കൊച്ചി: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നടന്റെ പേരിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിംഗിന്റെ ഈ നീക്കം. നേരത്തെ കൊച്ചി ഓഫീസിൽ വെച്ച് താരത്തെ ഏഴു മണിക്കൂറോളം പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. വാഹനങ്ങൾ നിയമാനുസൃതമായാണ് വാങ്ങിയതെന്നും കള്ളക്കടത്തിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് ദുൽഖർ മൊഴി നൽകിയതെങ്കിലും അന്വേഷണ സംഘം ഇത് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. നടന്റെ പേരിൽ ചെന്നൈയിലടക്കമുള്ള മറ്റ് ആഡംബര വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കസ്റ്റംസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ ഉൾപ്പെട്ട കൂടുതൽ കാർ ഉടമകളെയും ചോദ്യം ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Bhutan car smuggling: Customs to question Dulquer Salmaan again
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





