ഓട്ടവ: കുറഞ്ഞ ചെലവിൽ ബിസിനസ് ക്ലാസ് യാത്ര ആഗ്രഹിക്കുന്നവർക്കായി എയർ കാനഡ പുതിയ ‘ബിസിനസ് ക്ലാസ് ബേസിക്’ ടിക്കറ്റ് നിരക്കുകൾ അവതരിപ്പിച്ചു. കാനഡയ്ക്കകത്തുള്ള വിമാനയാത്രകൾക്കും കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള സർവീസുകൾക്കുമാണ് ഈ പുതിയ നിരക്ക് ലഭ്യമാക്കിയിരിക്കുന്നത്. 2026 ജൂലൈയിൽ തിരഞ്ഞെടുത്ത അറ്റ്ലാന്റിക് റൂട്ടുകളിൽ ‘പ്രീമിയം ഇക്കണോമി ബേസിക്കിനൊപ്പം’ അവതരിപ്പിച്ച ഈ പദ്ധതി നവംബർ പകുതിയോടെയാണ് വടക്കേ അമേരിക്കൻ റൂട്ടുകളിലേക്കും വ്യാപിപ്പിച്ചത്.
ഈ പുതിയ ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് Lie-flat seats, Maple Leaf Lounge പ്രവേശനം, വിമാനത്താവളത്തിലെ പ്രയോറിറ്റി സേവനങ്ങൾ, പ്രീമിയം ഭക്ഷണം എന്നിവ തുടർന്നും ലഭിക്കും. കൂടാതെ ചെലവഴിക്കുന്ന ഓരോ ഡോളറിനും ഒരു എയറോപ്ലാൻ പോയിന്റും നാല് സ്റ്റാറ്റസ് ക്വാളിഫൈയിംഗ് ക്രെഡിറ്റുകളും ലഭിക്കുന്നതാണ്.
Also Read: ഇമിഗ്രേഷൻ അപേക്ഷകളിൽ കാലതാമസം; നാല് കേസുകളിൽ IRCCയ്ക്ക് സമയപരിധി നിശ്ചയിച്ച് ഫെഡറൽ കോടതി
എന്നാൽ സാധാരണ ബിസിനസ് ക്ലാസിനെ അപേക്ഷിച്ച് ചില പ്രധാന ആനുകൂല്യങ്ങൾ ഇതിൽ ഒഴിവാക്കിയിട്ടുണ്ട്. മുൻകൂട്ടി ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കുന്നതിന് പ്രത്യേക ഫീസ് നൽകേണ്ടി വരും. സാധാരണ ബിസിനസ് ക്ലാസിൽ രണ്ട് ചെക്ക്-ഇൻ ബാഗുകൾ സൗജന്യമായി അനുവദിക്കുമ്പോൾ, പുതിയ ബേസിക് നിരക്കിൽ ഒരു ബാഗ് മാത്രമേ സൗജന്യമായി കൊണ്ടുപോകാൻ സാധിക്കൂ. യാത്രാ തീയതിയിലോ മറ്റോ മാറ്റങ്ങൾ വരുത്തുന്നതിന് ഫീസ് നൽകേണ്ടി വരുമെന്നതിനൊപ്പം ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കുകയുമില്ല. ഇതിനുപുറമെ എയർ കാനഡയുടെ ആഡംബര ലോഞ്ചായ ‘സിഗ്നേച്ചർ സ്യൂട്ടിലേക്ക്’ പ്രവേശനവും ലഭിക്കില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





