📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Movies

ഭാവനയും റഹ്‌മാനും ഒന്നിക്കുന്ന ‘അനോമി’; ജനുവരി 30-ന് തിയേറ്ററുകളിലേക്ക്

Canada Varthakal by Canada Varthakal
January 6, 2026
in Movies
Reading Time: 1 min read
ഭാവനയും റഹ്‌മാനും ഒന്നിക്കുന്ന ‘അനോമി’; ജനുവരി 30-ന് തിയേറ്ററുകളിലേക്ക്

image credits by movie release

കൊച്ചി: മലയാളികളുടെ പ്രിയതാരം ഭാവനയുടെ അഭിനയ ജീവിതത്തിലെ പുതിയ നാഴികക്കല്ലായി മാറുമെന്ന് കരുതപ്പെടുന്ന ‘അനോമി’ ജനുവരി 30-ന് തിയേറ്ററുകളിലെത്തും. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി 23 വർഷം പിന്നിടുന്ന ഭാവനയുടെ കരിയറിലെ ഏറെ സവിശേഷതകളുള്ള വേഷമാകും ചിത്രത്തിലേത്. കരുത്തുറ്റ വ്യക്തിത്വവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് ശ്രദ്ധേയയായ താരം ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

നവാഗതനായ റിയാസ് മാരാത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അനോമി’ ഒരു ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ത്രില്ലറാണ്. വൈകാരികമായ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന എത്തുന്നത്. സാധാരണ കുറ്റാന്വേഷണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി പാരലൽ ഇൻവെസ്റ്റിഗേഷൻ (സമാന്തര അന്വേഷണം) എന്ന സാധ്യതയെ വളരെ ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

ADVERTISEMENT

വർഷങ്ങൾക്ക് ശേഷം നടൻ റഹ്മാൻ മലയാളത്തിൽ ഒരു കരുത്തുറ്റ പൊലീസ് ഓഫീസർ വേഷത്തിൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘ധ്രുവങ്ങൾ 16’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ഇൻവെസ്റ്റിഗേഷൻ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനായ റഹ്മാന്റെ കഥാപാത്രം ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

ADVERTISEMENT

ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം ഭാവന ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് പ്രധാന നിർമ്മാതാക്കൾ. കൂടാതെ കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും നിർമ്മാണ പങ്കാളികളാണ്. ഭാവന ആദ്യമായി നിർമ്മാണ പങ്കാളിയാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ദേശീയ ശ്രദ്ധ നേടിയ ‘അനിമൽ’, ‘അർജുൻ റെഡ്ഡി’ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് ‘അനോമി’ക്ക് സംഗീതം ഒരുക്കുന്നത്. സുജിത് സാരംഗിന്റെ ഛായാഗ്രഹണവും കിരൺ ദാസിന്റെ ചിത്രസംയോജനവും ചിത്രത്തിന് ദൃശ്യമികവേകും. സമീറ സനീഷ് വസ്ത്രാലങ്കാരവും ആക്ഷൻ സന്തോഷ് സംഘട്ടനവും നിർവഹിക്കുന്നു. ചിത്രം ജനുവരി അവസാന വാരം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Bhavana and Rahman team up for ‘Anomy’; to hit theaters on January 30

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nazriya-tovi
Movies

ആവേശപ്പോരിനിടെ ടൈറ്റിൽ ലോഞ്ച്; ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ ടൊവിനോ-നസ്രിയ ചിത്രം, ടൈറ്റിൽ ലുക്ക് പുറത്ത്

by Canada Varthakal
May 11, 2026
mohalal
Movies

നിയമത്തിന് പിടികൊടുക്കാതെ ജോർജുകുട്ടി; അവസാന പോരാട്ടത്തിന് ‘ദൃശ്യം 3’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത്

by Canada Varthakal
May 9, 2026
kattalan-movie
Movies

തിയേറ്ററുകൾ ഇളക്കിമറിക്കാൻ ‘കാട്ടാളൻ’; ആവേശം നിറച്ച ‘ദ ഹണ്ടർ ആന്തം’ പുറത്തിറക്കി മോഹൻലാൽ

by Canada Varthakal
May 8, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.