ദില്ലി: പാക്കേജ്ഡ് കുടിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബ്രാൻഡായ ബിസ്ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI) അനുമതി നൽകി. ബിസ്ലേരിക്ക് പുറമെ വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത അതോറിറ്റി, ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാനും ഉത്തരവിട്ടു.
ബിസ്ലേരിയുടെ കുപ്പിവെള്ള സാമ്പിളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അനുവദനീയമായ പരിധിക്കും മുകളിൽ ബ്രോമേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ കുടിവെള്ളം സുരക്ഷിതമല്ലെന്ന് അതോറിറ്റി പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതോടെ സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ (Referral Food Laboratory) വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി.
Also Read: 2027-ലെ CRA പേയ്മെന്റുകൾ; ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ പുറത്ത്
റഫറൽ ലാബിലെ രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് സ്ഥിരീകരിച്ചത്. കൂടാതെ, ഈ പരിശോധനയിൽ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും കണ്ടെത്തി. കാൻസറിന് കാരണമായേക്കാവുന്ന അതീവ അപകടകാരികളായ രാസവസ്തുക്കളുടെ പട്ടികയിലാണ് ബ്രോമേറ്റും പിഎഎച്ചും (PAHs) ഉൾപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





