Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home FIFA'26

ഇനിയേസ്റ്റയ്ക്ക് ശേഷം ഫെറാൻ ടോറസ്! സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിൽ വീണ്ടും ‘ബാഴ്‌സലോണ ടച്ച്’

Canada Varthakal by Canada Varthakal
July 20, 2026
in FIFA'26
Reading Time: 1 min read
ഇനിയേസ്റ്റയ്ക്ക് ശേഷം ഫെറാൻ ടോറസ്! സ്‌പെയിനിന്റെ വിജയഗോളുകൾക്ക് പിന്നിൽ വീണ്ടും ‘ബാഴ്‌സലോണ ടച്ച്’

ന്യൂയോർക്ക്: ലോക ഫുട്ബോളിന്റെ അമരക്കാരായി സ്‌പെയിൻ വീണ്ടും മുടിചൂടി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് സ്‌പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടു. നിശ്ചിത സമയത്ത് ഇരുസംഘങ്ങൾക്കും ഗോൾ കണ്ടെത്താനാകാതെ പോയതോടെ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ 106-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസാണ് സ്പെയിനിന്റെ നിർണായക വിജയഗോൾ സ്വന്തമാക്കിയത്.

2010-ലെ സ്പെയിനിന്റെ കന്നി ലോകകപ്പ് വിജയത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ വിജയഗോൾ. അന്ന് ഹോളണ്ടിനെതിരെ 116-ാം മിനിറ്റിൽ ബാഴ്‌സലോണ താരം ആന്ദ്രെ ഇനിയേസ്റ്റ നേടിയ ഗോളിലാണ് സ്പെയിൻ ആദ്യമായി ലോകകിരീടമുയർത്തിയത്. അതിനു കൃത്യം 16 വർഷങ്ങൾക്ക് ശേഷം, മറ്റൊരു ബാഴ്‌സലോണ താരമായ ഫെറാൻ ടോറസ് 106-ാം മിനിറ്റിൽ വിജയഗോൾ കുറിച്ചതോടെ, സ്‌പെയിനിന്റെ രണ്ട് ലോകകപ്പ് വിജയങ്ങൾക്ക് പിന്നിലും ബാഴ്‌സലോണ താരങ്ങളുടെ ചരിത്രപരമായ പങ്കാളിത്തം ഉറപ്പായി.

ADVERTISEMENT

ടൂർണമെന്റിലുടനീളം സമ്പൂർണ ആധിപത്യം പുലർത്തിയ സ്‌പെയിൻ താരങ്ങൾ തന്നെയാണ് പ്രധാന വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരിയത്. മധ്യനിരയിൽ കളി നിയന്ത്രിച്ച റോഡ്രി ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ‘ഗോൾഡൻ ബോൾ’ പുരസ്കാരം സ്വന്തമാക്കിയപ്പോൾ, പ്രതിരോധത്തിലെ യുവതാരം പൗ കുബാർസി മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. കേവലം ഒരു ഗോൾ മാത്രം വഴങ്ങി സ്പാനിഷ് ഗോൾവല ഭദ്രമാക്കിയ ഉനായ് സിമോൺ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി. അതേസമയം 10 ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രഞ്ച് താരം കിലിയൻ എംബാപെയാണ് ടൂർണമെന്റിലെ ഉയർന്ന ഗോളടിക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.

മത്സരത്തിന്റെ തുടക്കം മുതൽ സ്പെയിനിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ അർജന്റീന പതറുന്ന കാഴ്ചയാണ് കണ്ടത്. 90-ാം മിനിറ്റിൽ പൗ കുബാർസിയെ ഫൗൾ ചെയ്തതിന് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് അർജന്റീനയ്ക്ക് വൻ തിരിച്ചടിയായി. തുടർന്ന് 10 പേരുമായി കളി തുടരേണ്ടി വന്ന അർജന്റീനയ്ക്കെതിരെ പന്ത് പൂർണ്ണമായി കൈവശം വെച്ച് സ്പാനിഷ് മധ്യനിര ആധിപത്യം സ്ഥാപിച്ചു. അവസാന നിമിഷങ്ങളിൽ അർജന്റീന തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധനിരയെ മറികടക്കാൻ അവർക്കായില്ല.

After Iniesta, Ferran Torres! ‘Barcelona touch’ again behind Spain’s winning goals

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം
FIFA'26

ലോകകപ്പ് വിജയത്തിൽ ആറാടി സ്‌പെയിൻ; ചുവപ്പും മഞ്ഞയും അണിഞ്ഞ് മഡ്രിഡ് നഗരം

by Canada Varthakal
July 21, 2026
ഫൈനലിന് പിന്നാലെ അടിപൊട്ടി: ഗാവിയെ തള്ളി വീഴ്ത്തി പരേഡസ്, ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ!
FIFA'26

ഫൈനലിന് പിന്നാലെ അടിപൊട്ടി: ഗാവിയെ തള്ളി വീഴ്ത്തി പരേഡസ്, ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ!

by Canada Varthakal
July 19, 2026
spain-vs-argentina-live-score--fifa-world-cup-final-
FIFA'26

അർജന്റീനയെ 1-0 ന് വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യന്മാർ

by Canada Varthakal
July 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.