കണ്ണൂർ: വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ കണ്ടെത്തിയ ദുരൂഹ മൃതദേഹം കാണാതായ സിജോ സ്കറിയയുടേതാകാൻ സാധ്യതയില്ലെന്ന് ഭാര്യ നിഖില ജോസഫ്. ഭർത്താവിനെ കാണാതായതുമായി ബന്ധപ്പെട്ട് കുറ്റ്യാടി പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, ഏറ്റവുമൊടുവിൽ തന്റെ പിതാവ് അന്വേഷിച്ചു ചെന്നപ്പോൾ സിജോ വിലങ്ങാടുള്ള വീട്ടിൽ കിടന്നുറങ്ങുന്നത് കണ്ടിരുന്നെന്നും, അതിനുശേഷമാണ് കാണാതാകുന്നതെന്നും നിഖില വ്യക്തമാക്കി.
അതേസമയം, വൻ വിവാദങ്ങൾക്കും സംശയങ്ങൾക്കും വഴിവെച്ച വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ ദുരൂഹ കല്ലറ ഇന്ന് പോലീസ് സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കും. പള്ളി രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരു മൃതദേഹം അധികമായി കല്ലറയിൽ കണ്ടെത്തിയതിനെ തുടർന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ നൽകിയ പരാതിയിലാണ് നടപടി. ആർ.ഡി.ഒയുടെ അനുമതിയോടെ ഇന്ന് രാവിലെ പത്ത് മണിയോടെ ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനകൾ ആരംഭിക്കും.
കഴിഞ്ഞ ശനിയാഴ്ച (ജൂൺ 13) മറ്റൊരു സംസ്കാര ചടങ്ങിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ രേഖകളില്ലാത്ത അധിക മൃതദേഹം കണ്ടെത്തിയത്. ഇത് വൻ ദുരൂഹതയ്ക്ക് കാരണമായെങ്കിലും, 2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകളുടെ നമ്പറുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും മുൻപ് നിയമപരമായി സംസ്കരിച്ച ശരീരം തന്നെയാകാം ഇതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്തായാലും കല്ലറ തുറന്നുള്ള ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ശേഷമേ ഇതിൽ അന്തിമ വ്യക്തത വരൂ.
Action taken on vicar’s complaint; Police to open and inspect tomb in Vaniyappara church today
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





