Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

‘മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല!’ ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Canada Varthakal by Canada Varthakal
August 8, 2026
in Kerala
Reading Time: 1 min read
‘മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല!’ ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോതമംഗലം ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് തെരച്ചിൽ ഊർജിതമാക്കവേ, ഒളിവിലിരുന്ന് സർക്കാരിനെയും കേരള പൊലീസിനെയും വീണ്ടും പരിഹസിച്ച് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളതെന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന ആ സഹോദരിക്ക് ഭർത്താവിനെ നേരത്തെ കിട്ടുമായിരുന്നുവെന്ന് അർജുൻ പരിഹസിച്ചു. നാല് കേസുകൾ മാത്രമുള്ള തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റാനാണ് നീക്കമെന്നും കള്ളക്കേസിൽ ജയിലിലാക്കിയപ്പോഴാണ് ജീവിതം താറുമാറായതെന്നും പോസ്റ്റിൽ പറയുന്നു.

തനിക്കെതിരെയുണ്ടായ കള്ളക്കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട അർജുൻ ആയങ്കി, മാനസികരോഗത്തിലോ മദ്യലഹരിയിലോ അല്ല, പൂർണബോധത്തോടെ തന്നെയാണ് പ്രതികരിക്കുന്നതെന്നും വ്യക്തമാക്കി. മുറിവേറ്റവന്റെയും സ്വപ്നങ്ങൾ തകർന്നവന്റെയും വേദന പകയും പ്രതികാരവുമാകുമെന്നും, ചത്താലും ഭയപ്പാടില്ലെന്നും മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ADVERTISEMENT

അതിനിടെ അർജുൻ ആയങ്കിക്കായുള്ള വലവീശൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. അർജുന്റെ സഹോദരൻ അഖിലിനെ തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ, പാലിയേക്കര ടോൾ പ്ലാസ വഴി കാറിൽ കടന്ന അർജുൻ ആയങ്കി തൃശൂരിൽവെച്ച് വണ്ടി മാറി പൊലീസിനെ കബളിപ്പിച്ചതായി സൂചനയുണ്ട്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച കണ്ണൂർ സ്വദേശികളായ രണ്ട് കൂട്ടാളികളെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തെ പിടികൂടിയിരുന്നു.

കഴിഞ്ഞ മേയ് മാസത്തിൽ സംഘടിത കുറ്റകൃത്യ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് അർജുൻ കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി സന്ദേശമയച്ചത്. പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ലെന്ന ഈ ഭീഷണിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പൊലീസാണ് കേസ് എടുത്തത്. നിലവിൽ രണ്ടു കേസുകളുള്ള അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

‘Even if you shoot me in the knee, I won’t kneel!’ Arjun Ayanki’s Facebook post challenges the police while hiding

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചേക്കും; അമിത് ഷാ എത്തിയേക്കുമെന്ന് സൂചന
Kerala

പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിച്ചേക്കും; അമിത് ഷാ എത്തിയേക്കുമെന്ന് സൂചന

by Canada Varthakal
August 7, 2026
ക്ഷേമ പെൻഷൻ ഇനി വീടുകളിലെത്തില്ല; സഹകരണ ബാങ്കുകളെ ഒഴിവാക്കി ഉത്തരവിറങ്ങി
Kerala

ക്ഷേമ പെൻഷൻ ഇനി വീടുകളിലെത്തില്ല; സഹകരണ ബാങ്കുകളെ ഒഴിവാക്കി ഉത്തരവിറങ്ങി

by Canada Varthakal
August 7, 2026
Attempt to open door during flight; Palakkad native in police custody.
Kerala

വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; പാലക്കാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ

by Canada Varthakal
August 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.