Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

കരടിയാകാൻ തയാറാണോ? ശമ്പളം 14 ലക്ഷം! ചൈനീസ് മൃഗശാലയുടെ പരസ്യം വൈറൽ

Canada Varthakal by Canada Varthakal
June 24, 2026
in World
Reading Time: 1 min read
wildlife zoo china

image credits - kannada prabha

പുതിയ കാലത്ത് ജോലികളുടെ സ്വഭാവം മാറിമറിയുകയാണ്. അതിനൊരു ഉദാഹരണമാണ് ചൈനയിൽ നിന്നുള്ള ഈ പുതിയ വാർത്ത. മധ്യ ചൈനയിലെ ഒരു വന്യജീവി മൃഗശാലയിൽ കരടിയുടെ വേഷം ധരിച്ച് നടക്കാൻ ആളുകളെ ആവശ്യപ്പെട്ടുക്കൊണ്ടുള്ള പരസ്യമാണ് ഇപ്പോൾ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നത്. പാർക്കിൽ കരടി വസ്ത്രം ധരിച്ച് ചുറ്റിനടക്കുക, സന്ദർശകരുമായി സംവദിക്കുക എന്നിവയാണ് പ്രധാന ജോലി. വെറുതെെയല്ല, ഒരു ലക്ഷം യുവാൻ (ഏകദേശം 14 ലക്ഷം ഇന്ത്യൻ രൂപ) വാർഷിക ശമ്പളമാണ് ഇതിനായി മൃഗശാല വാഗ്ദാനം ചെയ്യുന്നത്. പരസ്യം പുറത്തുവന്നതോടെ ചൈനയിലെ തൊഴിൽരഹിതരായ യുവാക്കളുടെ വൻ തള്ളിക്കയറ്റമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹെനാൻ പ്രവിശ്യയിലെ ലുവോഹെ വന്യജീവി മൃഗശാലയാണ് ഈ വിചിത്രമായ പരസ്യം നൽകിയത്. ആറ് മണിക്കൂർ ഷിഫ്റ്റുള്ള ജോലിയിൽ മാസത്തിൽ നാല് അവധിയും ലഭിക്കും. 18 വയസ്സ് തികഞ്ഞ, ആരോഗ്യവാനായ ആർക്കും അപേക്ഷിക്കാം. ക്ഷീണം തോന്നുമ്പോൾ കിടന്നുറങ്ങാനും, ഊർജ്ജസ്വലത തോന്നുമ്പോൾ നൃത്തം ചെയ്യാനും, മരത്തിൽ കയറാനുമൊക്കെയുള്ള പൂർണ്ണ സ്വാതന്ത്ര്യം ഈ ‘മനുഷ്യക്കരടിക്ക്’ ഉണ്ട്. എന്നാൽ ഇതിനിടയിൽ ചെറിയൊരു പ്രശ്നമുള്ളത്, ജോലി സമയത്ത് സംസാരിക്കാൻ പാടില്ല എന്നതാണ്. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ സംസാരിക്കാവൂ. അല്ലാത്ത സമയങ്ങളിൽ കരടിയെപ്പോലെ മൂളൽ ശബ്ദങ്ങൾ മാത്രമേ പുറപ്പെടുവിക്കാൻ അനുവാദമുള്ളൂ.

ADVERTISEMENT

മൃഗശാലയിലെ ഏറ്റവും സ്വതന്ത്രമായ തസ്തിക എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിക്കുന്നത്. നിങ്ങൾ എത്രത്തോളം വിചിത്രമായി പെരുമാറുന്നുവോ അത്രത്തോളം ജനപ്രിയനാകും എന്നാണ് ഇവരുടെ പരസ്യവാചകം. സന്ദർശകർ നൽകുന്ന ലഘുഭക്ഷണങ്ങൾ കഴിക്കാൻ മടിക്കരുത് എന്നൊരു നിബന്ധനയും ഉദ്യോഗാർത്ഥികൾക്കുണ്ട്. ഇതിനെല്ലാ പുറമെ, കരടിയുടെ വേഷം കെട്ടുന്ന ആൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണെങ്കിൽ അടിസ്ഥാന ശമ്പളത്തിന് പുറമെ വലിയൊരു തുക ബോണസായും മൃഗശാല വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹെനാനിലെ കടുത്ത ചൂടിൽ ദിവസം മുഴുവൻ കട്ടിയുള്ള രോമക്കുപ്പായത്തിനുള്ളിൽ മിണ്ടാതെ കഴിയേണ്ടി വരുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. യഥാർത്ഥ മൃഗങ്ങൾക്ക് പകരം മനുഷ്യരെ കാണിക്കുന്നത് കുട്ടികളിൽ തെറ്റായ ധാരണ ഉണ്ടാക്കുമെന്നും ചിലർ ആശങ്കപ്പെടുന്നു. എന്നാൽ വിമർശനങ്ങൾ ശക്തമാകുമ്പോഴും, ദിവസങ്ങൾക്കുള്ളിൽ നൂറിലധികം പേരാണ് ഈ ജോലിക്ക് അപേക്ഷിച്ചത്. നിലവിലുള്ള ഒഴിവുകളെല്ലാം ഇതിനകം നികത്തിയതായി മൃഗശാല അധികൃതർ അറിയിച്ചു. ചൈനയിലെ മൃഗശാലകളിൽ മൃഗങ്ങൾക്ക് പകരം മനുഷ്യർ വേഷമിടുന്നു എന്ന പരാതി പണ്ടേ ഉണ്ടെങ്കിലും, ഇത്തരമൊരു ഔദ്യോഗിക പരസ്യം ആദ്യമായാണ് വരുന്നത്.

Are you ready to become a bear? Salary 14 lakhs! Chinese zoo’s advertisement goes viral

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.