📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

മദ്യപാനം കരളിനെ കവരും! ആരോ​ഗ്യം വീണ്ടെടുക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

Canada Varthakal by Canada Varthakal
August 26, 2025
in Health
Reading Time: 1 min read
no to alcohol

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് കരളിന്റെ ആരോഗ്യം നിർണായകമാണ്. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ, വിഷവസ്തുക്കൾ, ബാക്ടീരിയകൾ എന്നിവ നീക്കം ചെയ്യുക, പോഷകങ്ങളും ഹോർമോണുകളും നിയന്ത്രിക്കുക, കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുക എന്നിവയെല്ലാം കരളിന്റെ പ്രധാന ധർമ്മങ്ങളിൽ ചിലതാണ്.

ഇവ കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നിർമ്മിക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ആവശ്യമായ വൈറ്റമിനുകളും മിനറലുകളും സംഭരിക്കാനും കരൾ സഹായിക്കുന്നു. രക്തം കട്ടപിടിക്കാൻ ആവശ്യമായ ഘടകങ്ങളും കരൾ ഉത്പാദിപ്പിക്കുന്നുണ്ട്.

ADVERTISEMENT

അതുകൊണ്ടുതന്നെ, കരളിന്റെ ആരോഗ്യത്തിന് നാം ഏറെ ശ്രദ്ധ നൽകേണ്ടതുണ്ട്. കാരണം, നമ്മുടെ അശ്രദ്ധകൊണ്ട് പലപ്പോഴും കരളിന് വിവിധ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മദ്യപാനം. അമിത മദ്യപാനം മാത്രമാണ് കരളിനെ കുഴപ്പത്തിലാക്കുന്നതെന്ന് പറയാൻ കഴിയില്ല. കാരണം. വിദഗ്ദ്ധ ഡോക്ടർമാർ പറയുന്നതനുസരിച്ച് , മദ്യം സുരക്ഷിതമായി കഴിക്കാവുന്ന അളവ് ഓരോ വ്യക്തിയുടെയും ആരോഗ്യനില അനുസരിച്ച് വ്യത്യാസപ്പെടാം. ചിലപ്പോൾ “സാമൂഹിക മദ്യപാനം” എന്ന് വിളിക്കപ്പെടുന്നത് യഥാർത്ഥത്തിൽ മദ്യപാനത്തോടുള്ള ആസക്തിയും ആകാം. ബിയറോ വൈനോ കഴിക്കുന്നത് ദോഷകരമല്ല എന്നുള്ളത് ഒരു തെറ്റിദ്ധാരണയാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ADVERTISEMENT

മദ്യപാനം ഫാറ്റി ലിവറിനുള്ള സാധ്യത വർധിപ്പിക്കുന്നു. മദ്യത്തിലൂടെ കരളിൽ ധാരാളം കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് ഇതിന് കാരണം. ഇത്തരത്തിൽ നിരന്തരം അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കരളിന് വീക്കം ഉണ്ടാക്കും.ഫാറ്റി ലിവർ മുതൽ സിറോസിസ് വരെയുള്ള രോഗങ്ങൾ വളരെ ഗുരുതര അസുഖങ്ങളായി മാറാറുണ്ട്. ഇത്തരം രോഗങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇതിൻറെ ലക്ഷണങ്ങളൊന്നും തുടക്കത്തിൽ പ്രകടമാകണമെന്നില്ല. അസുഖങ്ങൾ വളരെയധികം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് ഇവയുടെ ലക്ഷണങ്ങൾ പുറത്തുവരിക.സിറോസിസ് എന്നറിയപ്പെടുന്ന കരൾ രോഗം, കരളിന് കാഠിന്യമുണ്ടാകുന്ന അവസ്ഥയാണ്. മദ്യപാനം നിർത്തിയാൽ കരളിന് പൂർവ്വസ്ഥിതിയിൽ എത്താൻ സാധിക്കുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുന്നുണ്ട്. മദ്യപാനം നിർത്തി മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ കരളിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ട്

ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് രോഗമുള്ളവർക്കും മൂന്ന് മാസത്തിനുള്ളിൽ കരളിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ സാധിക്കും. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ മദ്യപാനം പൂർണ്ണമായി ഉപേക്ഷിച്ചാൽ സിറോസിസ് പോലും മാറ്റിയെടുക്കാൻ സാധിക്കും . മദ്യപാനവുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കുമുള്ള പ്രാഥമിക ചികിത്സ മദ്യപാനം നിർത്തുക എന്നത് തന്നെയാണ്.

നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതിനായി, മദ്യപാനം ക്രമേണ കുറച്ച് പൂർണ്ണമായി ഒഴിവാക്കാൻ ശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കുന്നതും കരൾ രോഗങ്ങൾ തടയാൻ സഹായിക്കും. ദിവസവും വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക, ധാരാളം വെള്ളം കുടിക്കുക എന്നിവയെല്ലാം കരളിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും.

Alcoholism can damage your liver! You can regain your health by paying attention to these things

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.