വൻകൂവർ: സ്വകാര്യ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇത് ആറുവയസ്സുള്ള സ്വന്തം കുട്ടി കാണാൻ ഇടയാക്കിക്കുകയും ചെയ്ത സംഭവത്തിൽ മുൻ പങ്കാളിയായ വ്യക്തിക്ക് ബ്രിട്ടീഷ് കൊളംബിയൻ ട്രൈബ്യൂണൽ 15,000 കനേഡിയൻ ഡോളർ (ഏകദേശം 12.5 ലക്ഷം ഇന്ത്യൻ രൂപ) പിഴ വിധിച്ചു. മുൻ പങ്കാളി തനിക്കെതിരെ നടത്തിയ ഭീഷണിയും മാനസിക ഉപദ്രവവും ചൂണ്ടിക്കാട്ടി ഇരയായ യുവതി നൽകിയ ഹർജിയിലാണ് ട്രൈബ്യൂണൽ അംഗം മേഗൻ സ്റ്റെവാർട്ടിന്റെ ഉത്തരവ്.
കുട്ടിക്ക് ഉപയോഗിക്കാൻ നൽകിയ ടാബ്‌ലെറ്റിൽ സുരക്ഷാ ലോക്കുകളോ പാരന്റൽ കൺട്രോളോ സജ്ജീകരിക്കാതെ ലൈംഗിക വീഡിയോകൾ സൂക്ഷിച്ചതിലൂടെയാണ് മുൻ പങ്കാളി കുറ്റകാരൻ ആണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2020-ൽ വേർപിരിഞ്ഞ ദമ്പതികളുടെ ആറുവയസ്സുള്ള കുട്ടിയാണ് ടാബ്‌ലെറ്റിന്റെ ഗാലറിയിൽ നിന്ന് അമ്മയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും കണ്ടെത്. വീഡിയോ എടുത്തതിനെ കുറിച്ച് യുവതിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. സംംഭവത്തിന് ശേഷം യുവതിയുടെ കരിയർ തകർക്കുമെന്ന രീതിയിൽ മുൻ പങ്കാളി നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും യുവതി പറയുന്നു.
Also Read: താരിഫ് പോരിൽ കാനഡ ഒന്നിക്കുന്നു: അമേരിക്കൻ നീക്കത്തിനെതിരെ കൈകോർത്ത് മാരിടൈം പ്രവിശ്യകൾ
നിയമപരമായ നോട്ടീസ് അയച്ചിട്ടും പ്രതി വിചാരണ നടപടികളോട് സഹകരിച്ചില്ല.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടില്ലെങ്കിലും, സ്വന്തം കുട്ടി ഇത് കണ്ടത് യുവതിക്ക് ഉണ്ടാക്കിയ കടുത്ത മാനസിക ആഘാതം കണക്കിലെടുത്താണ് കോടതി വിധി. സാധാരണ നഷ്ടപരിഹാരമായി 10,000 ഡോളറും, ഭീഷണിപ്പെടുത്തിയതിന് 5,000 ഡോളറുമാണ് പിഴയായി വിധിച്ചത്. ഉത്തരവുപ്രകാരമുള്ള തുക നൽകിയില്ലെങ്കിൽ ഉയർന്ന പലിശ ഈടാക്കുമെന്നും, ഇരയുടെ സ്വകാര്യത മാനിച്ചു കക്ഷികളുടെ പേരുകൾ പരസ്യപ്പെടുത്തരുതെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





