Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വ്യാജ ഗുളികകൾ ജീവനെടുക്കുന്നു!; കൗമാരക്കാരൻ മരിച്ചതിനെത്തുടർന്ന് ആൽബെർട്ടയിൽ ജാഗ്രതാ നിർദ്ദേശം

Canada Varthakal by Canada Varthakal
July 23, 2025
in Canada, Alberta
Reading Time: 1 min read
Onax

ആൽബെർട്ട പ്രവിശ്യയിൽ വ്യാജ ഗുളികകൾക്കെതിരെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. എഡ്മന്റൺ മേഖലയിൽ ഒരു കൗമാരക്കാരൻ വ്യാജ ഗുളിക കഴിച്ച് മരിച്ചതിനെത്തുടർന്നാണ് ഈ അടിയന്തര മുന്നറിയിപ്പ്. സാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്നിനെ അനുകരിച്ച് നിർമ്മിച്ചതും, എന്നാൽ അതീവ അപകടകാരിയുമായ ഒരുതരം ഒപ്പിയോയിഡ് ആണ് മരണത്തിന് കാരണമായതെന്ന് RCMP വക്താവ് കോർപ്പറൽ ട്രോയ് സാവിൻകോഫ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ജൂലൈ ആദ്യം എഡ്മന്റൺ മേഖലയിൽ 16 വയസ്സുകാരനായ ഒരു ആൺകുട്ടിയെ അമിത ഡോസ് മൂലം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഈ വ്യാജ ഗുളിക കണ്ടെത്തിയിട്ടുണ്ട്. സാധാരണയായി ഉത്കണ്ഠ കുറയ്ക്കാൻ ഉപയോഗിക്കുന്ന ‘സാനാക്സ്’ (Xanax) എന്ന മരുന്നിനെ അനുകരിച്ചാണ് ഈ ഗുളിക നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇത് ‘ഐസോടോനിറ്റാസിൻ’ (Isotonitazene) എന്ന അപൂർവവും അതിശക്തവുമായ ഒരുതരം ഒപ്പിയോയിഡ് ആണെന്ന് സാവിൻകോഫ് അറിയിച്ചു. ഈ മാരകമായ വ്യാജ ഗുളികകളെക്കുറിച്ച്പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആൽബെർട്ട RCMP. ഇത് വളരെ വേഗത്തിൽ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ പോലീസിന് താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

എഡ്മന്റൺ മേഖലയിൽ മാത്രമാണ് നിലവിൽ ഈ ഗുളികകൾ കണ്ടെത്തിയിട്ടുള്ളതെങ്കിലും, ഇത്തരം മയക്കുമരുന്നുകൾ പ്രധാന നഗരങ്ങളിലെത്തി മറ്റ് ഭാഗങ്ങളിലേക്ക് അതിവേഗം വിതരണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് സാവിൻകോഫ് മുന്നറിയിപ്പ് നൽകി. ജൂണിൽ, എഡ്മന്റൺ പോലീസ് ഐസോടോനിറ്റാസിൻ അടങ്ങിയ നൂറുകണക്കിന് വ്യാജ സാനാക്സ് ഗുളികകൾ പിടിച്ചെടുത്തിരുന്നു. ചാരനിറത്തിൽ ചതുരാകൃതിയിലുള്ള ഈ ഗുളികകളുടെ ഒരു വശത്ത് “ONAX” എന്നും മറുവശത്ത് “2” എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് RCMP പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

സാനാക്സ് പോലുള്ള നോൺ-ഒപ്പിയോയിഡ് മരുന്നുകളെ ഒപ്പിയോയിഡുകൾ അനുകരിക്കുന്നത് അസാധാരണവും അതീവ ആശങ്കാജനകവുമാണെന്ന് ആൽബെർട്ടാ നിയമ നിർവ്വഹണ പ്രതികരണ സംഘത്തിലെ ഫോറൻസിക് ഫാർമക്കോളജിസ്റ്റ് റിച്ചൽ ബുക്കർ പറഞ്ഞു.
“ഇത്തരത്തിൽ മയക്കുമരുന്ന് ക്ലാസ്സുകൾ തമ്മിൽ കലർത്തുന്നത് വളരെ അസാധാരണമാണ്. ഒരു സെഡേറ്റീവിനെ അനുകരിച്ച് ഒരു ഒപ്പിയോയിഡ് ഉണ്ടാക്കുന്നത് ഞാൻ മുൻപ് കണ്ടിട്ടില്ല,” ബുക്കർ പറയുന്നു.
സാനാക്സ് പ്രതീക്ഷിക്കുന്ന ആളുകൾക്ക് ഐസോടോനിറ്റാസിൻ പോലെയുള്ള അതീവ ശക്തിയുള്ള ഒപ്പിയോയിഡിന് തയ്യാറെടുക്കാൻ സാധിക്കില്ല എന്നത് വലിയ പ്രശ്നമാണെന്നും അവർ ചൂണ്ടിക്കാട്ടി.

2019-ൽ കാനഡയിലെ നിയന്ത്രിതമല്ലാത്ത മയക്കുമരുന്ന് വിപണിയിൽ ഐസോടോനിറ്റാസിൻ പ്രത്യക്ഷപ്പെടാൻ തുടങ്ങിയെന്നും, ഫെന്റാനിൽ പോലുള്ള സാധാരണ ഒപ്പിയോയിഡുകളിൽ നിന്ന് വ്യത്യസ്തമായി, ഐസോടോനിറ്റാസിനെക്കുറിച്ച് വളരെ കുറഞ്ഞ ക്ലിനിക്കൽ പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂവെന്നും ബുക്കർ കൂട്ടിച്ചേർത്തു. ഈ മരുന്ന് മനുഷ്യരിൽ സുരക്ഷിതമായി ഉപയോഗിക്കാൻ ഒരു വഴിയുമില്ലെന്നും ഇതിന് സുരക്ഷിതമായ അളവ് നിലവിലില്ലെന്നും ബുക്കർ വ്യക്തമാക്കി.
മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുമായി ഈ വ്യാജ മരുന്നിനെക്കുറിച്ച് സംസാരിക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന് കോർപ്പറൽ സാവിൻകോഫ് ഓർമ്മിപ്പിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

kid
Alberta

ചികിത്സയും സഹായവും വൈകുന്നു; താളം തെറ്റി ആൽബർട്ടയിലെ FSCD സഹായ പദ്ധതി; 20,000 കുട്ടികൾ കാത്തിരിപ്പുപട്ടികയിൽ

by Canada Varthakal
June 18, 2026
Environmentalists take legal action against the Canadian government for subverting climate policies
Canada

കാലാവസ്ഥാ നയങ്ങൾ അട്ടിമറിച്ചു; കാനഡ സർക്കാരിനെതിരെ നിയമനടപടിയുമായി പരിസ്ഥിതി പ്രവർത്തകർ

by Canada Varthakal
June 18, 2026
Canada suspends citizenship certificates issued under 'Lost Canadians' law; thousands in limbo
Canada

‘ലോസ്റ്റ് കനേഡിയൻസ്’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ; ആയിരങ്ങൾ അനിശ്ചിതത്വത്തിൽ

by Canada Varthakal
June 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.