Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ചട്ടങ്ങൾ ലംഘിച്ചു; ആൽബർട്ടയിലെ എണ്ണ-വാതക കമ്പനിക്ക് അവസാന താക്കീത്!

Canada Varthakal by Canada Varthakal
July 10, 2025
in Alberta
Reading Time: 1 min read
ചട്ടങ്ങൾ ലംഘിച്ചു; ആൽബർട്ടയിലെ എണ്ണ-വാതക കമ്പനിക്ക് അവസാന താക്കീത്!

ആൽബർട്ട ആസ്ഥാനമായുള്ള റാലി കാനഡ റിസോഴ്‌സസ് ലിമിറ്റഡ് എന്ന എണ്ണ, പ്രകൃതിവാതക കമ്പനിക്ക്, സുരക്ഷാ ലംഘനങ്ങളുടെയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും നീണ്ട ചരിത്രത്തെ തുടർന്ന് റെഗുലേറ്ററി അതോറിറ്റിയുടെ അന്ത്യശാസനം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി തുടർച്ചയായി നിയമങ്ങൾ ലംഘിച്ച ഈ കമ്പനി, പ്രവർത്തനം തുടരണമെങ്കിൽ 1.6 മില്യൺ ഡോളർ (ഏകദേശം 13.3 കോടി ഇന്ത്യൻ രൂപ) സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവെക്കാനും പ്രവർത്തനങ്ങൾ നിയമാനുസൃതമാക്കനും ആൽബർട്ട എനർജി റെഗുലേറ്റർ (AER) ഉത്തരവിട്ടിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടാൽ, അവരുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടി വരും. ജൂൺ 27-നാണ് AER ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കമ്പനിയുടെ പൈപ്പ്‌ലൈനുകൾ, മുന്നൂറോളം ലൈറ്റ് ഓയിൽ കിണറുകൾ, അമ്പതോളം ലൈറ്റ് ഓയിൽ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വലിയൊരു ശൃംഖലയെയാണ് ഈ ഉത്തരവ് ബാധിക്കുക. വിഷവാതക ചോർച്ച, ഉപേക്ഷിക്കപ്പെട്ട പൈപ്പ്‌ലൈനുകൾ, സാമ്പത്തിക രേഖകൾ സമർപ്പിക്കാതിരിക്കൽ, റെഗുലേറ്ററി അന്വേഷകരുമായി സഹകരിക്കാതിരിക്കൽ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ റാലി കാനഡ റിസോഴ്‌സസിനെതിരെ മുൻപും ഉയർന്നിട്ടുണ്ട്. കമ്പനിയുടെ 70 ശതമാനത്തോളം കിണറുകളും പ്രവർത്തനരഹിതമാണ്, അവയിൽ ഭൂരിഭാഗവും സുരക്ഷിതമായി അടച്ചിട്ടില്ല എന്നും റെഗുലേറ്റർ കണ്ടെത്തിയിട്ടുണ്ട്. വ്യവസായ ശരാശരി 75 ശതമാനമായിരിക്കുമ്പോൾ, കമ്പനിയുടെ ഫീൽഡ് ഇൻസ്പെക്ഷൻ റേറ്റിംഗ് 23.1 ശതമാനമായി കുറഞ്ഞതും ആശങ്കാജനകമാണ്.

ADVERTISEMENT

സാമ്പത്തികമായും പ്രവർത്തനപരമായും കമ്പനി വലിയ തളർച്ച നേരിടുകയാണെന്ന് ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു. 2020 മുതൽ കമ്പനിക്ക് പുതിയ കിണറുകളോ സൗകര്യങ്ങളോ പൈപ്പ്‌ലൈനുകളോ സ്ഥാപിക്കുന്നതിന് ലൈസൻസ് ലഭിക്കുന്നതിൽ വിലക്കുണ്ട്. 2023 മുതൽ ‘ഗ്ലോബൽ റഫർ’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ, നിയമങ്ങൾ പാലിക്കാൻ കമ്പനിക്ക് താൽപ്പര്യമോ കഴിവോ ഇല്ലെന്നാണ് റെഗുലേറ്റർ വിശ്വസിക്കുന്നത്. ഈ മാസം 11-ന് മുമ്പ് തങ്ങളുടെ പ്രവർത്തനങ്ങൾ നിയമാനുസൃതം ആക്കുന്നതിനുള്ള പദ്ധതിയും പൈപ്പ്‌ലൈൻ പൊട്ടാനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പനി സമർപ്പിക്കണം. ഒക്ടോബർ 25-ന് മുമ്പ് 1.6 മില്യൺ ഡോളർ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവെക്കാനും നിർദ്ദേശമുണ്ട്.

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Calgary Stampede lottery winner
Alberta

കാല്ഗറി സ്റ്റാമ്പീഡ് ലോട്ടറി തർക്കം: തടഞ്ഞുവെച്ച 1.25 ലക്ഷം ഡോളർ വിജയിക്ക് നൽകും

by Canada Varthakal
September 23, 2026
Danielle Smith
Alberta

കുടിയേറ്റക്കാർ സ്വന്തം ആരോഗ്യച്ചെലവ് വഹിക്കണം; താത്കാലിക താമസക്കാർക്ക് ഹെൽത്ത് പ്രീമിയം ഏർപ്പെടുത്താൻ ആൽബർട്ട

by Canada Varthakal
September 23, 2026
fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.