കുന്ന വടക്കേ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ ലൈറ്റ് റെയിൽ ട്രാൻസിറ്റ് സംവിധാനങ്ങളിൽ ഒന്നാണെന്ന് കാൽഗറി നഗരസഭാ അധികൃതർ വ്യക്തമാക്കി.
Calgary hires more transit peace officers; security to be beefed up at CTrain stations
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





