Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയെ വിറപ്പിച്ച ബിഷ്‌ണോയി സംഘത്തിന് പൂട്ട്; വെടിവെപ്പ് കേസിലെ പ്രതികളെ നാടുകടത്തി

Canada Varthakal by Canada Varthakal
November 26, 2026
in Canada
Reading Time: 1 min read
Representative Image

Representative Image

സറി: ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറൻസ് ബിഷ്‌ണോയി ഗ്യാങ് നടത്തുന്ന പണം തട്ടൽ ഭീഷണികൾക്കും വെടിവെപ്പുകൾക്കുമെതിരെ നടപടി കടുപ്പിച്ച് കാനഡ. 2025 ഒക്ടോബറിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറിയിലുള്ള പ്രമുഖ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഓട്ടോബോഡി എന്ന സ്ഥാപനത്തിനും അദ്ദേഹത്തിന്റെ വീടിനും നേരെ വെടിയുതിർത്ത കേസിലെ മൂന്ന് പ്രതികളെ നാടുകടത്തി. നാലാമത്തെ പ്രതിയായ ആകാശ്ദീപ് സിംഗിനായി രാജ്യവ്യാപകമായി തിരച്ചിൽ വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്.

1 04 05 04 1 1 4

വാട്‌സ്ആപ്പ് വഴിയും ഫോൺ കോളുകളിലൂടെയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു അക്രമിസംഘം സ്ഥാപനത്തിന് നേരെയും ഉടമയുടെ വീടിന് നേരെയും വെടിയുതിർത്തത്. സംഭവത്തിൽ പിടിയിലായ സംഘത്തിന്റെ ഗെറ്റ് എവേ ഡ്രൈവർ പൽവീന്ദർ സിംഗിനെ കാനഡ ബോർഡർ സർവീസസ് ഏജൻസി അടുത്തിടെയാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്. 2024 ജനുവരിയിൽ ആൽബർട്ടയിലെ പോർട്ടേജ് കോളേജിൽ സ്റ്റഡി പെർമിറ്റിൽ കാനഡയിലെത്തിയ പൽവീന്ദർ, മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് ഗുണ്ടാസംഘത്തിനൊപ്പം ചേരുകയായിരുന്നു. വെടിവെപ്പ് നടന്ന രാത്രിയിൽ താൻ കഞ്ചാവും മദ്യവും ഉപയോഗിച്ച് ലഹരിയിലായിരുന്നതിനാൽ ഒന്നും ഓർമ്മയില്ലെന്നാണ് ഇയാൾ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന് മുന്നിൽ മൊഴി നൽകിയത്. ഒടുവിൽ കുറ്റം സമ്മതിച്ച ഇയാൾ, തന്റെ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവിടരുതെന്ന് അപേക്ഷിച്ചെങ്കിലും, നാടുകടത്തൽ അറിയിപ്പിനൊപ്പം സി.ബി.എസ്.എ ഇയാളുടെ ചിത്രവും പരസ്യപ്പെടുത്തി.

ADVERTISEMENT

കേസിലെ മറ്റ് പ്രതികളായ അർഷ്ദീപ് സിംഗ്, മനവ്ദീപ് സിംഗ് എന്നിവരെ നേരത്തെ തന്നെ നാടുകടത്തിയിരുന്നു. അക്രമിസംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന അത്യാധുനിക ക്യാമറകളും സിസിടിവി ദൃശ്യങ്ങളും, പ്രതികളുടെ ഫോണിൽ നിന്ന് ലഭിച്ച വെടിവെപ്പിന്റെ വീഡിയോയുമാണ് പോലീസിന് നിർണ്ണായകമായത്. സ്റ്റഡി വിസയിലും വർക്ക് പെർമിറ്റിലും കാനഡയിലെത്തുന്ന ഇന്ത്യൻ യുവാക്കളെ സോഷ്യൽ മീഡിയ വഴി ആകർഷിച്ചാണ് ബിഷ്‌ണോയി സംഘം സറി, എഡ്മിന്റൻ, കാൽഗറി, ബ്രാംപ്ടൺ തുടങ്ങിയ നഗരങ്ങളിൽ ക്രിമിനൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത്.

Also Read: CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ

അതേസമയം, കനേഡിയൻ പോലീസും ഇമിഗ്രേഷൻ വിഭാഗവും സംയുക്തമായി നടത്തുന്ന നടപടികൾ വലിയ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതുവരെ നൂറിലധികം പ്രതികളെയാണ് കാനഡ നാടുകടത്തിയത്. ഇതിന് പുറമെ, അമേരിക്കയിൽ സംഘത്തിലെ ഇരുപതോളം പേർ അറസ്റ്റിലാവുകയും, സംഘത്തലവൻ ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ പോലീസ് നടപടികളുടെ ഫലമായി സറി, എഡ്മിന്റൻ, കാൽഗറി എന്നീ നഗരങ്ങളിൽ ഗുണ്ടാസംഘങ്ങളുടെ ഭീഷണികളും വെടിവെപ്പുകളും ഗണ്യമായി കുറഞ്ഞതായും, ഒക്ടോബറിന് ശേഷം സറിയിൽ ഇത്തരം വെടിവെപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Jeswin joshi
Canada

കാനഡയിൽ മലയാളി വിദ്യാർത്ഥി അന്തരിച്ചു

by Canada Varthakal
November 26, 2026
Representative Image
Canada

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ടൊറന്റോയിൽ വ്യാപാര സ്ഥാപനത്തിന് തീയിട്ട ഇന്ത്യക്കാരൻ പിടിയിൽ

by Canada Varthakal
November 26, 2026
US labour unions oppose Canada tariffs
Canada

കാനഡക്കെതിരായ ട്രംപിന്റെ തീരുവ നീക്കം: എതിർപ്പുമായി പ്രമുഖ യു.എസ് തൊഴിലാളി യൂണിയനുകൾ

by Canada Varthakal
November 26, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.