ദില്ലി: അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ വ്യാപാര ഇടപാടുകൾക്കായി പുതിയ പൊതു സംവിധാനം വരുന്നു. ഡോളറിന് പകരമായി സ്വന്തം കറൻസിയിൽ തന്നെ വ്യാപാരം നടത്താൻ സഹായിക്കുന്ന ‘ബ്രിക്സ് പേ’ (BRICS Pay) സംവിധാനം ഉടൻ യാഥാർഥ്യമാകുമെന്നാണ് ഔദ്യോഗിക സൂചനകൾ നൽകുന്നത്. ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ സംവിധാനത്തിലൂടെ രാജ്യങ്ങൾക്കിടയിലുള്ള ഡാറ്റ പങ്കുവെക്കുന്നതിൽ ചില അംഗരാജ്യങ്ങൾക്കുണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ പരിഹരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി നിർണായകമായ ബ്രിക്സ് പേ ബാങ്കിംഗ് പേയ്മെന്റ് കരാർ ഉച്ചകോടിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ഇതുവരെ അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകൾക്കും വിനിമയങ്ങൾക്കും ഡോളർ മാത്രമായിരുന്നു ആശ്രയമെങ്കിൽ, പുതിയ ഏകീകൃത സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ രാജ്യങ്ങൾക്ക് സ്വന്തം കറൻസിയിൽ തന്നെ പരസ്പരം വ്യാപാരം നടത്താൻ സാധിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




